ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

By Dijo Jackson

ഇന്നോവയുടെ കാര്യം പറഞ്ഞതുപോലെയാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെയും. വില മോഡലുകളുടെ തലവര കുറിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ പ്രതിമാസം 2,000 ഫോര്‍ച്യൂണറുകളെ മുടക്കംകൂടാതെ വിറ്റുവരികയാണ് ടൊയോട്ട.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

മുഖ്യ എതിരാളി എന്‍ഡവറിന്റെ കാര്യമെടുത്താലോ, മോഡലില്‍ പ്രതിമാസം 500 യൂണിറ്റ് വില്‍പന മറികടക്കാന്‍ പാടുപെടുകയാണ് ഫോര്‍ഡ്. ഇന്ത്യയില്‍ ടൊയോട്ട ഫോർച്യൂണറുകൾ ഇത്രയധികം വിറ്റുപോകാന്‍ എന്താണ് കാരണം? പരിശോധിക്കാം —

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

ടൊയോട്ട എന്ന പേര്

ടൊയോട്ടയ്ക്കുള്ള സല്‍പ്പേര് ഫോര്‍ച്യൂണറിന്റെ തേരോട്ടത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. 2009 -ല്‍ ആദ്യതലമുറ ഫോര്‍ച്യൂണര്‍ ഇന്ത്യയില്‍ വന്നതു മുതല്‍ വില്‍പനയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ ടൊയോട്ട എസ്‌യുവി.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടു ഇന്ത്യന്‍ മനസില്‍ ആഴത്തില്‍ പതിയാന്‍ ടൊയോട്ട ഫോര്‍ച്യൂണറിന് കഴിഞ്ഞു. ടൊയോട്ട ഫോര്‍ച്യൂണറില്‍ പണം മുടക്കിയാല്‍ പാഴായി പോകില്ലെന്ന വിശ്വാസം വിപണിയില്‍ ശക്തമാണ്. എന്തിനേറെ പറയുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അകമ്പടി സുരക്ഷ ഒരുക്കുന്നത് പോലും ഫോര്‍ച്യൂണര്‍ എസ്‌യുവികളാണ്.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

റീസെയില്‍ മൂല്യം

റീസെയില്‍ മൂല്യമാണ് ടൊയോട്ട ഫോര്‍ച്യൂണറിന് ഇത്രയേറെ പ്രചാരം ലഭിക്കാനുള്ള മറ്റൊരു പ്രധാന കാരണം. ഉയര്‍ന്ന റീസെയില്‍ മൂല്യമാണ് വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറുകള്‍ ആസ്വദിക്കുന്നത്. വില്‍പനയ്ക്ക് എത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ഫോര്‍ച്യൂണറിന്റെ റീസെയില്‍ മൂല്യം ഇന്നുവരെ ഇടിഞ്ഞിട്ടില്ല.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

26 ലക്ഷം മുതല്‍ 31 ലക്ഷം രൂപ വരെ നീളും പുതിയ ഫോര്‍ച്യൂണറുകള്‍ക്ക് വിപണിയില്‍ വില. വാങ്ങി മൂന്നുവര്‍ഷം കഴിഞ്ഞാലും ടൊയോട്ട ഫോര്‍ച്യൂണറിന് യഥാര്‍ത്ഥ വിലയുടെ 85 ശതമാനം റീസെയില്‍ മൂല്യം ലഭിക്കുമെന്നു CarWale പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

വിശ്വാസ്യതയേറിയ വിപണന ശൃഖല

രാജ്യത്തുടനീളം ടൊയോട്ട സ്ഥാപിച്ച വിപണന ശൃഖല ഫോര്‍ച്യൂണറിന് മുതല്‍ക്കൂട്ടായി മാറുന്നു. ഫോര്‍ച്യൂണറില്‍ ടൊയോട്ട നല്‍കുന്ന മൂന്നുവര്‍ഷ പൂര്‍ണ്ണ വാറന്റിയും എസ്‌യുവിയിലേക്ക് ആളുകളുടെ ശ്രദ്ധയെത്താനുള്ള കാരണമാണ്.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

ആവശ്യമെങ്കില്‍ അധിക വാറന്റിയും ഫോര്‍ച്യൂണറില്‍ ടൊയോട്ട ലഭ്യമാക്കുന്നുണ്ട്. പ്രകടനക്ഷമതയേറിയ എഞ്ചിന്റെ പശ്ചാത്തലത്തില്‍ പ്രശന്ങ്ങള്‍ കൂടാതെ ലക്ഷം കിലോമീറ്ററുകള്‍ താണ്ടാന്‍ ഫോര്‍ച്യൂണറിന് കഴിയും. 24 മണിക്കൂറും ലഭ്യമായ റോഡ്‌സൈഡ് അസിസ്റ്ററന്‍സും ഫോര്‍ച്യൂണര്‍ വാങ്ങാനുള്ള കാരണമായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

