പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

By Dijo Jackson

മഹീന്ദ്രയുടെ പ്രീമിയം എംപിവിയാണ് വരാന്‍പോകുന്ന മറാസോ. കൃത്യമായ ഗൃഹപാഠം ചെയ്തമാണ് മറാസോയെ മഹീന്ദ്ര ഇന്ത്യയില്‍ കൊണ്ടുവരുന്നത്. ശ്രേണിയില്‍ മാരുതി എര്‍ട്ടിഗയെയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയെയും മറാസോയ്ക്ക് നേരിടണം. അതിനാല്‍ എംപിവിയുടെ ബജറ്റ് വിലയും പ്രീമിയം വ്യക്തിത്വവും കമ്പനി ഉയര്‍ത്തിപ്പിടിക്കും. പറഞ്ഞുവരുമ്പോള്‍ ഇന്നോവയെക്കാള്‍ എര്‍ട്ടിഗയ്ക്കായിരിക്കും മറാസോയുടെ വരവ് കൂടുതല്‍ ക്ഷീണം ചെയ്യുക.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

വിപണിയില്‍ എര്‍ട്ടിഗ പഴഞ്ചനായി കഴിഞ്ഞു. ഇതിനെകുറിച്ചു മാരുതിക്കും നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് മറാസോയുടെ മാറ്റ് കുറയ്ക്കാന്‍ പുതുതലമുറ എര്‍ട്ടിഗയുമായി മാരുതി കളംനിറയാന്‍ ഒരുങ്ങുന്നത്.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

സ്വിഫ്റ്റും, ഡിസൈറും പുറത്തുവരുന്ന HEARTECT അടിത്തറയില്‍ നിന്നും 2018 മാരുതി എര്‍ട്ടിഗയും ഉടന്‍ പുറത്തുവരും. പുതിയ എര്‍ട്ടിഗയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍ —

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

വില്‍പന നെക്‌സയിലൂടെ

തങ്ങളുടെ പ്രീമിയം കാറുകളെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേന മാത്രമാണ് മാരുതി ഇന്ത്യയില്‍ വില്‍ക്കുന്നത്. അതിനാല്‍ രൂപത്തിലും ഭാവത്തിലും ഔന്നത്യം കൈവരിച്ചെത്തുന്ന പുതിയ എര്‍ട്ടിഗയെയും നെക്‌സ ഡീലര്‍ഷിപ്പുകള്‍ക്ക് കമ്പനി നല്‍കും.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

ബലെനോ, ബലെനോ RS, എസ്-ക്രോസ്, സിയാസ് എന്നിവരാണ് മറ്റു നെക്‌സ മോഡലുകള്‍. അതേസമയം പുതുതലമുറ എര്‍ട്ടിഗ വന്നാലും മുന്‍തലമുറ എര്‍ട്ടിഗകള്‍ മാരുതി ഡീലര്‍ഷിപ്പുകളില്‍ തുടരും. മുന്‍തലമുറ എര്‍ട്ടിഗ മോഡലുകളെ ടാക്‌സി വിപണിയില്‍ ലഭ്യമാക്കാനാണ് മാരുതിയുടെ തീരുമാനം.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

പുതിയ ഭാവം പുതിയ രൂപം

അടിമുടി മാറി എര്‍ട്ടിഗ. എര്‍ട്ടിഗയെ കണ്ടാല്‍ 'അയ്യോ പാവമെന്നു' ഇനിയാരും പറയില്ല. ക്രോം അലങ്കാരം തിലക്കുറി ചാര്‍ത്തുന്ന മുന്‍ ഗ്രില്ലും പുത്തന്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എംപിവിയുടെ പക്വത വെളിപ്പെടുത്തും. ഒഴുകിയിറങ്ങുന്ന ശൈലിയിലാണ് മേല്‍ക്കൂര.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

പുതിയ ഡിസൈന്‍ പിന്തുടരുന്ന 15 ഇഞ്ച് അലോയ് വീലുകള്‍ എര്‍ട്ടിഗയുടെ സ്‌പോര്‍ടി ഭാവത്തെ എടുത്തുകാണിക്കും. പിറകിലാണ് എര്‍ട്ടിഗയുടെ യഥാര്‍ത്ഥ ചന്തം. L ആകൃതിയുള്ള സ്പ്ലിറ്റ് ടെയില്‍ലാമ്പുകള്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചിരുത്തും. കുത്തനെയുള്ള പിന്‍ വിന്‍ഡ്‌സ്‌ക്രീനും എംപിവിയുടെ ഡിസൈന്‍ പ്രത്യേകതയാണ്.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

വലുപ്പം കൂടി

നിലവിലുള്ള എര്‍ട്ടിഗയെക്കാള്‍ 110 mm നീളവും 50 mm വീതിയും 5 mm ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് കൂടുതലുണ്ട്. നീളം കൂടിയതിനാല്‍ മൂന്നാംനിര യാത്രാക്കാര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ സൗകര്യം ലഭിക്കും.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

