പുതിയ പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

By Dijo Jackson

പുതിയ പോര്‍ഷ കയെന്‍ ടര്‍ബ്ബോ പ്രീ-ബുക്കിംഗ് തുടങ്ങി. ജൂണില്‍ എസ്‌യുവി പോര്‍ഷ ഷോറൂമുകളില്‍ എത്തും. മുന്‍തലമുറകളെ കടത്തിവെട്ടുന്ന മികവും മാറ്റങ്ങളും പുതിയ കയെന്‍ ടര്‍ബ്ബോയ്ക്കുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. കയെന്‍ ടര്‍ബ്ബോയ്ക്ക് വില 1.92 കോടി രൂപ മുതല്‍. അഞ്ചു ലക്ഷം രൂപ മുന്‍കൂര്‍ പണമടച്ച് എസ്‌യുവിയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

പുത്തന്‍ എഞ്ചിനും ഭാരം കുറഞ്ഞ ഷാസിയും ആധുനിക ഫീച്ചറുകളുമാണ് പോര്‍ഷ കയെന്‍ ടര്‍ബ്ബോയുടെ പ്രധാന വിശേഷങ്ങള്‍. 4.0 ലിറ്റര്‍ ബൈടര്‍ബ്ബോ V8 എഞ്ചിനാണ് 2018 പോര്‍ഷ കയെന്‍ ടര്‍ബ്ബോയില്‍. എഞ്ചിന് 550 bhp കരുത്തും 770 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

എട്ടു സ്പീഡാണ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ പുതിയ കയെന്‍ ടര്‍ബ്ബോയ്ക്ക് 4.1 സെക്കന്‍ഡുകള്‍ മതി. വേഗത്തിന്റെയും കരുത്തിന്റെയും കാര്യത്തില്‍ മുന്‍തലമുറ മോഡലുകളെ പുതിയ കയെന്‍ ടര്‍ബ്ബോ കടത്തിവെട്ടും.

പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

സ്‌പോര്‍ട്‌സ് ക്രോണോ പാക്കേജ് ഉപയോഗിക്കുകയാണെങ്കില്‍ നൂറു കിലോമീറ്റര്‍ വേഗം 3.9 സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ കയെന്‍ ടര്‍ബ്ബോ പിന്നിടും. പരമാവധി വേഗം മണിക്കൂറില്‍ 286 കിലോമീറ്റര്‍.

പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

ഉയര്‍ന്ന പ്രകടനക്ഷമതയ്ക്ക് വേണ്ടി എസ്‌യുവിയില്‍ ടര്‍ബ്ബോചാര്‍ജ്ജറുകളെ കമ്പനി മാറ്റിസ്ഥാപിച്ചു. പുതിയ കയെന്‍ ടര്‍ബ്ബോയില്‍ 'V' ബ്ലോക്കിന് ഇടയിലാണ് ടര്‍ബ്ബോകളുടെ സ്ഥാനം. 'ടര്‍ബ്ബോ ലാഗ്' കുറയ്ക്കാന്‍ എക്‌സ്‌ഹോസ്റ്റ് കുഴലുകളുടെ നീളവും കമ്പനി ചുരുക്കി.

പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഎല്‍ബി അടിത്തറയില്‍ നിന്നാണ് മൂന്നാം തലമുറ പോര്‍ഷ കയെന്‍ ടര്‍ബ്ബോയുടെ ഒരുക്കം. ഔഡി Q7 TFSI, ബെന്റ്‌ലി ബെന്റേഗ V8, ലംബോര്‍ഗിനി ഉറൂസ് വരുന്നതും ഇതേ അടിത്തറയില്‍ നിന്നാണ്. 4,926 mm നീളവും 1,983 mm വീതിയും 1,673 mm ഉയരവും എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,895 mm.

പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

ഇക്കുറി എസ്‌യുവിയുടെ എയറോഡൈനാമിക് മികവിലേക്ക് പോര്‍ഷ കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ശ്രേണിയിലെ ആദ്യ 'അഡ്പ്റ്റീവ് സ്‌പോയിലര്‍' പോര്‍ഷ കയെന്‍ ടര്‍ബ്ബോയില്‍ ഇടംപിടിക്കുന്നു. സന്ദര്‍ഭോചിതമായി ഇടപെട്ടു സ്‌പോയിലര്‍ സ്വയം ക്രമീകരിക്കും.

പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

ഇതുവഴി കയെന്‍ ടര്‍ബ്ബോയില്‍ വായു പ്രതിരോധം കുറയും; ഡൗണ്‍ഫോഴ്‌സ് കൂടും. ബ്രേക്കിംഗ് മികവിനെയും സ്‌പോയിലര്‍ സ്വാധീനിക്കും. കമ്പനിയുടെ പുതിയ ബ്രേക്കിംഗ് സംവിധാനവും പുതിയ കയെന്‍ ടര്‍ബ്ബോയില്‍ എടുത്തുപറയണം. പോര്‍ഷ സര്‍ഫേസ് കോട്ടഡ് ബ്രേക്കുകള്‍ (PSCB) എന്നാണിതിന് പേര്.

പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്‌യുവി വിപണിയിലേക്ക്, ബുക്കിംഗ് തുടങ്ങി

അഞ്ചു ഡ്രൈവ് മോഡുകളാണ് പുതിയ എസ്‌യുവിയിലുള്ളത്. റിയര്‍ ആക്‌സില്‍ സ്റ്റീയറിംഗ് പോര്‍ഷ 911 -ല്‍ നിന്നും കടമെടുത്തതാണ്. മൂന്നു ചേമ്പര്‍ എയര്‍ സസ്‌പെന്‍ഷനും, ആക്ടിവ് റോള്‍ സ്റ്റബിലൈസേഷനും പുതിയ പോര്‍ഷ എസ്‌യുവിയുടെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #porsche
English summary
2018 Porsche Cayenne Turbo Bookings Started. Read in Malayalam.
Story first published: Wednesday, May 30, 2018, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X