വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

മംഗളൂരുവില്‍ നിന്നും പുത്തന്‍ റെനോ ഡസ്റ്ററിനെ അഭിഭാഷകന്‍ ഇസ്മയില്‍ സുന്നാല്‍ വാങ്ങിയത് മൂന്ന് വര്‍ഷം മുമ്പ്. റെനോയുടെ അംഗീകൃത ഡീലര്‍ഷിപ്പായ ടിവിഎസ് സുന്ദരം ഐയ്യങ്കാര്‍ ആന്‍ഡ് സണ്‍സ് ലിമിറ്റഡില്‍ നിന്ന

By Dijo Jackson

മംഗളൂരുവില്‍ നിന്നും പുത്തന്‍ റെനോ ഡസ്റ്ററിനെ അഭിഭാഷകന്‍ ഇസ്മയില്‍ സുന്നാല്‍ വാങ്ങിയത് മൂന്ന് വര്‍ഷം മുമ്പ്. റെനോയുടെ അംഗീകൃത ഡീലര്‍ഷിപ്പായ ടിവിഎസ് സുന്ദരം ഐയ്യങ്കാര്‍ ആന്‍ഡ് സണ്‍സ് ലിമിറ്റഡില്‍ നിന്നും നിറഞ്ഞ പുഞ്ചിരിയോടെ കാര്‍ ഏറ്റുവാങ്ങുമ്പോള്‍ ഇസ്മയില്‍ അറിഞ്ഞിരുന്നില്ല വരാനിരിക്കുന്ന പുകിലുകളെ കുറിച്ച്.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

2014 ഫെബ്രുവരി 26 നാണ് ഇസ്മയില്‍ സുന്നാല്‍ ഡസ്റ്റര്‍ വാങ്ങിയത്. ആകെമൊത്തം 10.58 ലക്ഷം രൂപ ഡസ്റ്ററിന് വേണ്ടി ഇദ്ദേഹം ചെലവിട്ടു. ഇതില്‍ 8.65 ലക്ഷം രൂപയാണ് കാറിന്റെ വില. ബാക്കി നികുതിയിനത്തില്‍. ആദ്യ കുറെ നാളുകള്‍ കാര്‍ മിടുക്കനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 19,000 കിലോമീറ്റര്‍ വരെ.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ഡസ്റ്ററില്‍ സന്തുഷ്ടനായിരുന്നു ഇസ്മയിലിനെ കുഴപ്പിച്ചു കൊണ്ടാണ് ഒരു സുപ്രഭാതത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. കാര്‍ ഓടിക്കൊണ്ടിരിക്കവെ എഞ്ചിനില്‍ നിന്നും കേട്ട വലിയ ശബ്ദത്തില്‍ നിന്നുമാണ് തുടക്കം.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ എഞ്ചിനില്‍ നിന്നും വിട്ടുപോയ റേഡിയേറ്ററിനെ കണ്ട് ഇസ്മയില്‍ അന്താളിച്ചു. പൂര്‍ണമായും വേര്‍പ്പെട്ട നിലയിലായിരുന്നു റേഡിയേറ്റര്‍ അസംബ്ലി. എന്തായാലും വലിയ അപകടങ്ങള്‍ സംഭവിച്ചില്ലെന്ന് ആശ്വസിച്ചാണ് കാറുമായി ഇദ്ദേഹം ഡീലര്‍ഷിപ്പില്‍ ചെന്നത്.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

എന്നാല്‍ തകരാര്‍ കാറിനല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു ഡീലര്‍ഷിപ്പ് നടത്തിയത്. പുതിയ കാറിനെ ശരിയാംവിധം ഓടിക്കാഞ്ഞതാണ് റേഡിയേറ്റര്‍ വേര്‍പ്പെട്ടു വരാന്‍ കാരണമെന്ന് ഡീലര്‍ഷിപ്പ് ചൂണ്ടിക്കാട്ടി.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഡീലര്‍ഷിപ്പ് തന്നെ ഇസ്മയിലിന് പോംവഴി പറഞ്ഞു കൊടുത്തു. റോഡപകടത്തില്‍പ്പെട്ടാണ് ഡസ്റ്ററിന്റെ റേഡിയറ്റര്‍ തകര്‍ന്നെന്ന് സാക്ഷ്യപ്പെടുത്തി ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാനായിരുന്നു നിര്‍ദ്ദേശം.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

