ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

By Staff

ആഢംബരകാറുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിക്കും. വന്‍ വിലകൊടുത്തു വാങ്ങുന്ന കാര്‍ വേണ്ട സുരക്ഷ നല്‍കിയോ എന്നറിയാനുള്ള ജിജ്ഞാസ എത്തിനോക്കുന്നവരുടെ കണ്ണുകളില്‍ കാണാം. കഴിഞ്ഞദിവസം മുംബൈയിലെ ജുഹുവില്‍ പുത്തന്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് അപകടത്തില്‍ തകര്‍ന്നുകിടന്നപ്പോഴും അനുഭവപ്പെട്ടു ഇതേ തിരക്ക്.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

ഷോറൂമില്‍ നിന്നും കാര്‍ പുറത്തിറങ്ങിയിട്ട് നാളുകള്‍ അധികമായിട്ടില്ലെന്ന് താത്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റില്‍ നിന്നുതന്നെ തിരിച്ചറിയാം. പ്രഭാതസവാരിക്കിറങ്ങിയര്‍ കണ്ടുനില്‍ക്കെയാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ് പുലർച്ചെ അപകടത്തില്‍പ്പെട്ടത്.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍, വഴിയോരത്തുള്ള ബസ് സ്‌റ്റോപിന് സമീപം നടപ്പാത ഇടിച്ചു തകര്‍ത്തു നില്‍ക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് റോള്‍സ് റോയ്‌സാണെന്നു അറിഞ്ഞപ്പോള്‍ വന്‍ജനാവലിയായി പിന്നെ.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

സംഭവസ്ഥലത്തു നിന്നും ക്യാമറ പകര്‍ത്തിയ തകര്‍ന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. നടപ്പാതയോടു ചേര്‍ന്ന ഓവുചാല്‍ ഇടിച്ചുപൊളിച്ചാണ് കാറിന്റെ നില്‍പ്.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

അപകടത്തില്‍ റോള്‍സ് റോയ്‌സിന്റെ മുന്‍ ബമ്പര്‍ തകര്‍ന്നിളകി. ബമ്പറിന്റെ താഴ്ഭാഗത്താണ് സാരമായ പരുക്കുകളേറ്റത്. ബമ്പറിന് പുറമെ കാറിന് വശങ്ങളിലും ചെറിയ ചതവുകള്‍ സംഭവിച്ചു. അതേസമയം കാറോടിച്ചിരുന്ന ഉടമ സുരക്ഷിതമായാണ് പുറത്തിറങ്ങിയത്.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

എന്തായാലും അപകടത്തില്‍പ്പെട്ട ഏഴുകോടിയുടെ റോള്‍സ് റോയ്‌സ് കണാന്‍ നാലുപാടുനിന്നും ആളുകള്‍ ഒഴുകിയെത്തിയതോടെ രംഗം നിയന്ത്രിച്ചു നിര്‍ത്താന്‍ പൊലീസിന് ഇടപെടേണ്ടി വന്നു. കാറിനെയാദ്യം കെട്ടിവലിച്ചു കൊണ്ടുപോകാനാണ് ഉടമ ശ്രമിച്ചത്.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

എന്നാല്‍ നടന്നില്ല. നടപ്പാതയുടെ മതിലിന് മേലായി കിടന്നതുകൊണ്ടു വലിച്ചുനീക്കുക ബുദ്ധിമുട്ടായി. പകുതി നിലത്തും പകുതി മതിലിന്മേല്‍ ഉയര്‍ന്നുമായി നിലകൊണ്ട റോള്‍സ് റോയ്‌സിനെ ഒടുവില്‍ പ്രദേശവാസികളുടെകൂടി സഹായത്തോടെയാണ് ട്രക്കിലേക്ക് കയറ്റിയത്.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

റോള്‍സ് റോയ്‌സിന്റെ ഇടത്തരം ആഢംബര കാറുകളിലൊന്നാണ് ഗോസ്റ്റ്. മറ്റു റോള്‍സ് റോയ്‌സ് കാറുകളില്‍ നിന്നും വ്യത്യസ്തമായി ഗോസ്റ്റ് കൂടുതല്‍ ഡ്രൈവര്‍ കേന്ദ്രീകൃതമാണ്. ഗോസ്റ്റിലുള്ള 6.6 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V12 എഞ്ചിന് 563 bhp കരുത്ത് സൃഷ്ടിക്കാനാവും.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

എട്ടു സ്പീഡാണ് കാറിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. രണ്ടര ടണ്‍ ഭാരമുണ്ടെങ്കിലും പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗംതൊടാന്‍ ഗോസ്റ്റിന് 4.8 സെക്കന്‍ഡുകള്‍ മതി. ഇന്ത്യയില്‍ രണ്ടു ഷോറൂമുകള്‍ മാത്രമെ റോള്‍സ് റോയ്‌സിനുള്ളൂ; ഒന്ന് ദില്ലിയിലും മറ്റൊന്ന് മുംബൈയിലും.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

മുംബൈയിലെ റോള്‍സ് റോയ്‌സ് നവനീത് മോട്ടോര്‍സില്‍ നിന്നും പുറത്തിറങ്ങിയ ഗോസ്റ്റാണിതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ വാങ്ങി പോണ്ടിച്ചേരിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.

ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

അതേസമയം നികുതി വെട്ടിയ്ക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ നിന്നും റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഉടമ നടത്തിയതെന്ന ആക്ഷേപവും സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നുകഴിഞ്ഞു.

Source: India Drive

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Rolls Royce Crash. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X