മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

By Staff

ജനറല്‍ മോട്ടോര്‍സ് പോയി. ഫിയറ്റ് കച്ചവടം മതിയാക്കുന്നു. ഇന്ത്യയില്‍ നിന്നും മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ കൂടൊഴിഞ്ഞു പോകുന്നതില്‍ വാഹന പ്രേമികള്‍ നിരാശരാണ്. എന്നാല്‍ തിരിച്ചുവരവുകള്‍ സാധ്യമാണ്. ഒരിക്കല്‍ വിട്ടുപ്പോയ കവാസാക്കി ഇന്ത്യയില്‍ തിരിച്ചെത്തി. രണ്ടു പതിറ്റാണ്ടിനു ശേഷം ജാവ കടന്നുവന്നു. ഇപ്പോള്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ മൂന്നാമതും ഇന്ത്യന്‍ തീരമണയാനുള്ള പുറപ്പാടിലാണ്.

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

തൊണ്ണൂറുകളില്‍ പ്യൂഷോ 309 എന്ന ഒറ്റ മോഡലിലൂടെ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു പ്യൂഷോ. പക്ഷെ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നില്ല; 1997 -ല്‍ കച്ചവടം പൂട്ടിക്കെട്ടി കമ്പനി ഫ്രാന്‍സിലേക്കു മടങ്ങി.

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

രണ്ടാംതവണ ഗുജറാത്തില്‍ സ്വന്തം ശാല സ്ഥാപിക്കാന്‍ ഭൂമിയേറ്റെടുത്തെങ്കിലും അവസാന ഘട്ടത്തില്‍ മാതൃകമ്പനിയായ പിഎസ്എ ഗ്രൂപ്പ് പിന്മാറി. ഇനി മൂന്നാം അങ്കമാണ് പ്യൂഷോയ്ക്ക്. തയ്യാറെടുപ്പുകളുടെ ഭാഗമായി നേരത്തെ ഹിന്ദുസ്താന്‍ മോട്ടോര്‍സില്‍ നിന്നു അംബാസഡര്‍ ബ്രാന്‍ഡ് കമ്പനി സ്വന്തമാക്കിയിരുന്നു.

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

ഇന്ത്യയില്‍ ബിര്‍ല ഗ്രൂപ്പുമായി സഹകരിച്ചാണ് പ്യൂഷോ കാറുകളെ പിഎസ്എ ഗ്രൂപ്പ് കൊണ്ടുവരിക. ഇക്കുറി കാറുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചു വില്‍ക്കാനാണ് പിഎസ്എ ഗ്രൂപ്പിന് പദ്ധതി. ഇതിന്റെ ഭാഗമായി ബിര്‍ല ഗ്രൂപ്പുമായി ചേര്‍ന്നു തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് കമ്പനി ഇന്നു തുടക്കമിട്ടു.

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

600 കോടി രൂപ നിക്ഷേപത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഹൊസൂര്‍ ശാലയില്‍ നിന്നു എഞ്ചിനും ഗിയര്‍ബോക്‌സുകളും കമ്പനി നിര്‍മ്മിക്കും. ഏകദേശം രണ്ടുവര്‍ഷമെടുത്തു പിഎസ്എയുടെ ഹൊസൂര്‍ ശാല പൂര്‍ണ്ണ സജ്ജമാവാന്‍. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ടുലക്ഷം ബിഎസ് VI എഞ്ചിനുകളും മൂന്നുലക്ഷം ഗിയര്‍ബോക്‌സുകളും ഉത്പാദിപ്പിക്കാനുള്ള ശേഷി ശാലയ്ക്കുണ്ട്.

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

അതേസമയം ശാലയില്‍ നിര്‍മ്മിക്കുന്ന എഞ്ചിന്‍, ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ ഇന്ത്യയില്‍ കമ്പനി വില്‍ക്കില്ല. വിദേശ വിപണികളിലേക്കു യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനിക്ക് ഉദ്ദേശ്യമില്ല. ഭാവിയില്‍ പിഎസ്എ ഗ്രൂപ്പ് രൂപകല്‍പ്പന ചെയ്യുന്ന പുതിയ കാറുകള്‍ക്ക് ഇവിടെ നിന്നുള്ള എഞ്ചിനും ഗിയര്‍ബോക്‌സുമായിരിക്കും ലഭിക്കുക.

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

എന്തായാലും ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള എസ്‌യുവി ശ്രേണിയിലേക്കാണ് മൂന്നാംവരവില്‍ പ്യൂഷോയുടെ കണ്ണ്. റിപ്പോര്‍ട്ടു പ്രകാരം പ്യൂഷോ 3008 എസ്‌യുവിയെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള പുറപ്പാടിലാണ് കമ്പനി. പ്രീമിയം മോഡലായി പ്യൂഷോ 3008 വിപണിയിലെത്തും.

Most Read: പുതിയ മാരുതി എര്‍ട്ടിഗയിലെ അഞ്ചു പ്രധാന മാറ്റങ്ങള്‍

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

വിഭജിച്ച ഹെഡ്‌ലാമ്പും വലിയ എയര്‍ ഡാമും ക്രോം തിളക്കമുള്ള ഗ്രില്ലും ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ പ്യൂഷോ 3008 -നെ തനി വിദേശിയാക്കി മാറ്റും. വലിയ 19 ഇഞ്ച് അലോയ് വീലുകളിലാണ് 3008 എസ്‌യുവിയുടെ ഒരുക്കം.

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ ടയറുകളുടെ വലുപ്പം കുറയും. ക്രോം ആവരണമുള്ള ഇരട്ട പുകക്കുഴലുകളും ഇരട്ടനിറമുള്ള പുറംമോടിയും എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷതയാണ്. ആദ്യഘട്ടത്തില്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് സംയോജിപ്പിച്ചായിരിക്കും മോഡലുകളെ കമ്പനി വില്‍ക്കുക.

മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

2020-21 ഓടെ മോഡലുകളുടെ പൂര്‍ണ്ണ തോതില്‍ പ്രാദേശികമായി പ്യൂഷോ നിര്‍മ്മിക്കും. ഇന്ത്യയില്‍ അംബാസഡര്‍ കാറുകളെ തിരിച്ചെത്തിക്കാനും കമ്പനിക്ക് ആലോചനയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #പൂഷോ #peugeot
English summary
Peugeot To Comeback In India Again. Read in Malayalam.
Story first published: Friday, November 23, 2018, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X