Just In
- 10 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 11 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 12 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 12 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മാരുതി ബ്രെസ്സ വാങ്ങാനുള്ള ഏഴു കാരണങ്ങള്‍
ചിത്രത്തിന് ഒരുമാറ്റവുമില്ല, പതിവുപോലെ കോമ്പക്ട് എസ്യുവി ശ്രേണിയില്‍ കിരീടവും ചെങ്കോലുമേന്തി മാരുതി വിറ്റാര ബ്രെസ്സ തലയുയര്‍ത്തി നില്‍ക്കുകയാണ്. നാലു മീറ്ററില്‍ താഴെയുള്ള എസ്യുവികളില് താന്‍ തന്നെയാണ് കേമനെന്നു മാരുതി ബ്രെസ്സ ഓരോ മാസവും പറഞ്ഞുവെയ്ക്കുന്നു. നാലു മീറ്ററില്‍ താഴെയുള്ള എസ്യുവികളുടെ സാധ്യത തുറന്നുകാട്ടിയത് ഇക്കോസ്പോര്ടാണെങ്കിലും വിറ്റാര ബ്രെസ്സയുടെ തേരോട്ടത്തിന് മുന്നില്‍ ഫോര്‍ഡ് എസ്യുവിക്ക് വഴിമാറി കൊടുക്കേണ്ടി വന്നു.
മൂന്നുലക്ഷത്തില്പരം വിറ്റര ബ്രെസ്സ എസ്യുവികളാണ് ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത്. രാജ്യത്തു എന്തുകൊണ്ടായിരിക്കാം മാരുതി വിറ്റാര ബ്രെസ്സയ്ക്ക് ഇത്രയേറെ പ്രചാരമെന്നു ചിന്തിച്ചിട്ടുണ്ടോ? മാരുതി എസ്യുവി വാങ്ങാനുള്ള കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം.
മാരുതിയുടെ വിശ്വാസ്യത
മാരുതി കാറുകള്‍ക്ക് പരിപാലന ചിലവുകള്‍ കുറവാണ്. രാജ്യം മുഴുവന്‍ സര്‍വീസ് ശൃഖലയുമുണ്ട്, സ്പെയര്‍ പാര്‍ട്സുകളും സുലഭം. മാരുതിയുടെ കാറാണെങ്കില്‍ ആശങ്ക തെല്ലുമില്ലാതെ കൊണ്ടുനടക്കാമെന്ന പൊതുധാരണ വിപണിയിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നതില്‍ മാരുതി ഒരിക്കലും പിന്നില്‍ പോയിട്ടില്ല. മാത്രമല്ല മാരുതി കാറുകള്‍ക്കാണ് റീസെയില്‍ മൂല്യവും കൂടുതല്‍. ഇക്കാരണങ്ങള്‍ കോമ്പാക്ട് എസ്യുവി ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു.
പണത്തിനൊത്ത മൂല്യം
കാറുകള്‍ക്ക് വില നിശ്ചയിക്കുന്ന കാര്യത്തില്‍ മാരുതിയെ കഴിഞ്ഞേയുള്ളു മറ്റേതു നിര്‍മ്മാതാക്കളും. ബ്രെസ്സയിലും മാരുതി തങ്ങളുടെ ഇന്ദ്രജാലം ആവര്‍ത്തിക്കുന്നത് കാണാം. ബ്രെസ്സയുടെ മൂല്യം കൂട്ടുന്നതില്‍ എഞ്ചിന് കരുത്ത്, മൈലേജ്, ഫീച്ചറുകള്‍ എന്നിവയ്ക്ക് നിര്‍ണായക പങ്കുണ്ട്.
7.52 ലക്ഷം മുതല്‍ 10.49 ലക്ഷം വരെയാണ് ബ്രെസ്സയ്ക്ക് വിപണിയില്‍ വില. മത്സരവിലയില്‍ ടാറ്റ നെക്സോണ്‍ ലഭ്യമാണെങ്കിലും വില്പനാനന്തര സേവനങ്ങളില്‍ ബ്രെസ്സയ്ക്കാണ് മുന്‍തൂക്കം.
ഇതിനുപുറമെ 8.54 ലക്ഷം രൂപ മുതല്‍ അണിനിരക്കുന്ന പുതിയ ബ്രെസ്സ എഎംടി, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ ഓട്ടോമാറ്റിക് എസ്യുവിയാണ്. കുറഞ്ഞ വിലയും ഉയര്‍ന്ന റീസെയില്‍ മൂല്യവും വിറ്റാര ബ്രെസ്സയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.
