Just In
- 9 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 12 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 13 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 13 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്; ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് തുടങ്ങി
നവംബര്‍ 21 -ന് പുതിയ എര്‍ട്ടിഗ ഫെയ്സ്ലിഫ്റ്റിനെ മാരുതി വിപണിയില്‍ കൊണ്ടുവരും. പുതിയ എര്‍ട്ടിഗയുടെ വരവു പ്രമാണിച്ചു മോഡലിന്റെ പ്രീബുക്കിംഗ് രാജ്യത്തു പലയിടത്തും അനൗദ്യോഗികമായി തുടങ്ങി. 11,000 രൂപ മുന്‍കൂര്‍ പണമടച്ചാല്‍ പുതിയ എര്‍ട്ടിഗയെ ഡീലര്‍ഷിപ്പുകളില്‍ നിന്നും ബുക്ക് ചെയ്യാമെന്ന സ്ഥിതിവിശേഷമാണ് നിലവില്‍.
നെക്സ മുഖേന മാത്രമായിരിക്കും പുതിയ എര്‍ട്ടിഗ വില്പനയ്ക്ക് എത്തുക. അതേസമയം നിലവിലുള്ള എര്‍ട്ടിഗ മോഡലുകളുടെ വില്പന അറീന ഡീലര്‍ഷിപ്പുകളില്‍ വഴി കമ്പനി തുടരും. ഡിസൈര്‍ ടൂര്‍ പോലെ നിലവിലെ എര്‍ട്ടിഗ മോഡലുകളെ ടാക്സി വിപണിയ്ക്കായി പ്രത്യേകം അണിനിരത്താനാണ് മാരുതിയുടെ പദ്ധതി. പുതുതലമുറ എര്‍ട്ടിഗയെ കുറിച്ചു അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ —
പുതിയ ഭാവം പുതിയ രൂപം
അടിമുടി മാറി എര്‍ട്ടിഗ. എര്‍ട്ടിഗയെ കണ്ടാല്‍ 'അയ്യോ പാവമെന്നു' ഇനിയാരും പറയില്ല. ക്രോം അലങ്കാരം തിലക്കുറി ചാര്‍ത്തുന്ന മുന്‍ ഗ്രില്ലും പുത്തന്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും എംപിവിയുടെ പക്വത വെളിപ്പെടുത്തും. ഒഴുകിയിറങ്ങുന്ന ശൈലിയിലാണ് മേല്‍ക്കൂര. പുതിയ ഡിസൈന്‍ പിന്തുടരുന്ന 15 ഇഞ്ച് അലോയ് വീലുകള്‍ എര്‍ട്ടിഗയുടെ സ്പോര്‍ടി ഭാവത്തെ എടുത്തുകാണിക്കും. പിറകിലാണ് എര്‍ട്ടിഗയുടെ യഥാര്‍ത്ഥ ചന്തം. L ആകൃതിയുള്ള സ്പ്ലിറ്റ് ടെയില്‍ലാമ്പുകള്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചിരുത്തും. കുത്തനെയുള്ള പിന് വിന്‍ഡ്സ്ക്രീനും എംപിവിയുടെ ഡിസൈന്‍ പ്രത്യേകതയാണ്.
വലുപ്പം കൂടി
നിലവിലുള്ള എര്‍ട്ടിഗയെക്കാള്‍ 110 mm നീളവും 50 mm വീതിയും 5 mm ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് കൂടുതലുണ്ട്. നീളം കൂടിയതിനാല്‍ മൂന്നാംനിര യാത്രാക്കാര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ സൗകര്യം ലഭിക്കും. മികച്ച ഹെഡ്റൂം സ്പേസും അകത്ത് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നീളം കൂടിയെങ്കിലും എംപിവിയുടെ നിയന്ത്രണ മികവിന് യാതൊരു മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നും മാരുതി ഉറപ്പുപറയുന്നു.
