കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

By Staff

അടുത്തമാസം മുതല്‍ കാര്‍ നിര്‍മ്മിക്കുമ്പോള്‍ ഉള്ളിലിരിക്കുന്നവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍മ്മാതാക്കള്‍ ബാധ്യസ്ഥരാകും. പുതിയ കാറുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കും സംവിധാനങ്ങള്‍ ഒരുങ്ങണമെന്നു കേന്ദ്ര റോഡുഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കി.

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

നിര്‍മ്മാതാക്കള്‍ കാറിലെ യാത്രക്കാര്‍ക്കു മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രതീരുമാനം. നിലവില്‍ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, വോള്‍വോ, ജാഗ്വാര്‍ തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കള്‍ തങ്ങളുടെ മോഡലുകളില്‍ 'പെഡസ്ട്രിയന്‍ സേഫ്റ്റി' ഫീച്ചറുകള്‍ നല്‍കുന്നുണ്ട്.

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

ഇന്ത്യയില്‍ നാളിതുവരെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ സുരക്ഷ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യന്‍ കാറുകളില്‍ എബിഎസും (ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം) എയര്‍ബാഗും നിര്‍ബന്ധമായതുതന്നെ അടുത്തിടെയാണ്. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാല്‍ ഇന്ത്യന്‍ കാറുകള്‍ ബഹുദൂരം പിന്നിലാണ് ഇപ്പോഴും.

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

എന്നാൽ ഈ ചിത്രം എത്രയുംപെട്ടെന്നു മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ആഢംബര കാറുകള്‍ക്ക് മാത്രം നല്‍കാനുള്ളതല്ല. ഇരുചക്ര വാഹനങ്ങളില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമായിക്കഴിഞ്ഞു. അടുത്തമാസം (2018 ഒക്ടോബര്‍) മുതല്‍ പെഡസ്ട്രിയന്‍ സേഫ്റ്റി ഫീച്ചറുകള്‍ കാറുകളില്‍ നിര്‍ബന്ധമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയ ജോയിന്റ് സെക്രട്ടറി അഭയ് ദാംലെ പറഞ്ഞു.

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

അപകടങ്ങളില്‍ വഴിയാത്രക്കാര്‍ക്ക് സംഭവിക്കുന്ന പരുക്കുകള്‍ കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ കാര്‍ നിര്‍മ്മാതാക്കള്‍ കൈക്കൊള്ളണം. ഇതിനുവേണ്ടി ബോണറ്റ് ഘടനയിലുള്‍പ്പെടെ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മ്മാതാക്കള്‍ ബാധ്യസ്ഥരാണെന്ന് ദാംലെ വ്യക്തമാക്കി.

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

2022 ഓടെ അമേരിക്കന്‍ വാഹനങ്ങളില്‍ കണ്ടുവരുന്ന സുരക്ഷാ നിലവാരം ഇന്ത്യന്‍ കാറുകളും പുലര്‍ത്തും. എന്നാല്‍ വാഹനങ്ങളുടെ വില കുത്തനെ ഉയരാതെ ആധുനിക സുരക്ഷ ഉറപ്പുവരുത്തുക തങ്ങള്‍ക്കു മുന്നിലെ വലിയ വെല്ലുവിളിയാണെന്ന് ദാംലെ കൂട്ടിച്ചേര്‍ത്തു.

Most Read: ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

സുരക്ഷ മുന്‍നിര്‍ത്തി നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത ബ്രേക്കുകള്‍ വാഹനങ്ങളില്‍ കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ട്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്.

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്ന പുതിയ വാഹനങ്ങളില്‍ അഡ്വാന്‍ഡ്സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഗതാഗത മന്ത്രാലയം വാഹന നിര്‍മ്മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു.

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

2022 -നകം വിപണിയില്‍ എത്തുന്ന മുഴുവന്‍ വാഹനങ്ങളിലും സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാണിജ്യ വാഹനങ്ങളിലും സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം കര്‍ശനമാകും.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ട്രാക്ഷന്‍ കണ്‍ട്രോള്‍), ഓട്ടോണമസ് ബ്രേക്കിംഗ് സംവിധാനം, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ലെയ്ന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സജ്ജീകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം.

Most Read Articles

Malayalam
English summary
Pedestrian Safety Features To Be Mandatory In India Soon — Autonomous Braking & ESC Included. Read in Malayalam.
Story first published: Thursday, September 27, 2018, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X