സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

ബലെനോയുടെ പ്രചാരം കുതിച്ചുയരുന്നതു കണ്ടാണ് കൂടുതല്‍ സ്‌പോര്‍ടി ഭാവത്തിലുള്ള ബലെനോ RS -നെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ ബലെനോ RS ഉം വിപണിയില്‍ ശ്രദ്ധനേടി; മത്സരം കുറഞ്ഞ പെര്‍ഫോര്‍മന്‍സ് ശ്രേണിയില്‍ മാരുതിയ്ക്ക് ചുവടുറപ്പിക്കാനും കഴിഞ്ഞു.

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

എന്നാല്‍ ഒരു മോഡല്‍ കൊണ്ടുമാത്രം തൃപ്തിപ്പെടാന്‍ മാരുതി തയ്യാറല്ല. പെര്‍ഫോര്‍മന്‍സ് നിരയില്‍ ഇനിയും വേണം മോഡലുകള്‍. സ്വിഫ്റ്റ് RS പതിപ്പിനെ അവതരിപ്പിക്കാന്‍ മാരുതി ഒരുക്കംകൂട്ടുമ്പോള്‍ കാര്‍ ലോകം പ്രതീക്ഷയിലാണ്.

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

ആദ്യം കരുതിയതുപോലെ സ്വിഫ്റ്റ് സ്‌പോര്‍ടല്ല ഇങ്ങോട്ടു വരിക. സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഉയര്‍ന്നവില തങ്ങള്‍ക്ക് ബാധ്യതയായി മാറുമെന്ന് കമ്പനിക്കറിയാം. അതുകൊണ്ടു സ്വിഫ്റ്റ് RS പതിപ്പ് രൂപകല്‍പന ചെയ്താല്‍ മതിയെന്നാണ് മാരുതിയുടെ തീരുമാനം.

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

ബലെനോ RS -ലുള്ള 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനായിരിക്കും മാരുതി സ്വിഫ്റ്റ് RS -ല്‍. നിരയില്‍ ബലെനോ RS -ന് കീഴില്‍ സ്വിഫ്റ്റ് RS ഇടംകണ്ടെത്തും. അതായത് ബലെനോ RS -നെക്കാളും കുറഞ്ഞവിലയില്‍ സ്വിഫ്റ്റ് RS -നെ വിപണിയില്‍ പ്രതീക്ഷിക്കാം.

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

നിലവില്‍ 7.31 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വിഫ്റ്റ് മോഡലിന് വിപണിയില്‍ വില. ഇക്കാരണത്താല്‍ സ്വിഫ്റ്റ് RS -ന് 7.80 മുതല്‍ എട്ടുലക്ഷം രൂപവരെ വില കരുതുന്നതില്‍ തെറ്റില്ല.

Most Read: മാരുതിയും പറയുന്നു സുരക്ഷ വെറുംവാക്കല്ലെന്ന്, ക്രാഷ് ടെസ്റ്റില്‍ കരുത്തുകാട്ടി വിറ്റാര ബ്രെസ്സ

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

ബലെനോ RS -ലുള്ള 998 സിസി ബൂസ്റ്റര്‍ജെറ്റ് മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 101 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തുന്നത്.

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

കരുത്തുറ്റ എഞ്ചിന് പുറമെ പുറംമോടിയില്‍ സ്‌പോര്‍ടി ഭാവപ്പകര്‍ച്ചയും സ്വിഫ്റ്റ് RS നേടും. വീതിയേറിയ ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, മേല്‍ക്കൂരയിലുള്ള സ്‌പോയിലര്‍ തുടങ്ങിയ ഘടകങ്ങള്‍ സ്വിഫ്റ്റ് RS -ല്‍ ഒരുങ്ങും.

Most Read: സ്‌പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റുമായി മാരുതി, വില 4.99 ലക്ഷം രൂപ

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

ഒരുപക്ഷെ ഹാച്ച്ബാക്കിന്റെ പുറംമോടിയില്‍ പുത്തന്‍ ഗ്രാഫിക്‌സ് തന്നെ മാരുതി പതിപ്പിച്ചേക്കാം. പെര്‍ഫോര്‍മന്‍സ് പതിപ്പായതുകൊണ്ടു 16 ഇഞ്ച് അലോയ് വീലുകള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, ദൃഢപ്പെടുത്തിയ സസ്‌പെന്‍ഷന്‍ എന്നിവ സ്വിഫ്റ്റ് RS -ന് ലഭിക്കും.

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

സാധാരണ സ്വിഫ്റ്റിനെക്കാള്‍ ഉയര്‍ന്ന നിയന്ത്രണമികവു സ്വിഫ്റ്റ് RS അവകാശപ്പെടുമെന്നാണ് വിവരം. മോഡലിന്റെ അകത്തളത്തിലുമുണ്ടാകും മാറ്റങ്ങള്‍. സ്‌പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ പോന്ന കുഴിഞ്ഞ സീറ്റുകളും RS ബ്രാന്‍ഡിംഗും ഉള്ളിലെ വിശേഷങ്ങളില്‍പ്പെടും.

സ്വിഫ്റ്റ് സ്‌പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

നേരത്തെ സ്വിഫ്റ്റ് സ്‌പോര്‍ടിനെ ഇങ്ങോട്ടു കൊണ്ടുവരാനാണ് മാരുതി ആലോചിച്ചത്. എന്നാല്‍ ഉയര്‍ന്നവില സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഇന്ത്യന്‍ സാധ്യത പൂര്‍ണ്ണമായി അടച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki Considering The New Swift RS For India. Read in Malayalam.
Story first published: Saturday, September 29, 2018, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X