പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഡീലർഷിപ്പുകളിൽ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ പുതുതരംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഹ്യുണ്ടായി സാന്‍ട്രോ വരികയായി. ഒക്ടോബര്‍ 23 -ന് കൂടുതല്‍ 'സ്‌റ്റൈലിഷായി' സാന്‍ട്രോ വില്‍പനയ്‌ക്കെത്തും. ഇന്ത്യന്‍ മണ്ണില്‍ രണ്ടാംവരവാണ് സാന്‍ട്രോയുടേത്. i10, ഗ്രാന്‍ഡ് i10 മോഡലുകള്‍ക്ക് വേണ്ടി ഒരിക്കല്‍ സാന്‍ട്രോ വഴിമാറി കൊടുത്തു.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

പക്ഷെ പിന്‍തലമുറക്കാരായി വന്ന കാറുകള്‍ സാന്‍ട്രോയോളം വളര്‍ന്നില്ല. നാലു വര്‍ഷത്തിനിപ്പുറം സാന്‍ട്രോയെ കമ്പനി തിരികെ കൊണ്ടുവരാന്‍ കാരണവുമിതുതന്നെ. വിപണിയുടെ ശ്രദ്ധ ഒന്നടങ്കം സാന്‍ട്രോ കൈയ്യടക്കിക്കഴിഞ്ഞു.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം 3.97 ലക്ഷം രൂപ തൊട്ടാകും സാന്‍ട്രോയുടെ എക്‌സ്‌ഷോറൂം വില. ഔദ്യോഗിക വരവു പ്രമാണിച്ച് ഡീലര്‍ഷിപ്പുകളില്‍ പുതിയ സാന്‍ട്രോ വന്നുതുടങ്ങി. ക്യാമറ പകര്‍ത്തിയ സാന്‍ട്രോയുടെ പുത്തന്‍ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരം നേടുകയാണ്.

Most Read: ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു —ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

അഞ്ചു വകഭേദങ്ങള്‍ സാന്‍ട്രോയിലുണ്ട്. ഡിലൈറ്റ്, ഏറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ വകഭേദങ്ങള്‍ തെരഞ്ഞെടുക്കാം. അഞ്ചു പെട്രോള്‍, രണ്ടു എഎംടി, രണ്ടു സിഎന്‍ജി പതിപ്പുകളിലായാണ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തുക.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

ഡിലൈറ്റ്, ഏറ, ആസ്റ്റ മോഡലുകള്‍ക്ക് മാനുവല്‍ പെട്രോള്‍ പരിവേഷം ലഭിക്കും. മാഗ്ന, സ്‌പോര്‍ട്‌സ് മോഡലുകളില്‍ മാത്രമെ മാനുവല്‍ സിഎന്‍ജി, മാനുവല്‍ പെട്രോള്‍ ഓപ്ഷനുകള്‍ ഒരുങ്ങുകയുള്ളൂ. സാന്‍ട്രോയുടെ ഡീസല്‍ വകഭേദത്തെ കുറിച്ചു ഇതുവരെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

രൂപകല്‍പന വിലയിരുത്തിയാല്‍ പഴയ ഓമനത്വമില്ല പുതിയ സാന്‍ട്രോയ്ക്ക്. ടോള്‍ ബോയ് ശൈലി കൈവെടിയാതെ തന്നെ കമ്പനിയുടെ ഫ്‌ളൂയിഡിക് ഡിസൈന്‍ ഭാഷ പാലിക്കാന്‍ സാന്‍ട്രോ പരമാവധി ശ്രമിക്കുന്നുണ്ട്.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

കൂര്‍ത്ത മുഖഭാവമാണ് ഇത്തവണ ഹാച്ച്ബാക്കിന്. വീതികുറഞ്ഞ് പിന്നിലേക്കു വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകള്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തും. ഗ്രില്ലോളം ഉയരത്തിലാണ് ഫോഗ്‌ലാമ്പുകളുടെ സ്ഥാനം.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

വീതികൂടിയ പിന്‍ഭാഗവും വലിയ വിന്‍ഡ്‌സ്‌ക്രീനും പഴയ സാന്‍ട്രോ നിഴലാട്ടം പ്രകടമാക്കും. 14 ഇഞ്ചാണ് ടയറുകളെങ്കിലും സാന്‍ട്രോയുടെ ഒരു വകഭേദത്തിനും അലോയ് വീലുകള്‍ കമ്പനി നല്‍കില്ല.

Most Read: വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ - കാത്തിരിക്കാം നവംബര്‍ 15 വരെ

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

ശ്രേണിയിലെ തന്നെ ആദ്യമായ ഒരുപിടി സംവിധാനങ്ങള്‍ സാന്‍ട്രോയുടെ വിശേഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഫീച്ചറുകളില്‍ മുഖ്യമായി മാറും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറില്‍ എടുത്തുപറയാം.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് പിന്‍ എസി വെന്റുകളും കമ്പനി നല്‍കും. സുരക്ഷയ്ക്കായി എയര്‍ബാഗും (ഡ്രൈവറുടെ വശത്തുമാത്രം) എബിഎസും മോഡലുകളില്‍ മുഴുവന്‍ സാന്നിധ്യമറിയിക്കും. 2019 ഏപ്രില്‍ മുതല്‍ കാറുകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് എയര്‍ബാഗും എബിഎസും സാന്‍ട്രോയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കുന്നത്.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

പഴയ സാന്‍ട്രോയെ അപേക്ഷിച്ചു പുതിയ ഹാച്ച്ബാക്കിന് വലുപ്പം ഒരല്‍പം കൂടുതലായിരിക്കും. ഉയര്‍ന്ന വീല്‍ബേസ് അകത്തള വിശാലതയും കൂട്ടും. 5.37 ലക്ഷം രൂപയാകും ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ മോഡലിന് വില.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

ഹാച്ച്ബാക്കിലുള്ള 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതിനുപുറമെ എഎംടി ഗിയര്‍ബോക്‌സ് പതിപ്പിനെയും സാന്‍ട്രോയില്‍ കമ്പനി അവതരിപ്പിക്കും.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ വന്നുതുടങ്ങി — വാഗണ്‍ആറിന് ഭീഷണി ധാരാളം

ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാറായി സാന്‍ട്രോ വിപണിയില്‍ അറിയപ്പടും. 20 കിലോമീറ്റര്‍ മൈലേജ് സാന്‍ട്രോ അവകാശപ്പെടുമെന്നാണ് സൂചന. മാരുതി വാഗണ്‍ആര്‍, സെലറിയോ മോഡലുകളുടെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ വേണ്ട ഗുണഗണങ്ങളെല്ലാം പുതിയ ഹ്യുണ്ടായി സാന്‍ട്രോയിലുണ്ട്.

Most Read Articles

Malayalam
English summary
New Hyundai Santro Starts Arriving At Dealerships — More Details Revealed In New Video. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X