കുറഞ്ഞ പരിപാലന ചിലവുകള്‍

ടൊയോട്ട മോഡലുകള്‍ക്ക് പൊതുവെ പരിപാലന ചിലവുകള്‍ കുറവാണ്. പ്രീമിയം എസ്‌യുവി ഫോര്‍ച്യൂണറിന്റെ കാര്യത്തിലും ഈ പതിവു കമ്പനി തെറ്റിക്കുന്നില്ല. വലിയ ചിലവുകള്‍ കൂടാതെ ഫോര്‍ച്യൂണറിനെ കൊണ്ടുനടക്കാമെന്നു സാരം.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

അപ്രതീക്ഷിത ബ്രേക്ക് ഡൗണുകള്‍ ഫോര്‍ച്യൂണറില്‍ അപൂര്‍വം മാത്രമാണ്. സര്‍വീസ് സമയാസമയമെങ്കില്‍ ഫോര്‍ച്യൂണറില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നു ടൊയോട്ട തന്നെ ഉറപ്പുപറയുന്നു.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

എണ്ണമറ്റ വകഭേദങ്ങള്‍

എഞ്ചിന്‍ പതിപ്പുകളിലും വകഭേദങ്ങളിലും തെരഞ്ഞെടുക്കാന്‍ ഒത്തിരി മോഡലുകളുണ്ടെന്നതും ഫോര്‍ച്യൂണറിന്റെ പ്രത്യേകതയാണ്. നിലവില്‍ ആറു വകഭേദങ്ങളാണ് ഫോര്‍ച്യൂണറിലുള്ളത്.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ഇതില്‍പ്പെടും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം. 4X2 സംവിധാനത്തില്‍ മാത്രമെ പെട്രോള്‍ മോഡലുകള്‍ ലഭ്യമാവുകയുള്ളു.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

അതേസമയം മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ഫോര്‍ച്യൂണര്‍ പെട്രോളിലുണ്ട്. ഡീസല്‍ മോഡലിലാണ് വൈവിധ്യത കൂടുതല്‍. 4X2, 4X4 ഓപ്ഷനുകള്‍ ഫോര്‍ച്യൂണര്‍ ഡീസലില്‍ ഒരുങ്ങുന്നുണ്ട്. ഇരു ഡ്രൈവ് ഘടനകളിലും മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭ്യമാണ്.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

കണ്ണുമടച്ചു വിശ്വസിക്കാം ഡീസല്‍ എഞ്ചിനെ

ടൊയോട്ടയുടെ പ്രശസ്ത GD സീരീസ് ഡീസല്‍ എഞ്ചിനാണ് ഫോര്‍ച്യൂണറില്‍. ലോകത്തിലെ അത്യാധുനിക ഡീസല്‍ എഞ്ചിനുകളില്‍ ഒന്നാണിത്. 2015 മുതല്‍ GD സീരീസ് ഡീസല്‍ എഞ്ചിന്‍ ടൊയോട്ട ഫോര്‍ച്യൂണറില്‍ തുടിക്കുന്നുണ്ട്.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

അസോസിയേറ്റഡ് ESTEC (ഇക്കോണമി വിത്ത് സുപീരിയര്‍ തെര്‍മല്‍ എഫിഷ്യന്‍സി കമ്പസ്റ്റ്യന്‍) ടെക്‌നോളജി ഉപയോഗിക്കുന്ന എഞ്ചിന്‍ ഭേദപ്പെട്ട ഇന്ധനക്ഷമത കാഴ്ച്ചവെക്കുന്നു. അതേസമയം ആക്‌സിലറേഷന്‍ കുറയുന്നെന്ന പരാതിയും ഫോര്‍ച്യൂണറിലില്ല.

ഫോര്‍ഡ് എന്‍ഡവറിനോടല്ല, ഇന്ത്യയ്ക്ക് കൂടുതല്‍ പ്രിയം ടൊയോട്ട ഫോര്‍ച്യൂണറിനോട് — കാരണമിതാണ്

ടൊയോട്ട നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ചു ഏറ്റവും പ്രകടനക്ഷമതയേറിയ എഞ്ചിനാണ് GD സീരീസില്‍ നിന്നുള്ള 2.8 ലിറ്റര്‍ യൂണിറ്റ്. എഞ്ചിന് 174.5 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Reasons To Buy Toyota Fortuner. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X