കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

By Dijo Jackson

പുതിയ ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയുമായി മിത്സുബിഷി ഇന്ത്യയില്‍. 2018 മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വിപണിയില്‍ പുറത്തിറങ്ങി. 31.54 ലക്ഷം രൂപ വിലയില്‍ പുതിയ ഔട്ട്‌ലാന്‍ഡറിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം (എക്‌സ്‌ഷോറൂം മുംബൈ). കേവലം ഒരു വകഭേദം മാത്രമാണ് ഔട്ട്‌ലാന്‍ഡറില്‍ ഒരുങ്ങുന്നത്. അതുകൊണ്ടു ഫീച്ചറുകള്‍ ഒന്നുപോലും എസ്‌യുവിക്ക് നഷ്ടപ്പെടുന്നില്ല.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

പൂര്‍ണ ഇറക്കുമതി മോഡലായാണ് ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്. മോഡല്‍ ഒരുങ്ങുന്നത് 2.4 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനില്‍. എഞ്ചിന് 164 bhp കരുത്തും 222 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

ആറു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങൡലേക്കും എത്തും. ഔട്ട്‌ലാന്‍ഡറില്‍ ഏഴു പേര്‍ക്കു സുഖമായി യാത്ര ചെയ്യാം. ഇനി കൂടുതല്‍ ലഗേജ് സ്‌പേസ് വേണമെന്നുണ്ടെങ്കില്‍ രണ്ട്, മൂന്ന് നിര സീറ്റുകള്‍ പൂര്‍ണമായി മടക്കി വെയ്ക്കാന്‍ പറ്റും.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

ഇത്തവണയും ഔട്ട്‌ലാന്‍ഡറില്‍ ഡീസലിനെ നല്‍കാന്‍ മിത്സുബിഷി തയ്യാറായിട്ടില്ല. ഭാവിയില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പുകളെ ഔട്ട്‌ലാന്‍ഡറില്‍ കൊണ്ടുവരാനാണ് മിത്സുബിഷിയുടെ ആലോചന. മുമ്പ് ദാരുണമായ വില്‍പനയെ തുടർന്നാണ് അവസാന തലമുറ ഔട്ട്‌ലാന്‍ഡറിനെ പിന്‍വലിക്കാന്‍ മിത്സുബിഷി നിര്‍ബന്ധിതരായത്. ഡീസല്‍ പതിപ്പിന്റെ അഭാവമായിരുന്നു ഔട്ട്‌ലാന്‍ഡറിന് പ്രചാരം കുറയാന്‍.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

6.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ്, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്ക്, സിവിടി ഗിയര്‍ബോക്‌സ് സംവിധാനത്തിലുള്ള പാഡില്‍ ഷിഫ്റ്ററുകള്‍, ലെതര്‍ സീറ്റുകള്‍ എന്നിങ്ങനെ നീളും ഔട്ട്‌ലാന്‍ഡര്‍ വിശേഷങ്ങള്‍.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

710 W റോക്ക്‌ഫോര്‍ഡ് ഫോസ്‌ഗേറ്റ് ഓഡിയോ സംവിധാനവും പുതിയ മിത്സുബിഷി എസ്‌യുവിയില്‍ എടുത്തുപറയണം. പുറംമോടിയില്‍ ശ്രദ്ധപിടിച്ചു പറ്റാന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്കും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും കഴിയും.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, ഹീറ്റഡ് മിററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍ എന്നിവയും രൂപകല്‍പനയില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 16 ഇഞ്ച് അലോയ് വീലുകളിലാണ് മോഡലിന്റെ ഒരുക്കം. കേവലം ഒരു വകഭേദമായതു കൊണ്ടു ഇവയെല്ലാം ഔട്ട്‌ലാന്‍ഡറില്‍ ഒന്നിടവിടാതെ ഒരുങ്ങും.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഭാഷയാണ് പുതിയ ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയും പിന്തുടരുന്നത്. എയര്‍ഡൈനാമിക്‌ തത്വങ്ങൾ പാലിച്ചുള്ള ഔട്ട്ലാൻഡറിന്റെ മുഖരൂപവും മേൽക്കൂരയും ഏഴു ശതമാനം വരെ വായു പ്രതിരോധം കുറയ്ക്കുമെന്നു മിത്സബിഷി വാദിക്കുന്നു.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

സുരക്ഷയുടെ കാര്യത്തിലും ഔട്ട്‌ലാന്‍ഡര്‍ ഒട്ടും പിറകിലല്ല. ഏഴു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ - സ്റ്റാര്‍ട്ട് അസിസ്റ്റ് ഫീച്ചറുകള്‍ സുരക്ഷ ഉറപ്പുവരുത്തും.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും എഞ്ചിന്‍ ഇമൊബിലൈസറും മോഡലില്‍ ഒരുങ്ങുന്നുണ്ട്. ഏഴു നിറങ്ങളാണ് എസ്‌യുവിയിലുള്ളത്. ബ്ലാക് പേള്‍, കോസ്മിക് ബ്ലൂ, ഓറിയന്റ് റെഡ്, കൂള്‍ സില്‍വര്‍, വൈറ്റ് സോളിഡ്, വൈറ്റ് പേള്‍, ടൈറ്റാനിയം ഗ്രെയ് എന്നീ നിറങ്ങളില്‍ ഔട്ട്‌ലാന്‍ഡറിനെ തെരഞ്ഞെടുക്കാം.

കരുത്തന്‍ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി വിപണിയില്‍ — ഇക്കുറി നേട്ടം കൊയ്യുമോ?

സ്‌കോഡ കൊഡിയാക്ക്, പുതുതലമുറ ഹോണ്ട CR-V എന്നിവരോടാണ് മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #mitsubishi #new launches
English summary
New Mitsubishi Outlander Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X