ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

By Dijo Jackson

വലിയൊരു അങ്കത്തിനായുള്ള പടപ്പുറപ്പാടിലാണ് നിസാന്‍. മോഹം ഹ്യുണ്ടായി ക്രെറ്റയുടെ വിപണി; കൈവശമുള്ളത് കോമ്പാക്ട് എസ്‌യുവി കിക്ക്‌സും. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവില്‍. ടാറ്റ ഹാരിയര്‍, ജീപ് കോമ്പസ് ട്രെയില്‍ഹൊക്ക്, മാരുതി വിറ്റാര; ഇനി വരാനുമുണ്ട് പുതിയ എസ്‌യുവികളുടെ നീണ്ടനിര.

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

ഈ തിരക്കിനിടയിലും കിക്ക്‌സിന് ഇന്ത്യയില്‍ പ്രധാന്യം ലഭിക്കുമെന്ന് നിസാന്‍ ഉറച്ചുവിശ്വസിക്കുന്നു. അടുത്തവര്‍ഷം ജനുവരിയില്‍ നിസാന്‍ കിക്ക്‌സ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്നത്.

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

ഇന്ത്യയ്ക്ക് വേണ്ടി കമ്പനി പ്രത്യേകം വികസിപ്പിച്ച B0 (ബി സീറോ) അടിത്തറ കിക്ക്‌സില്‍ നിസാന്‍ ഉപയോഗപ്പെടുത്തും. ഇതേ അടിത്തറയില്‍ നിന്നാണ് റെനോ ഡസ്റ്റര്‍, ക്യാപ്ച്ചര്‍, ടെറാനോ തുടങ്ങിയ എസ്‌യുവികള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്.

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

എന്നാല്‍ രാജ്യാന്തര വിപണികളില്‍ V അടിത്തറയാണ് കിക്ക്‌സ് എസ്‌യുവികള്‍ ഉപയോഗിക്കുന്നതും. എസ്‌യുവിയുടെ നിര്‍മ്മാണച്ചിലവുകള്‍ B0 അടിത്തറ ഗണ്യമായി വെട്ടിച്ചുരുക്കും. രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്ന കിക്ക്സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും എസ്‌യുവിയെ ഇന്ത്യന്‍ മണ്ണില്‍ നിസാന്‍ കൊണ്ടുവരിക.

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

അകത്തള വിശാലതയ്ക്കും അത്യാധുനിക ഫീച്ചറുകള്‍ക്കും വിദേശ വിപണികളില്‍ കിക്ക്സ് ഏറെ പ്രസിദ്ധമാണ്. നിലവില്‍ കമ്പനി ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ കിക്ക്സിലും പ്രതീക്ഷിക്കാം.

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 142 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 108 bhp കരുത്തും 240 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകളായിരിക്കും കിക്ക്സിലുണ്ടാവുക.

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

രാജ്യാന്തര വിപണികളില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം കിക്ക്സിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവ് കരുത്തു മോഡലിനുണ്ടാകില്ല. വരവില്‍ മോഡലിന് 11 മുതല്‍ 16 ലക്ഷം രൂപ വരെ വിലനിലവാരം കരുതുന്നതിൽ തെറ്റില്ല.

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

നിസാന്‍ ടെറാനോയെ പോലെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ കിക്ക്സിലും ഒരുങ്ങും. എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുന്നുണ്ട്. ക്യാപ്ച്ചറില്‍ റെനോയും ഉടന്‍ ഓട്ടോമാറ്റിക് പതിപ്പിനെ നല്‍കും. ആദ്യവരവില്‍ നിസാന്‍ കിക്ക്സിന്റെ പെട്രോള്‍ മോഡലില്‍ മാത്രമെ സിവിടി ഗിയര്‍ബോക്‌സ് ഒരുങ്ങുകയുള്ളൂ.

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

രാജ്യാന്തര മോഡലില്‍ നിന്നും വ്യത്യസ്തമായിരിക്കും കിക്ക്സിന്റെ ഇന്ത്യന്‍ പതിപ്പെന്നു നിസാന്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡിസൈന്‍ ഡയറക്ടര്‍ അല്‍ഫോന്‍സോ അല്‍ബേയ്സ വ്യക്തമാക്കി കഴിഞ്ഞു. കമ്പനിയുടെ ഇന്ത്യന്‍ ഡിസൈന്‍ സ്റ്റുഡിയോ മോഡലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.

Most Read: ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

പ്രീമിയര്‍ ക്രോസ്ഓവര്‍ എസ്‌യുവിയെന്ന വിശേഷണത്തോടെയാകും നിസാന്‍ കിക്ക്സ് ഇന്ത്യയില്‍ എത്തുക. കമ്പനിയുടെ സിഗ്‌നേച്ചര്‍ ക്രോസ്ഓവര്‍ ശൈലിയാണ് കിക്ക്സ് പിന്തുടരുന്നത്. V മോഷന്‍ ഗ്രില്ലില്‍ നിന്നാരംഭിക്കും നിസാന്‍ കിക്ക്സിന്റെ ഡിസൈന്‍ സവിശേഷതകള്‍.

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

ഇരട്ടനിറം, ഒഴുകിയിറങ്ങുന്ന മേല്‍ക്കൂര, വലിയ ടെയില്‍ലാമ്പുകള്‍ എന്നിവ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. അകത്തളത്തില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ
English summary
Nissan India Shares Their Latest Strategy, Starting With The Nissan Kicks. Read in Malayalam.
Story first published: Friday, September 7, 2018, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X