വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

പുതിയ ഹ്യുണ്ടായി സാന്‍ട്രോയെ കണ്ട അമ്പരപ്പിലാണ് ആരാധകര്‍. സാന്‍ട്രോയ്ക്ക് പരിണാമം സംഭവിച്ചിരിക്കുന്നു. പഴയ ഓമനത്വമെങ്ങും കാണ്‍മാനില്ല. ചിലര്‍ക്ക് കാറിനെ ഇഷ്ടപ്പെട്ടു; സാന്‍ട്രോയെ കോലംകെടുത്തിയെന്നു മറ്റുചിലര്‍. പുതിയ സാന്‍ട്രോയുടെ സ്റ്റൈലന്‍ രൂപഭാവം കാര്‍ ലോകത്തു സമ്മിശ്രപ്രതികരണം സൃഷ്ടിക്കുകയാണ്.

വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

എന്തായാലും ഒക്ടോബര്‍ 23 -ന് പുത്തന്‍ സാന്‍ട്രോ വിപണിയില്‍ വില്‍പനയ്‌ക്കെത്തും. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹ്യുണ്ടായിയുടെ പ്രയത്‌നമാണ് പുതിയ സാന്‍ട്രോ. കാറിന് ആധുനിക ശൈലി നല്‍കാനുള്ള ഹ്യുണ്ടായിയുടെ ശ്രമങ്ങള്‍ ഹാച്ച്ബാക്കില്‍ മുഴച്ചുനില്‍ക്കുന്നതു കാണാം.

വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

സാന്‍ട്രോ ആധുനികമല്ലെന്നു ആരും പരിഭവപ്പെടില്ല. താഴേക്ക് ഒഴുകിവീഴുംപോലുള്ള കമ്പനിയുടെ സിഗ്നേച്ചര്‍ കസ്‌കേഡിംഗ് ഗ്രില്ലാണ് സാന്‍ട്രോയില്‍ ഒരുങ്ങുന്നത്. ഹെഡ്‌ലാമ്പുകള്‍ക്ക് വലുപ്പം നഷ്ടപ്പെട്ടു; പിറകിലേക്ക് ഒരല്‍പം വലിഞ്ഞു (സ്വെപ്റ്റ്ബാക്ക് ശൈലിയാണിത്).

Most Read: പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

3,610 mm നീളമുള്ള സാന്‍ട്രോയുടെ വീല്‍ബേസും കമ്പനി കൂട്ടിയിട്ടുണ്ട്. പഴയ സാന്‍ട്രോയെക്കാള്‍ 45 mm അധികനീളം പുതിയ മോഡല്‍ അവകാശപ്പെടും. സാന്‍ട്രോയുടെ പൗരുഷം വെളിപ്പെടുത്താനെന്നവണ്ണം വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലൂടെ പ്രത്യേക വരകള്‍ ഹ്യുണ്ടായി രൂപകല്‍പന ചെയ്തിട്ടുണ്ട്.

വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

വീല്‍ആര്‍ച്ചുകള്‍ ബോഡി ഘടനയില്‍ നിന്നും മുഴച്ചുനില്‍ക്കുന്നതായി അനുഭവപ്പെടും. പഴയ സാന്‍ട്രോയുടെ ടോള്‍ ബോയ് ശൈലിയാണ് പുത്തന്‍ ഹാച്ച്ബാക്കിനും. മോഡലിന്റെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും ഹ്യുണ്ടായി പിശുക്കുകാട്ടിയിട്ടില്ല.

വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക്, വോയിസ് റെക്കഗ്നീഷന്‍ മുതലായ സംവിധാനങ്ങള്‍ ലഭിക്കും. നിലവില്‍ പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ മറ്റൊരു മോഡലിനും ഈ സൗകര്യങ്ങളില്ല.

വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

പിന്‍ എസി വെന്റുകള്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, പിന്‍ വൈപ്പര്‍, വാഷര്‍, ഡിഫോഗര്‍ എന്നിവ സാന്‍ട്രോയുടെ വിശേഷങ്ങളില്‍പ്പെടും. ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദത്തില്‍ മാത്രമെ വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കുന്ന മിററുകള്‍ ലഭിക്കുകയുള്ളൂ.

Most Read: ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര - പ്രതീക്ഷകള്‍ എന്തെല്ലാം?

വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

ഒക്ടോബര്‍ പത്തുമുതല്‍ പുതിയ സാന്‍ട്രോയുടെ പ്രീ-ബുക്കിംഗ് ഹ്യുണ്ടായി സ്വീകരിക്കും. ബുക്കിംഗ് തുക 11,100 രൂപ. ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ സാന്‍ട്രോയുടെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. റെനോ ക്വിഡ്, മാരുതി സെലറിയോ, ടാറ്റ ടിയാഗൊ എന്നിവരോടു മത്സരിക്കുന്ന പുത്തന്‍ സാന്‍ട്രോയ്ക്ക് 3.7 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
New Hyundai Santro 2018 Revealed Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X