ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

By Staff

ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ ദാരുണമായി പരാജയപ്പെട്ട പുതിയ റാംഗ്ലറില്‍ പകച്ചു നില്‍ക്കുകയാണ് വാഹന ലോകം. യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഒരു സ്റ്റാര്‍ സുരക്ഷ മാത്രമെ പുതിയ റംഗ്ലറിന് കുറിക്കാന്‍ കഴിഞ്ഞുള്ളൂ.

ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടറിംഗ് സംവിധാനം മുതലായ നിര്‍ണ്ണായക സുരക്ഷാ സജ്ജീകരണങ്ങള്‍ റംഗ്ലറിന് ലഭിക്കാതെ പോയത് വീഴ്ച്ചയ്ക്ക് ആക്കം കൂട്ടി. ഈ വര്‍ഷമാദ്യം അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ കൊണ്ടുവന്ന നാലാംതലമുറ റാംഗ്ലറാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്.

ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

ഇക്കാലത്തും പ്രധാന സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ കാറുകള്‍ വിപണിയില്‍ വരുന്നത് ആശങ്കാവഹമാണെന്ന് യൂറോ NCAP സെക്രട്ടറി ജനറല്‍ മൈക്കല്‍ വാന്‍ റാറ്റിഗന്‍ അഭിപ്രായപ്പെട്ടു. അതേസമയം അടുത്തവര്‍ഷം മുതല്‍ റംഗ്ലാറിന് നൂതനമായ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനവും ക്യാമറ - റഡാര്‍ സാങ്കേതികവിദ്യയും ഉറപ്പുവരുത്തുമെന്ന് ജീപ് പ്രഖ്യാപിച്ചത് അടുത്തിടെയാണ്.

ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

ഈ സംവിധാനങ്ങള്‍ റംഗ്ലറിലുണ്ടായിരുന്നെങ്കില്‍ ക്രാഷ് ടെസ്റ്റില്‍ കൂടുതല്‍ മെച്ചപ്പെട്ട സ്റ്റാര്‍ റേറ്റിംഗ് മോഡല്‍ കൈയ്യടക്കിയേനെ. യൂറോ NCAP പുറത്തുവിട്ട ഫലം പ്രകാരം അമ്പതു ശതമാനം സുരക്ഷ മാത്രമെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് റാംഗ്ലര്‍ സമര്‍പ്പിക്കുന്നുള്ളൂ.

Most Read: അപകടത്തില്‍ എയര്‍ബാഗ് പുറത്തുവരാതെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

വഴിയാത്രക്കാര്‍ക്ക് 49 ശതമാനം സുരക്ഷയാണ് ഇടിപ്പരീക്ഷയില്‍ റാംഗ്ലര്‍ ഉറപ്പുവരുത്തിയത്. ഓട്ടോണമസ് ബ്രേക്കിംഗ് സംവിധാനത്തിന്റെയും കര്‍ട്ടന്‍ എയര്‍ബാഗുകളുടെ അഭാവം മുന്‍നിര്‍ത്തി സേഫ്റ്റി അസിസ്റ്റ് പരിശോധനയിലും റാംഗ്ലര്‍ പിന്നോക്കം പോയി.

ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

ഈ വിഭാഗത്തില്‍ 32 ശതമാനമെന്ന തീരെ കുറഞ്ഞ സ്‌കോറാണ് മോഡല്‍ നേടിയത്. ബോഡി ഓണ്‍ ഫ്രെയിം ഷാസി ഉപയോഗിക്കുന്ന റാംഗ്ലറിന്റെ നിര്‍ണ്ണായക ഭാഗങ്ങളില്‍ ദൃഢത കൂടിയ ഹൈ ടെന്‍സൈല്‍ സ്റ്റീലാണ് ഒരുങ്ങുന്നത്.

ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

മോഡലില്‍ നാലു എയര്‍ബാഗുകള്‍ക്ക് പുറമെ എഴുപത്തഞ്ചിലേറെ ആധുനിക സുരക്ഷാ സംവിധാനങ്ങളും കമ്പനി നല്‍കുന്നുണ്ട്. ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ് ഹെഡ്, സൈഡ് ചെസ്റ്റ് എയര്‍ബാഗുകള്‍ റാംഗ്ലറിലെ സുരക്ഷാ സജ്ജീകരണങ്ങളില്‍പ്പെടും.

Most Read: വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

ക്രാഷ് ടെസ്റ്റ് ഫലം പുറത്തുവന്ന സ്ഥിതിക്ക് റാംഗ്ലറിന് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനവും റഡാര്‍ സാങ്കേതികവിദ്യയും എത്രയും പെട്ടെന്ന് നല്‍കാന്‍ കമ്പനി നടപടികളെടുക്കും. നേരത്തെ യൂറോ NCAP നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫിയറ്റ് പാണ്ടയും ദാരുണമായി പരാജയപ്പെട്ടിരുന്നു.

സുരക്ഷയില്‍ വട്ടപ്പൂജ്യമാണ് ഫിയറ്റ് പാണ്ട കാഴ്ച്ചവെച്ചത്. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റന്‍സ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ പോലും പാണ്ടയില്‍ ഇടംപിടിക്കുന്നില്ല. ക്രാഷ് ടെസ്റ്റില്‍ കാര്‍ പരാജയപ്പെടാന്‍ കാരണവുമിതുതന്നെ.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler SUV Scores 1 Star Safety Rating In Crash Test. Read in Malayalam.
Story first published: Friday, December 7, 2018, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X