പുതിയ അകത്തളം
പുതിയ ഡാഷ്ബോര്‍ഡ് ഘടനയാണ് വരാന്‍പോകുന്ന എര്‍ട്ടിഗ അവകാശപ്പെടുക. സിയാസ് ഫെയ്സ്ലിഫ്റ്റില്‍ കണ്ടതുപോലെ തടി നിര്‍മ്മിതമെന്നു തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ എംപിവിയുടെ ഉള്ളിലുമൊരുങ്ങും. ഇരട്ടനിറമായിരിക്കും ഡാഷ്ബോര്‍ഡിന്. എര്‍ട്ടിഗയുടെ ഏറ്റവും ഉയര്‍ന്ന മോഡലുകള്‍ പൂര്‍ണ്ണ തുകല്‍ അപ്ഹോള്‍സ്റ്ററി അവകാശപ്പെടും.
Most Read: പറഞ്ഞവാക്കു ടാറ്റ പാലിച്ചു - വേഗവും കരുത്തും സമന്വയിച്ച് ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകള്‍
നവീനമായ സംവിധാനങ്ങള്‍
ഡിസൈറിലുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എര്‍ട്ടിഗയ്ക്കും ലഭിക്കും. ഡാഷ്ബോര്‍ഡിന് നടുവില്‍ തന്നെയാകും ഇവ ഇടംപിടിക്കുക. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയംവേണ്ട.
പാനീയങ്ങള്‍ക്ക് തണുപ്പു നഷ്ടപ്പെടാതിരിക്കാന്‍ കപ്പ് ഹോള്‍ഡറുകളിലും ചെറുവെന്റുകള് മാരുതി നല്‍കും. ഇന്തോനേഷ്യയില്‍ വില്പനയ്ക്കെത്തുന്ന എര്‍ട്ടിഗയില്‍ ഈ സംവിധാനമുണ്ട്. തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലില്‍ ഓഡിയോ കണ്ട്രോള് ബട്ടണുകള്‍ പ്രതീക്ഷിക്കാം. സിയാസിലുള്ള TFT മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയെ എര്‍ട്ടിഗയിലേക്കും മാരുതി കടമെടുക്കും.
ഉറപ്പേകുന്ന സുരക്ഷ
എര്‍ട്ടിഗ മോഡലുകളില്‍ മുഴുവന്‍ എബിഎസും ഇഡിബിയും ISOFIX ചൈല്‍ഡ് സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഒരുങ്ങും. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍പോകുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മോഡലുകള്‍ക്ക് മുഴുവന്‍ ഈ ഫീച്ചറുകള്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് വാര്‍ണിംഗ്, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും മോഡലില്‍ പ്രതീക്ഷിക്കാം. ഉയര്‍ന്ന മോഡലുകളില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ക്കൊപ്പം ക്യാമറയും ലഭിക്കും.
കരുത്തന് എഞ്ചിന്
മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് എര്‍ട്ടിഗയില്‍ തുടിക്കുമെന്നാണ് വിവരം. നിലവിലുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന് പകരമാണിത്. ഇതുകൂടാതെ സിയാസിന് കിട്ടിയ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പുതുതലമുറ എര്ട്ടഗയ്ക്കും കരുത്തുപകരും. പെട്രോള്‍ എഞ്ചിന് 102 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭേദപ്പെട്ട മൈലേജ് ഉറപ്പുവരുത്താന്‍ സുസുക്കി മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുടെ പിന്‍ബലം ഇരു എഞ്ചിന് പതിപ്പുകള്ക്കുമുണ്ടാകും.
ഗിയര്‍ബോക്സ്
ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് പുതിയ എര്‍ട്ടിഗയ്ക്ക് ലഭിക്കുമെന്ന് ഇതിനകം പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ഡീസല്‍ മോഡലുകളില്‍ മാത്രമെ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഒരുങ്ങുകയുള്ളൂ. പെട്രോള്‍ മോഡലുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. എര്‍ട്ടിഗയ്ക്ക് എഎംടി പതിപ്പ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.