ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

By Dijo Jackson

ടി-ക്രോസ്, ഫോക്‌സ്‌വാഗണിന്റെ പുതിയ കോമ്പാക്ട് എസ്‌യുവി. ഹ്യുണ്ടായി ക്രെറ്റ കളംനിറഞ്ഞ ശ്രേണിയില്‍ ടി-ക്രോസുമായി കടന്നുവരാനുള്ള തയ്യാറെടുപ്പിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. 2016 ജനീവ മോട്ടോര്‍ ഷോയിലാണ് ടി-ക്രോസിനെ ഫോക്‌സ്‌വാഗണ്‍ ആദ്യമായി കാഴ്ചവെച്ചത്.

ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

അന്നു കോളിളക്കം സൃഷ്ടിച്ചെങ്കിലും മോഡലിനെ കുറിച്ച് പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ ഏറ്റവും ചെറിയ എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ മറയ്ക്ക് പുറത്തു കൊണ്ടുവരികയാണ്.

ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

ടി-റോക്ക്, ടിഗ്വാന്‍, ടിഗ്വാന്‍ ഓള്‍സ്‌പേസ്, ടൂറെഗ് എന്നിവരാണ് മറ്റു ഫോക്‌സ്‌വാഗണ്‍ എസ്‌യുവികള്‍. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ചെറു എസ്‌യുവിയായിരിക്കും പുതിയ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്. കമ്പനിയുടെ ഏറ്റവും പുത്തന്‍ ഡിസൈന്‍ ശൈലി അഞ്ചു സീറ്റര്‍ എസ്‌യുവി അവകാശപ്പെടും.

ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

ക്രോം സ്ലാറ്റ് ഗ്രില്ലിനോട് ചേര്‍ന്നണയുന്ന ഹെഡ്‌ലാമ്പുകള്‍ മോഡലിന്റെ ഡിസൈന്‍ സവിശേഷതയാണ്. ഫോഗ്‌ലാമ്പുകള്‍ക്ക് അടിവര നല്‍കുംവിധത്തിലാണ് മുന്നില്‍ സ്‌കിഡ് പ്ലേറ്റ് ഒരുങ്ങുക. കമ്പനി പുറത്തുവിട്ട മോഡലിന്റെ രേഖാചിത്രം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.

ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

മറ്റു ഫോക്‌സ്‌വാഗണ്‍ എസ്‌യുവികളിലേതു പോലെ കടുപ്പം കൂടിയ വരകള്‍ ടി-ക്രോസിന്റെ വശങ്ങളിലുണ്ടാകും. ടയറുകള്‍ക്ക് വലുപ്പം കുറയാനാണ് സാധ്യത. 16 ഇഞ്ച് അലോയ് വീലുകള്‍ ടി-ക്രോസില്‍ പ്രതീക്ഷിക്കാം. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ ശ്രദ്ധയാകര്‍ഷിക്കും.

ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

സ്‌കിഡ് പ്ലേറ്റും മേല്‍ക്കൂരയില്‍ നിന്നും ചാഞ്ഞിറങ്ങുന്ന സ്‌പോയിലറും മോഡലിന്റെ സവിശേഷതകളില്‍പ്പെടും. ഇന്ത്യന്‍ വിപണിയ്ക്കായി കമ്പനി പ്രത്യേകം വികസിപ്പിക്കുന്ന MQB A0 അടിത്തറയിലാണ് ടി-ക്രോസ് പുറത്തുവരിക.

ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

വിഖ്യാത MQB അടിത്തറയെ പശ്ചാത്തലമാക്കി സ്‌കോഡ നിര്‍മ്മിക്കുന്ന ചെലവു കുറഞ്ഞ പുത്തന്‍ അടിത്തറയാണിത്. നീളം 4,107 mm. അതായത് ഹ്യുണ്ടായി ക്രെറ്റയെക്കാളും (4,270 mm) ടി-ക്രോസിന് നീളം കുറവായിരിക്കും.

ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

എന്നാല്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെക്കാളും (3,998 mm) നീളം എസ്‌യുവിക്കുണ്ടുതാനും. പോളോയുമായി വെച്ചുനോക്കിയാല്‍ 54 mm നീളം മാത്രമെ ടി-ക്രോസ് കൂടുതല്‍ അവകാശപ്പെടുകയുള്ളു. മോഡലിന്റെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ ഫോക്‌സ്‌വാഗണും, ഇതാണ് പുതിയ ടി-ക്രോസ്

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ടി-ക്രോസില്‍ ഒരുങ്ങുമെന്നു പ്രതീക്ഷിക്കാം. അഞ്ചു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിങ്ങനെയായിരിക്കും ഗിയര്‍ബോക്‌സ്.

ഇന്ത്യയില്‍ മുന്‍ വീല്‍ ഡ്രൈവ് ഘടന മാത്രമെ ടി-ക്രോസിലുണ്ടാവുകയുള്ളു. എന്നാല്‍ വിദേശ വിപണികളില്‍ ടി-ക്രോസിന്റെ ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ വില്‍പനയ്‌ക്കെത്തും. ആഗോള വിപണിയില്‍ ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യപാദം എസ്‌യുവി അവതരിക്കും. ഇന്ത്യയില്‍ 2020 ഓടെ മോഡലിനെ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
New Volkswagen T-Cross Compact-SUV Teased: Rivals The Hyundai Creta. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X