റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

പാരിസ് മോട്ടോര്‍ ഷോയിലേക്കാണ് ഇനി വാഹന പ്രേമികളുടെ നോട്ടം മുഴുവന്‍. സ്‌കോഡ കൊഡിയാക്ക് RS -നെ കണ്ടു. ഇനിയും വരാനുണ്ട് താരങ്ങള്‍ ഒരുപാട്. കൂട്ടത്തില്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ അവതരിപ്പിച്ച ക്വിഡ് ഇലക്ട്രിക് K-ZE കോണ്‍സെപ്റ്റ് കാറിനെ കുറിച്ചുള്ള ചര്‍ച്ച വാഹന ലോകത്ത് ചൂടുപിടിച്ചുകഴിഞ്ഞു.

റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

പ്രചാരമേറിയ ക്വിഡ് ഹാച്ച്ബാക്കിന്റെ വൈദ്യുത പതിപ്പാണ് റെനോ K-ZE കോണ്‍സെപ്റ്റ്. രൂപത്തിലും ഭാവത്തിലും നിലവിലെ ക്വിഡിന് സമാനം. എന്നാല്‍ വൈദ്യുത പതിപ്പാണെന്നു പറഞ്ഞറിയിക്കുംമട്ടിലുള്ള പരിഷ്‌കാരങ്ങള്‍ കാറില്‍ ദൃശ്യമാണ്.

റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

വീതികുറഞ്ഞ കൂര്‍ത്ത ഹെഡ്‌ലാമ്പുകളും സ്‌കഫ് പ്ലേറ്റും വലിയ ഫോഗ്‌ലാമ്പുകളും മോഡലിന് പുതുമ സമര്‍പ്പിക്കുന്നു. ബമ്പറും ഗ്രില്ലും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. പുറംമോടിയിലുള്ള നീലനിറം വൈദ്യുത പരിവേഷത്തിനുള്ള അടിവരയാണ്.

Most Read: ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

വലിയ വീലുകളിലും മേല്‍ക്കൂരയിലും നീലനിറം അഴക് ചാര്‍ത്തുന്നുണ്ട്. K-ZE കോണ്‍സെപ്റ്റിന്റെ സാങ്കേതിക വിവരങ്ങള്‍ റെനോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒറ്റ ചാര്‍ജ്ജില്‍ 250 കിലോമീറ്റര്‍ ദൂരമോടാന്‍ കാറിന് കഴിയുമെന്നു കമ്പനി വ്യക്തമാക്കി.

റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

ഇരട്ട ചാര്‍ജ്ജിംഗ് സംവിധാനമാണ് റെനോയുടെ പുതിയ വൈദ്യുത ഹാച്ച്ബാക്ക് ഉപയോഗിക്കുന്നത്. നിലവില്‍ ചൈനീസ് വിപണി ലക്ഷ്യമിട്ടാണ് റെനോ K-ZE കോണ്‍സെപ്റ്റിന്റെ പിറവി. അടുത്തവര്‍ഷം മോഡല്‍ ചൈനയില്‍ വില്‍പനയ്‌ക്കെത്തും.

റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

ഡോങ്‌ഫെങ് മോട്ടോര്‍ ഗ്രൂപ്പും നിസാനും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ e-GT ന്യൂ എനര്‍ജി ഓട്ടോമൊട്ടീവ് കമ്പനി റെനോ K-ZE മോഡലുകളെ ചൈനയില്‍ നിര്‍മ്മിക്കും.

Most Read: പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

കുറഞ്ഞവിലയില്‍ വൈദ്യുത കാറെന്ന സാക്ഷാത്കാരമാണ് റെനോ K-ZE മോഡലിന്റെ ആത്യന്തിക ഉദ്ദേശ്യം. വികസ്വര രാജ്യങ്ങളില്‍ മാത്രമായിരിക്കും മോഡല്‍ വില്‍പനയ്‌ക്കെത്തുക. ഇന്ത്യയില്‍ ഇ-ക്വിഡ് എന്ന പേരില്‍ മോഡല്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
2018 Paris Motor Show: Renault Kwid Electric K-ZE Concept Revealed. Read in Malayalam.
Story first published: Tuesday, October 2, 2018, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X