മികച്ച ഹെഡ്‌റൂം സ്‌പേസും അകത്ത് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നീളം കൂടിയെങ്കിലും എംപിവിയുടെ നിയന്ത്രണ മികവിന് യാതൊരു മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നും മാരുതി ഉറപ്പുപറയുന്നു.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

പുതിയ അകത്തളം

പുതിയ ഡാഷ്‌ബോര്‍ഡ് ഘടനയാണ് വരാന്‍പോകുന്ന എര്‍ട്ടിഗ അവകാശപ്പെടുക. സിയാസ് ഫെയ്‌സ് ലിഫ്റ്റില്‍ കണ്ടതുപോലെ തടി നിര്‍മ്മിതമെന്നു തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ എംപിവിയുടെ ഉള്ളിലുമൊരുങ്ങും. ഇരട്ടനിറമായിരിക്കും ഡാഷ്‌ബോര്‍ഡിന്. എര്‍ട്ടിഗയുടെ ഏറ്റവും ഉയര്‍ന്ന മോഡലുകള്‍ പൂര്‍ണ്ണ ലെതര്‍ അപ്‌ഹോള്‍സ്റ്ററി അവകാശപ്പെടും.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

നൂതന ഫീച്ചറുകള്‍

ഡിസൈറിലുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എര്‍ട്ടിഗയ്ക്കും ലഭിക്കും. ഡാഷ്‌ബോര്‍ഡിന് നടുവില്‍ തന്നെയാകും ഇവ ഇടംപിടിക്കുക. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

പാനീയങ്ങള്‍ക്ക് തണുപ്പു നഷ്ടപ്പെടാതിരിക്കാന്‍ കപ്പ് ഹോള്‍ഡറുകളിലും ചെറുവെന്റുകള്‍ മാരുതി നല്‍കും. ഇന്തോനേഷ്യയില്‍ വില്‍പനയ്‌ക്കെത്തുന്ന എര്‍ട്ടിഗയില്‍ ഈ സംവിധാനമുണ്ട്. തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലില്‍ ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ പ്രതീക്ഷിക്കാം. സിയാസിലുള്ള TFT മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയെ എര്‍ട്ടിഗയിലേക്കും മാരുതി കടമെടുക്കും.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

ഉറപ്പേകുന്ന സുരക്ഷ

എര്‍ട്ടിഗ മോഡലുകളില്‍ മുഴുവന്‍ എബിഎസും ഇഡിബിയും ISOFIX ചൈല്‍ഡ് സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഒരുങ്ങും. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍പോകുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മോഡലുകള്‍ക്ക് മുഴുവന്‍ ഈ ഫീച്ചറുകള്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് വാര്‍ണിംഗ്, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും മോഡലില്‍ പ്രതീക്ഷിക്കാം. ഉയര്‍ന്ന മോഡലുകളില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ക്കൊപ്പം ക്യാമറയും ലഭിക്കും.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

കരുത്തന്‍ എഞ്ചിന്‍

മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എര്‍ട്ടിഗയില്‍ തുടിക്കുമെന്നാണ് വിവരം. നിലവിലുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന് പകരമാണിത്. ഇതുകൂടാതെ സിയാസിന് കിട്ടിയ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പുതുതലമുറ എര്‍ട്ടഗയ്ക്കും കരുത്തുപകരും.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

പെട്രോള്‍ എഞ്ചിന് 102 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭേദപ്പെട്ട മൈലേജ് ഉറപ്പുവരുത്താന്‍ സുസുക്കി മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്‍ബലം ഇരു എഞ്ചിന്‍ പതിപ്പുകള്‍ക്കുമുണ്ടാകും.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

ഗിയര്‍ബോക്‌സ്

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പുതിയ എര്‍ട്ടിഗയ്ക്ക് ലഭിക്കുമെന്ന് ഇതിനകം പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ഡീസല്‍ മോഡലുകളില്‍ മാത്രമെ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങുകയുള്ളൂ.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

പെട്രോള്‍ മോഡലുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. എര്‍ട്ടിഗയ്ക്ക് എഎംടി പതിപ്പ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കള്ളയാനാകില്ല.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

ഔദ്യോഗിക വരവ്

ദീപാവലിക്ക് മുമ്പെ പുതുതലമുറ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ എത്തും. മറാസോ വിപണിയില്‍ എത്തുന്നതിനാല്‍ എത്രയുംപെട്ടെന്നു എര്‍ട്ടിഗയെ ശ്രേണിയില്‍ അവതരിപ്പിക്കാന്‍ മാരുതി തിടുക്കംകാട്ടും.

പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

പ്രതീക്ഷിത വില

ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ മോഡലിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. എന്തായാലും ഏഴുലക്ഷം മുതല്‍ പുതിയ എര്‍ട്ടിഗയ്ക്ക് വില പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
New Maruti Ertiga — Things To Know. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X