എന്നാല്‍ ഇസ്മയില്‍ തയ്യാറായില്ല. നിര്‍മ്മാതാക്കള്‍ നല്‍കിയ വാറന്റിയ്ക്ക് കീഴില്‍ പ്രശ്‌നം പരിഹരിച്ച് നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ ഇതു അംഗീകരിക്കാന്‍ ഡീലര്‍ഷിപ്പും കൂട്ടാക്കിയില്ല.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

പകരം ചെയ്തതോ, വയറുകളും ചരടുകളും ഉപയോഗിച്ചു റേഡിയേറ്ററിനെ തട്ടിക്കൂട്ടി കാറില്‍ ഇവര്‍ പുനഃസ്ഥാപിച്ചു. ശേഷം കാര്‍ ശരിയായെന്ന് പറഞ്ഞാണ് ഡസ്റ്ററിനെ ഇസ്മയിലിന് ഡീലര്‍ഷിപ്പ് കൊടുത്തയച്ചത്.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

എന്തായാലും പിന്നെ കുഴപ്പങ്ങളൊന്നും കണ്ടില്ല. മാസങ്ങള്‍ കടന്നുപോയി. 32,000 കിലോമീറ്റര്‍ ചരടുകളില്‍ കോര്‍ത്ത റേഡിയേറ്ററുമായാണ് ഇസ്മയിലിന്റെ ഡസ്റ്റര്‍ ഓടിയത്. ഇസ്മയിലിന്റെ സന്തോഷം ഏറെ നീണ്ടില്ല. വീണ്ടും കാറില്‍ പ്രശ്‌നം തലപ്പൊക്കി.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ഇത്തവണ പ്രശ്‌നം സസ്‌പെന്‍ഷന്. ഡീലര്‍ഷിപ്പില്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഇസ്മയിലിന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കി. ഡസ്റ്റര്‍ ഇന്നു ശരിയാകും നാളെ ശരിയാകും എന്ന പ്രതീക്ഷയില്‍ പന്ത്രണ്ടു ദിവസം ഡീലര്‍ഷിപ്പില്‍ കയറിയിറങ്ങി. എന്നാല്‍ ഒന്നും നടപടിയായില്ല.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ഡീലര്‍ഷിപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ രോഷം പൂണ്ട ഇദ്ദേഹം പരാതിയുമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. 2015 ഏപ്രില്‍ മാസം ഡീലറിനും കമ്പനിക്കുമെതിരെ ഇസ്മയില്‍ ഉപഭോക്തൃ കോടതിയില്‍ മുന്‍കാല പ്രശ്‌നങ്ങളുടെ രേഖകളടക്കം പരാതി നല്‍കി.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ഇസ്മയിലിന് 8,64,299.82 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഡീലര്‍ഷിപ്പിനോടും കമ്പനിയോടും നിര്‍ദ്ദേശിച്ചു. അറ്റകുറ്റ പണിക്കും പാര്‍ട്‌സുകള്‍ക്കും വേണ്ടി ഇസ്മയിലില്‍ നിന്നും ഈടാക്കിയ 23,000 രൂപ ഡീലര്‍ഷിപ്പ് തിരിച്ചു നല്‍കണം.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

ഇതിനു പുറമെ ഇസ്മയിലിന് 25,000 രൂപ നഷ്ടപരിഹാരമായി കമ്പനി അധികം നല്‍കണമെന്നും കോടതി തീര്‍പ്പു കല്‍പിച്ചു. എന്തായാലും മൂന്നു വര്‍ഷം നീണ്ട കാത്തിരിപ്പു വെറുതെയായില്ല. തനിക്ക് നീതി ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഇസ്മയില്‍ സുന്നാല്‍.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

നേരത്തെ അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ഈടാക്കിയ മാരുതി ഡീലര്‍ഷിപ്പിനും ഉപഭോക്തൃ കോടതി പിഴ വിധിച്ചിരുന്നു. ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാരുതി ഡീലര്‍ഷിപ്പിന് എതിരെ കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

വിറ്റത് കേടായ ഡസ്റ്റര്‍; റെനോ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

അനധികൃതമായി ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ഈടാക്കിയതിന് ഒരു ലക്ഷം രൂപയായിരുന്നു ഡീലര്‍ഷിപ്പിന് കോടതി വിധിച്ച പിഴ.

Most Read Articles

Malayalam
കൂടുതല്‍... #renault
English summary
Mr Ismail Sunnal bought a brand new Renault Duster SUV from a authorized dealer in Mangalore. The problem started at around 19,000 kms mark. This happened while he was driving the car, he heard a sudden sound.
Story first published: Friday, April 13, 2018, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X