ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

By Dijo Jackson

കഴിഞ്ഞ മാസമാണ് അമേരിക്കന്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ ജീപ് നാലാം തലമുറ റാംഗ്ലറുമായി ഇന്ത്യയില്‍ പറന്നിറങ്ങിയത്. ആറു മാസങ്ങള്‍ക്ക് മുമ്പ് ആഗോള വിപണിയില്‍ പിറന്ന മോഡലിനെ എത്രയും പെട്ടെന്നു ഇന്ത്യയില്‍ വില്‍പനയ്ക്ക് അണിനിരത്താനുള്ള നീക്കത്തിലാണ് ജീപ്. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന 2018 റാംഗ്ലര്‍ JL ടൂ ഡോര്‍ മോഡല്‍ കമ്പനിയുടെ തിടുക്കം പറഞ്ഞുവെയ്ക്കുന്നു.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി കിട്ടേണ്ട താമസം പുതിയ ജീപ് റാംഗ്ലര്‍ ടൂ ഡോര്‍ മോഡല്‍ വിപണിയില്‍ അവതരിക്കും. രണ്ടു ഹാര്‍ഡ്‌ടോപ് റാംഗ്ലറുകളും ഒരു ഹാര്‍ഡ്‌ടോപ് റുബിക്കോണ്‍ മോഡലുമാണ് പുറത്തുവരുന്ന ചിത്രങ്ങളില്‍.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

ഓവര്‍ലാന്‍ഡ് ബാഡ്ജിംഗുള്ള റാംഗ്ലറിന്റെ സഹാറ വകഭേദങ്ങളാണ് ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ടത്. ഇന്ത്യയില്‍ ഇന്നുവരെ ഓവര്‍ലാന്‍ഡ് പാക്ക് ഒരുങ്ങുന്ന റാംഗ്ലറിനെ കമ്പനി അവതരിപ്പിച്ചിട്ടില്ല. പുതിയ റാംഗ്ലറില്‍ ഈ പതിവു തെറ്റുമെന്നാണ് സൂചന.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

ഓവര്‍ലാന്‍ഡ് പാക്ക് റാംഗ്ലറിന്റെ കാഴ്ചപൊലിമ കൂട്ടും. ബോഡി നിറമുള്ള ഗ്രില്‍, ഹെഡ്‌ലാമ്പ് ബെസലുകള്‍, പ്രത്യേക 18 ഇഞ്ച് അലോയ് വീലുകള്‍, ബോഡി നിറമുള്ള സ്‌പെയര്‍ ടയര്‍ കവര്‍, ഓവര്‍ലാന്‍ഡ് ബാഡ്ജിംഗ് എന്നിവ ഓവര്‍ലാന്‍ഡ് പാക്കിന്റെ സവിശേഷതകളാണ്.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

ഏഴു സ്ലാറ്റ് ഗ്രില്ലും പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതിയ റാംഗ്ലറില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹാലോ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ പിന്തുണ ഹെഡ്‌ലാമ്പുകള്‍ക്കുണ്ട്. വിടര്‍ന്നു നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളില്‍ പുതുമ അനുഭവപ്പെടും.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

റാംഗ്ലറിന്റെ ബോണറ്റിലും പരിഷ്‌കാരങ്ങള്‍ കാണാം. കറുപ്പ് പശ്ചാത്തലമാണ് റാംഗ്ലറിന്റെ അകത്തളത്തിന്. സീറ്റുകളും ഡാഷ്‌ബോര്‍ഡും തുകല്‍ നിര്‍മ്മിതമായിരിക്കും. പുതിയ റാംഗ്ലറിന്റെ ഓട്ടോമാറ്റിക് പതിപ്പാണ് ചിത്രങ്ങളിലുള്ളത്.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

2018 ജീപ് റാംഗ്ലര്‍ JL മോഡലിലുള്ള 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 197 bhp കരുത്തും 450 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

രണ്ടു സ്പീഡ് ട്രാന്‍സ്ഫര്‍ കേസും ലോ റേഞ്ച് ഗിയര്‍ അനുപാതവുമുള്ള കമ്മാന്‍ഡ് ട്രാക്ക് 4X4 സംവിധാനവും റാംഗ്ലര്‍ JL സഹാറ വകഭേദം അവകാശപ്പെടും. 2.2 ലിറ്റര്‍ ഡീസല്‍ പതിപ്പിന് പുറമെ 3.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളും 2018 ജീപ് റാംഗ്ലറിലുണ്ട്.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

280 bhp കരുത്തും 347 Nm torque ഉം 3.6 ലിറ്റര്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 268 bhp കരുത്തും 400 Nm torque മാണ് 2.0 ലിറ്റര്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ റാംഗ്ലറില്‍ തെരഞ്ഞെടുക്കാം.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

റോക്ക് ട്രാക്ക് 4X4 സംവിധാനം ഒരുങ്ങുന്ന റാംഗ്ലര്‍ റുബിക്കോണ്‍ വകഭേദം എസ്‌യുവി നിരയില്‍ ഇക്കുറിയുണ്ടാകും. ഹെവി ഡ്യൂട്ടി ഡാന 44 ആക്‌സിലുകളും ട്രു ലോക്ക് ഇലക്ട്രിക് ആക്‌സില്‍ ലോക്കറുകളും റാംഗ്ലര്‍ റുബിക്കോണിന്റെ പ്രത്യേകതകളാണ്.

ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ട് പുത്തന്‍ ജീപ് റാംഗ്ലര്‍

പൂര്‍ണ ഇറക്കുമതി മോഡലായി മാത്രമെ ഇന്ത്യയില്‍ റാംഗ്ലറിനെ ജീപ് കൊണ്ടുവരികയുള്ളു. ഈ വര്‍ഷാവസാനം 2018 ജീപ് റാംഗ്ലറിനെ വിപണിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ബിഎംഡബ്ല്യും X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് GLE എന്നിവരാണ് റാംഗ്ലറിന്റെ മുഖ്യ എതിരാളികള്‍.

Spy Image Source: TeamBHP

Most Read Articles

Malayalam
കൂടുതല്‍... #jeep #Spy Pics
English summary
2018 Jeep Wrangler Spotted Testing In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X