എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

By Staff

ടാറ്റ ഹാരിയര്‍ മാത്രമല്ല, നിസാന്‍ കിക്ക്‌സ് എസ്‌യുവിയുമുണ്ട് അടുത്തവര്‍ഷം ജനുവരിയില്‍ ഇങ്ങോട്ട്. ടെറാനോ തോറ്റിടത്ത് കിക്ക്‌സ് വിജയം കുറിക്കുമെന്ന് നിസാന്‍ ഉറച്ചുവിശ്വസിക്കുന്നു. വരവു പ്രമാണിച്ച് ഡിസംബര്‍ 14 മുതല്‍ പുതിയ എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് നിസാന്‍ ആരംഭിക്കും. കിക്ക്‌സിന്റെ മീഡിയ ഡ്രൈവ് നടന്നുകൊണ്ടിരിക്കുകയാണ്.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയെ കീഴടക്കുകയാണ് കിക്ക്‌സിന്റെ ആത്യന്തിക ലക്ഷ്യം. ക്രെറ്റയ്ക്കുള്ള പ്രചാരമായിരുന്നു ടെറാനോ നിറംമങ്ങാന്‍ കാരണം. ടെറാനോയ്ക്ക് പകരക്കാരനായി വരുന്ന കിക്ക്‌സിനെ ചെന്നൈ ശാലയില്‍ നിന്നുമാണ് കമ്പനി പുറത്തിറക്കുക.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

മത്സരം കണക്കിലെടുത്ത് ആഢംബരം തികഞ്ഞ അകത്തളമാണ് കിക്ക്‌സ് എസ്‌യുവിക്ക് നിസാന്‍ കല്‍പ്പിക്കുന്നത്. കറുപ്പും തവിട്ടും ഇടകലര്‍ന്ന നിറശൈലി കിക്ക്‌സിന് പ്രീമിയം പരിവേഷം ചാര്‍ത്തും. മൃദുവായ തുകല്‍ ആവരണം ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങുന്നുണ്ട്.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗില്‍ ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകളും ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും പ്രത്യേകയിടം കണ്ടെത്തുന്നു. ഇക്കാരണത്താല്‍ ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്നും തെറ്റില്ല. ടാക്കോമീറ്ററും സ്പീഡോമീറ്ററും കൈയ്യടക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഏറിയപങ്കും അനലോഗ് യൂണിറ്റാണ്.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിഡ്‌പ്ലേയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഭാഗമായുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ക്ക് പുറമെ വോയിസ് റെക്കഗ്നീഷന്‍ സാങ്കേതികവിദ്യയും കിക്ക്‌സിലെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

മുന്‍ പിന്‍ യാത്രക്കാര്‍ക്കായി പ്രത്യേക പവര്‍ സോക്കറ്റുകള്‍, കീലെസ് എന്‍ട്രിക്ക് പകരമായി സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം, ഓട്ടോമാറ്റിക് എസി, പിന്‍ ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം പുതിയ കിക്ക്‌സിന്റെ വിശേഷങ്ങളില്‍പ്പെടും.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

എസ്‌യുവിയിലുള്ള മൂവിംഗ് ഒബ്‌ജെക്ട് ഡിറ്റക്ഷന്‍ ഫംങ്ഷനുള്ള എറൗണ്ട് വ്യു മോണിട്ടര്‍ സംവിധാനം ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറാണ്. മുന്നിലും പിന്നിലുമായി ഘടിപ്പിച്ച നാലു ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലേക്ക് എറൗണ്ട് വ്യു മോണിട്ടര്‍ കൊണ്ടുവരും.

Most Read: ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിന് പൊന്‍തിളക്കം — ടാറ്റയ്ക്ക് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലി പാലിക്കുന്ന കിക്ക്‌സ് ഇന്ത്യയില്‍ ക്രെറ്റയ്ക്ക് ശക്തമായ മത്സരം കാഴ്ച്ചവെക്കും.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് കിക്ക്‌സ് ഒരുങ്ങുന്നതെന്നു നിസാന്‍ പറയുന്നു. GRAPHENE (ഗ്രാവിറ്റി ഫിലികെനര്‍ജി അബ്‌സോര്‍പ്ഷന്‍) ബോഡി ഘടന ഇടിയുടെ ആഘാതം മുഴുവന്‍ ഉള്‍ക്കൊള്ളും. ഇക്കാരണത്താല്‍ ഇന്ത്യന്‍ നിരത്തുകളില്‍ കിക്ക്‌സ് കൂടുതല്‍ ദൃഢവും സുരക്ഷിതവുമായിരിക്കും.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

കമ്പനിയുടെ മുഖമുദ്ര വെളിപ്പെടുത്തുന്ന വി-മോഷന്‍ ഗ്രില്ലാണ് കിക്ക്‌സില്‍. സ്വെപ്റ്റ്ബാക്ക് ശൈലിയുള്ള വലിയ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും മുഖഭാവത്തിന് ഗൗരവം പകരും. മുന്‍ ബമ്പറില്‍ വലിയ എയര്‍ഡാമും ഇടംപിടിക്കുന്നുണ്ട്.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും കറുത്ത പില്ലറുകളും കിക്ക്‌സിന്റെ പ്രത്യേകതയാണ്. 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ എസ്യുവിയുടെ നില്‍പ്പിനെ സ്വാധീനിക്കുന്നുണ്ട്. വളച്ചുകെട്ടിയ പിന്‍ഭാഗത്തും കാണാം വലിയ ടെയില്‍ലാമ്പുകള്‍.

Most Read: ആഢംബര മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ആവരണം, ഷാര്‍ക്ക് ഫിന്‍ ആന്റീന, വെള്ളി പൂശിയ സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടും. രൂപകല്‍പനയ്ക്ക് അടിവരയെന്നോണം കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ബോഡിയിലുടനീളം കടന്നുപോകുന്നുണ്ട്.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും നിറം കറുപ്പാണ്. 4,384 mm നീളവും 1,813 mm വീതിയും 1,656 mm ഉയരവും മോഡലിനുണ്ട്. വീല്‍ബേസ് 2,673 mm. റെനോ ഡസ്റ്റര്‍, ക്യാപ്ച്ചര്‍ മോഡലുകളുടെ അടിത്തറ തന്നെയാണ് ഇന്ത്യയില്‍ കിക്ക്‌സും പങ്കിടുക.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും ഇവരില്‍ നിന്നും തന്നെ കിക്ക്‌സ് കടമെടുക്കുന്നു. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കിക്ക്‌സില്‍ ഒരുങ്ങും.

എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ K9K എഞ്ചിനാണ് തുടിക്കുക. ടര്‍ബ്ബോ പിന്തുണയുള്ള ഡീസല്‍ എഞ്ചിന് 108 bhp കരുത്തും 240 Nm torque ഉം അവകാശപ്പെടും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒമ്പതു മുതല്‍ 13 ലക്ഷം രൂപ വരെ നിസാന്‍ കിക്ക്‌സിന് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Terrrano Interior Revealed. Read in Malayalam.
Story first published: Tuesday, December 11, 2018, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X