ഫീച്ചറുകള്‍
ഒരുപിടി ആധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാണ് മാരുതി ബ്രെസ്സ വില്പനയ്ക്കെത്തുന്നത്. ക്രൂയിസ് കണ്ട്രോള്, ഓട്ടോ എസി, സ്റ്റോറേജ് ശേഷിയുള്ള ഡ്രൈവര്‍ ആംറെസ്റ്റ്, ഓട്ടോ ഹെഡ്ലാമ്പ്, റെയിന്‍ സെന്‍സിംഗ് ഓട്ടോ വൈപ്പറുകള്‍, ഇലക്ട്രിക് ബാക്ക് ഡോര്‍ ഓപ്പണിംഗ് എന്നിവ ബ്രെസ്സയുടെ വിശേഷങ്ങളില്‍പ്പെടും.
ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് പിന്തുണയുള്ള സ്മാര്‍ട്ട്പ്ലേ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മാരുതി എസ്യുവിയില് എടുത്തുപറയണം. ഭേദപ്പെട്ട സുരക്ഷയാണ് മാരുതി ബ്രെസ്സ കാഴ്ചവെക്കുന്നത്.
ഓഫ്സെറ്റ്, ഇംപാക്ട് ക്രാഷ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ വാഹനമാണ് മാരുതി വിറ്റാര ബ്രെസ്സ. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇരട്ട മുന്‍ എയര്‍ബാഗുകളും റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകളും വകഭേദങ്ങളില്‍ മുഴുവന്‍ ഒരുങ്ങുന്നുണ്ട്.
എഞ്ചിനും മൈലേജും
മൈലേജിന്റെ കാര്യത്തില്‍ മാരുതി കാറുകളാണ് അന്നും ഇന്നും രാജാവ്. മാരുതിയുടെ ഇതേ പാരമ്പര്യം ബ്രെസ്സയും കാക്കുന്നുണ്ട്. നാലു മീറ്ററില്‍ താഴെയുള്ള എസ്യുവികളില് ഏറ്റവും കൂടുതല്‍ മൈലേജ് കാഴ്ചവെക്കുന്ന രണ്ടാമത്തെ മോഡലാണ് ബ്രെസ്സ.
24.3 കിലോമീറ്ററാണ് ബ്രെസ്സയില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന മൈലേജ്. മോഡലിന്റെ ഇന്ധനശേഷി 48 ലിറ്റര്‍. പൂര്‍ണ ടാങ്കില്‍ ആയിരത്തിന് മേലെ കിലോമീറ്ററുകള്‍ ഓടാന്‍ ബ്രെസ്സയ്ക്ക് പറ്റും. ഒരു എഞ്ചിന് മാത്രമെ മാരുതി ബ്രെസ്സയിലുള്ളു.
88.5 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനാണ് എസ്യുവിയില് തുടിക്കുന്നത്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എഎംടി പതിപ്പും ബ്രെസ്സയില്‍ ലഭ്യമാണ്.
അകത്തളം
ഉയരത്തിന് അനുപാതമായ ആകാരമാണ് ബ്രെസ്സയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ശ്രേണിയില്‍ ഏറ്റവും മികച്ച ലെഗ്റൂം – ഹെഡ്റൂം സ്പേസാണ് മാരുതി എസ്യുവി കാഴ്ചവെക്കുന്നത്.
താഴ്ന്ന ലോഡിംഗ് ലിപോട് കൂടിയ 328 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുടെ പിന്‍ബലത്തില്‍ ലഗ്ഗേജുകള്‍ അനായാസം ബ്രെസ്സയില്‍ കയറ്റിയിറക്കാന്‍ കഴിയും. ഇനി കൂടുതല്‍ ലഗ്ഗേജുണ്ടെങ്കില്‍ 60:40 അനുപാതത്തില്‍ പിന് സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി കൂട്ടാം.
വൈവിധ്യത
സങ്കല്പത്തിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ബ്രെസ്സയെ രൂപപ്പെടുത്താന്‍ സാധിക്കും. മാരുതി സുസൂക്കിയുടെ iCreate മുഖേന എസ്യുവിയുടെ പുറംമോടിയിലും അകത്തളത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി അവസരം നല്‍കുന്നുണ്ട്. ബോഡി ഗ്രാഫിക്സും ഇതില്‍പ്പെടും. താത്പര്യപ്രകാരമുള്ള ഇരട്ടനിറം ബ്രെസ്സയില്‍ ഉടമകള്‍ക്ക് പൂശാം.
എഎംടി
അടുത്തിടെയാണ് ബ്രെസ്സ എഎംടിയെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. മൂന്നു വകഭേദങ്ങള്‍ ബ്രെസ്സയുടെ എഎംടി പതിപ്പില്‍ ലഭ്യമാണ്. 8.54 ലക്ഷം രൂപയാണ് പ്രാരംഭ എഎംടി വകഭേദത്തിന് വില. ഡീസല്‍ ഓട്ടോമാറ്റിക് മോഡലുകളുടെ പ്രചാരം മുന്‍നിര്‍ത്തി കമ്പനി കൊണ്ടുവന്ന എഎംടി പതിപ്പ് ബ്രെസ്സയുടെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയാണ്.