ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

'കരുതുന്നതു പോലെയല്ല; ഞങ്ങളുടെ കാര്‍ സുരക്ഷിതമാണ്', ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ അമ്പെ പരാജയപ്പെട്ട ലോഡ്ജിയെ പിന്തുണച്ച് റെനോ രംഗത്ത്. ഇന്ത്യന്‍ കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഗ്ലോബല്‍ NCAP നടത്തുന്ന 'സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ' ക്യാമ്പയിന്റെ ഭാഗമായാണ് റെനോ ലോഡ്ജി ക്രാഷ് ടെസ്റ്റിന് വിധേയമായത്.

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

നേരത്തെ ഇതേ ക്രാഷ് ടെസ്റ്റില്‍ മാരുതി വിറ്റാര ബ്രെസ്സ നാലു സ്റ്റാര്‍ നേട്ടം കുറിച്ചിരുന്നു. മുതിര്‍ന്ന യാത്രക്കാര്‍ക്ക് സുരക്ഷയേകാന്‍ ലോഡ്ജിക്ക് കഴിയില്ല, കുട്ടികളുടെ സുരക്ഷയിലും രണ്ടു സ്റ്റാര്‍ മാത്രമെ ലോഡ്ജിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ; 64 മണിക്കൂര്‍ വേഗത്തില്‍ നടന്ന ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഗ്ലോബല്‍ NCAP വിധിയെഴുതി.

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ടെസ്റ്റില്‍ ദയനീയമായിരുന്നു ലോഡ്ജിയുടെ പ്രകടനം. ഇടിയുടെ ആഘാതം മുന്‍ ഭാഗത്തുമാത്രം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ലോഡ്ജിക്ക് കഴിഞ്ഞില്ല; ഇക്കാരണത്താല്‍ എംപിവിയുടെ പുറംമോടിയില്‍ സാരമായ തകരാറുകള്‍ സംഭവിക്കുകയുണ്ടായി.

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ISOFIX സീറ്റ് ആങ്കറുകളോ, എയര്‍ബാഗുകളോ ഇല്ലാത്ത 2018 ലോഡ്ജിയുടെ പ്രാരംഭ വകഭേദമാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ലോഡ്ജിയുടെ ബോഡി ഘടനയ്ക്ക് ദൃഢത കുറവാണെന്നു ഗ്ലോബല്‍ NCAP പുറത്തുവിട്ട ക്രാഷ് ടെസ്റ്റ് ഫലത്തില്‍ പറയുന്നു.

Most Read: മാരുതിയും പറയുന്നു സുരക്ഷ വെറുംവാക്കല്ലെന്ന്, ക്രാഷ് ടെസ്റ്റില്‍ കരുത്തുകാട്ടി വിറ്റാര ബ്രെസ്സ

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

ലോഡ്ജിയുടെ സുരക്ഷ ചോദ്യചിഹ്നമായി മാറിയ പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രസ്താവനയുമായി റെനോയുടെ വരവ്. എംപിവിയുടെ സുരക്ഷ സജ്ജീകരണങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞുവെച്ച കമ്പനി, ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി.

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലോഡ്ജി ഉള്‍പ്പെടെ തങ്ങളുടെ എല്ലാ മോഡലുകളും പാലിക്കുന്നുണ്ടെന്ന് റെനോ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതുപ്രകാരം രാജ്യത്തു പ്രാബല്യത്തില്‍ വരാന്‍പോകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ മാനദണ്ഡങ്ങളും (ഭാരത് സ്‌റ്റേജ് VI) പാലിക്കാന്‍ റെനോ ഇന്ത്യ ഇപ്പോഴെ തയ്യാറാണ്.

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

അതേസമയം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലം ലോഡ്ജിയെ കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിലും ഉയര്‍ന്ന വേഗത്തിലാണ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് നടന്നത്.

Most Read: കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

ഇക്കാരണത്താലാണ് എംപിവി പരാജയപ്പെടാന്‍ കാരണമെന്നു റെനോ ഇന്ത്യ അഭിപ്രായപ്പെട്ടു. വാഹനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങളെന്നു പ്രധാന്യം കല്‍പിച്ചിട്ടുള്ളത്. രാജ്യാന്തര തലത്തില്‍ റോഡുസുരക്ഷ വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ആത്യന്തിക ലക്ഷ്യമെന്ന് പ്രസ്താവനയില്‍ റെനോ പറഞ്ഞു.

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

എന്നാൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റില്‍ പൂജ്യം സ്റ്റാര്‍ നേടുന്ന ആദ്യ റെനോ കാറല്ല ലോഡ്ജി. നേരത്തെ ക്വിഡ് ഹാച്ച്ബാക്കും സമാനരീതിയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ക്വിഡ് ഹാച്ച്ബാക്കില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഒരുങ്ങിയിട്ടുകൂടി ഒരു സ്റ്റാര്‍ മാത്രമാണ് മോഡല്‍ നേടിയത്.

ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

പറയുമ്പോൾ റെനോ ലോഡ്ജിയുടെ ഏറ്റവും ഉയര്‍ന്ന RxZ വകഭേദത്തില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍ ഇടംപിടിക്കുന്നുണ്ടെങ്കിലും പ്രാരംഭ RxE മോഡലുകളില്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍പോലും ഒരുങ്ങുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Slams Lodgy Zero Star Safety Rating. Read in Malayalam.
Story first published: Monday, October 1, 2018, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X