ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

By Staff

13 ദിവസംകൊണ്ടു ഹ്യുണ്ടായി സാന്‍ട്രോ നേടിയത് 23,500 ബുക്കിംഗ്. ഇനി സാന്‍ട്രോ വാങ്ങണമെന്നു കരുതുന്നവര്‍ കുറഞ്ഞപക്ഷം മൂന്നുമാസം കാത്തിരിക്കണം ഹാച്ച്ബാക്ക് സ്വന്തമാക്കാന്‍. 3.89 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിച്ച ഹ്യുണ്ടായി സാന്‍ട്രോ ചെറുകാര്‍ വിപണിയില്‍ പുതുതരംഗത്തിന് തിരികൊളുത്തുകയാണ്.

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

ഇതുവരെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേന മാത്രമായിരുന്നു സാന്‍ട്രോയുടെ ബുക്കിംഗ്. എന്നാല്‍ മോഡല്‍ വില്‍പനയ്ക്കു വന്നതിനുപിന്നാലെ ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ സാന്‍ട്രോയുടെ ബുക്കിംഗ് സ്വീകരിക്കാന്‍ ആരംഭിച്ചു. വരുംദിവസങ്ങളില്‍ പുത്തന്‍ സാന്‍ട്രോ ബുക്കിംഗ് റെക്കോര്‍ഡുകള്‍ തിരത്തുമെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

പ്രതിമാസം 8,000 യൂണിറ്റുകൾ മാത്രം പുറത്തിറക്കാനുള്ള ശേഷിയെ ഹ്യുണ്ടായി ശാലയ്ക്കുള്ളൂ. ഇക്കാരണത്താല്‍ വെബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്തവര്‍ക്കു മുഴുവന്‍ കാറെത്തിക്കാന്‍ മൂന്നുമാസം സാവകാശം കമ്പനിയ്ക്കു വേണം.

Most Read: അറിഞ്ഞോ, 650 സിസി ബുള്ളറ്റുകളുടെ ബുക്കിംഗ് തുടങ്ങി — ഡീലര്‍ഷിപ്പുകളില്‍ വന്‍പിടിവലി

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

ഡീലര്‍ഷിപ്പുകള്‍കൂടി ബുക്കിംഗ് ആരംഭിച്ചതോടെ സാന്‍ട്രോയ്ക്കായുള്ള കാത്തിരിപ്പു ആറുമാസത്തോളം ഉയര്‍ന്നേക്കാം. ആദ്യ 50,000 ഉപഭോക്താക്കള്‍ക്കു മാത്രമെ പ്രാരംഭ വിലയില്‍ സാന്‍ട്രോ ലഭിക്കുകയുള്ളൂ. ശേഷം ഹാച്ച്ബാക്കിന്റെ വില ഹ്യുണ്ടായി ഉയര്‍ത്തും.

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

ഓണ്‍ലൈനായി ലഭിച്ച ബുക്കിംഗില്‍ 30 ശതമാനത്തോളം സാന്‍ട്രോയുടെ എഎംടി പതിപ്പിനുവേണ്ടിയാണെന്നു ഹ്യുണ്ടായി വ്യക്തമാക്കി. ഇടത്തരം മാഗ്ന, സ്‌പോര്‍ട്‌സ് വകഭേദങ്ങളിലാണ് സാന്‍ട്രോ എഎംടി അണിനിരക്കുന്നത്.

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

ആകെമുഴുവന്‍ അഞ്ചു വകഭേദങ്ങളാണ് ഹ്യുണ്ടായി സാന്‍ട്രോയില്‍. ഡിലൈറ്റ്, ഏറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ സാന്‍ട്രോ വകഭേദങ്ങള്‍ തെരഞ്ഞെടുക്കാം. പ്രാരംഭ ഡിലൈറ്റ് മോഡല്‍ 3.89 ലക്ഷം രൂപയ്ക്കെത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദത്തിന് 5.45 ലക്ഷം രൂപയാണ് വില. മാനുവല്‍ സിഎന്‍ജി പതിപ്പും സാന്‍ട്രോയിലുണ്ട്.

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

സാന്‍ട്രോയിലുള്ള 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി കൊണ്ടുവരുന്ന എഎംടി കാര്‍ കൂടിയാണ് സാന്‍ട്രോ.

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മത്സരം കണക്കിലെടുത്തു സാന്‍ട്രോയുടെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും കമ്പനി യാതൊരു പഞ്ഞവും വരുത്തിയിട്ടില്ല.

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

ചെറുകാര്‍ ശ്രേണിയില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവതരിപ്പിക്കുന്ന ആദ്യ കാറാണ് സാന്‍ട്രോ. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറിലുണ്ട്.

Most Read: കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍ മുതലായവ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി നിലകൊള്ളും. ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന മോഡലിന് പാസഞ്ചര്‍ എയര്‍ബാഗും ക്യാമറയോടുകൂടിയ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും വേഗം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡോര്‍ ലോക്കും അധികമായുണ്ട്.

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനവും ഉയര്‍ന്ന മോഡലുകളുടെ മാത്രം പ്രത്യേകതയാണ്. വിപണിയില്‍ മാരുതി സുസുക്കി സെലറിയോ, ഡാറ്റ്‌സന്‍ ഗോ, റെനോ ക്വിഡ് എന്നിവരുമായാണ് ഹ്യുണ്ടായി സാന്‍ട്രോയുടെ മത്സരം.

Most Read Articles

Malayalam
English summary
New Hyundai Santro Receives Over 23,000 Pre-Bookings; Waiting Period Is Now Three Months. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X