സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

By Staff

കാറില്‍ എത്ര സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടെന്നു പറഞ്ഞാലും ഫലപ്രദമായ സുരക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തു കാര്യം? മൈലേജും ഫീച്ചറുകളും നോക്കി മാത്രം കാര്‍ വാങ്ങുന്നവരുടെ കാലം ഇന്ത്യയില്‍ അസ്തമിച്ചു. സുരക്ഷയെ കുറിച്ചു വാഹന ഉടമകള്‍ ഇന്നു ബോധവാന്മാരാണ്.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

'സേഫര്‍ കാര്‍സ് ഫോര്‍' ഇന്ത്യ ക്യാമ്പയിനുമായി ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (ഗ്ലോബല്‍ NCAP) ശക്തമായി രംഗത്തുള്ളതുകൊണ്ടു ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരുന്ന കാറുകളുടെ സുരക്ഷയെ കുറിച്ചുള്ള ഏകദേശം ചിത്രം വിപണിക്കുണ്ട്.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

മാരുതി സ്വിഫ്റ്റ് പോലെ രാജ്യത്തു പ്രചാരമുള്ള 25 ഓളം കാര്‍ മോഡലുകളെ ക്യാമ്പയിന്റെ ഭാഗമായി ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കുകയുണ്ടായി. എന്നാല്‍ ഇവരില്‍ പലരും സുരക്ഷാ പരിശോധനയില്‍ അടിതെറ്റി വീണു. ഈ അവസരത്തില്‍ പത്തുലക്ഷം രൂപയ്ക്ക് താഴെ സുരക്ഷ ഉറപ്പുവരുത്തുന്ന കാറുകള്‍ പരിശോധിക്കാം —

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

മാരുതി വിറ്റാര ബ്രെസ്സ

വിപണിയില്‍ താരത്തിളക്കമുള്ള 2018 സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലം പുറത്തുവരുന്നതുവരെ വിപണി വിശ്വസിച്ചു, പുതുതലമുറ മാരുതി കാറുകള്‍ സുരക്ഷിതമാണെന്ന്. നാലു സ്റ്റാര്‍ നേട്ടം കുറിച്ച വിറ്റാര ബ്രെസ്സ മാരുതി കാറുകള്‍ക്കുള്ള പേരുദോഷം മായ്ച്ചു കളയാന്‍ തുടങ്ങിയപ്പോഴാണ് സ്വിഫ്റ്റിന്റെ ഇടിപ്പരീക്ഷാ ഫലം പുറത്തുവന്നത്.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

എന്തായാലും നിലവില്‍ വിറ്റാര ബ്രെസ്സ സുരക്ഷിതമാണെന്നു ഏറെക്കുറ തറപ്പിച്ചു പറയാം. മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാറും കുട്ടികള്‍ക്കു രണ്ടു സ്റ്റാര്‍ സുരക്ഷയുമാണ് ക്രാഷ് ടെസ്റ്റില്‍ മാരുതി എസ്‌യുവി കാഴ്ച്ചവെച്ചത്. സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, നാലു ചാനല്‍ എബിഎസ് എന്നിവയെല്ലാം വിറ്റാര ബ്രെസ്സയുടെ സുരക്ഷാ സംവിധാനങ്ങളില്‍പ്പെടും.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

വിറ്റാര ബ്രെസ്സയുടെ ക്യാബിന്‍ ദൃഢത ക്രാഷ് ടെസ്റ്റില്‍ ഏറെ പ്രശംസ നേടുകയുണ്ടായി. ബ്രെസ്സയിലുള്ള 1.3 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി പതിപ്പുകള്‍ മോഡലില്‍ ലഭ്യമാണ്. 7.58 ലക്ഷം രൂപ മുതലാണ് മാരുതി ബ്രെസ്സയ്ക്ക് വിപണിയില്‍ വില.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് പോളോ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വിപണിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു, ജര്‍മ്മന്‍ കാര്‍ നിരാശപ്പെടുത്തില്ലെന്ന്. പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പോളോ ഹാച്ച്ബാക്ക് അമ്പെ പരാജയപ്പെട്ടു. വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടി പ്രാരംഭ ട്രെന്‍ഡ്‌ലൈന്‍ മോഡലിന് എയര്‍ബാഗ് ഓപ്ഷനലായി സമര്‍പ്പിച്ച നടപടി പോളോയ്ക്ക് വിനയായി.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

പക്ഷെ ഉടന്‍തന്നെ ഫോക്‌സ്‌വാഗണ്‍ തെറ്റുതിരുത്തി. ഇരട്ട എയര്‍ബാഗുകള്‍ അടിസ്ഥാന ഫീച്ചറായി ഒരുങ്ങിയതോടെ ക്രാഷ് ടെസ്റ്റിന് പോളോ വീണ്ടും കടന്നുചെന്നു. രണ്ടാംതവണ പോളോ നിരാശപ്പെടുത്തിയില്ല. 2015 -ല്‍, മുതിര്‍ന്ന യാത്രക്കാര്‍ക്കു നാലു സ്റ്റാറും കുട്ടികള്‍ക്കു മൂന്നു സ്റ്റാര്‍ സുരക്ഷയും ഉറപ്പുവരുത്തിയാണ് ക്രാഷ് ടെസ്റ്റിനെ പോളോ അതിജീവിച്ചത്.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

അന്നു ഇരട്ട മുന്‍ എയര്‍ബാഗുകള്‍ മാത്രമെ പോളോയ്ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നു സ്ഥിതി മാറി. മൂന്നു പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍ തുടങ്ങിയയെല്ലാം പുത്തന്‍ പോളോയുടെ സുരക്ഷാ സംവിധാനങ്ങളില്‍പ്പെടും.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

999 സിസി നാലു സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് പോളോയിലുള്ളത്. വിപണിയില്‍ 5.53 ലക്ഷം മുതല്‍ പെട്രോള്‍ പതിപ്പിനും 7.04 ലക്ഷം മുതല്‍ ഡീസല്‍ പതിപ്പിനും വില ആരംഭിക്കുന്നു.

Most Read: പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

ടൊയോട്ട എത്തിയോസ്

2016 -ലാണ് ടൊയോട്ട എത്തിയോസ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായത്. സുരക്ഷയുടെ കാര്യത്തില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പേരിന് എത്തിയോസ് മങ്ങലേല്‍പ്പിക്കുന്നില്ല. ഇന്ത്യയില്‍ ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ മോഡലാണെങ്കിലും നാലു സ്റ്റാര്‍ നേട്ടത്തോടെയാണ് എത്തിയോസ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് മറികടന്നത്.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

മുതിര്‍ന്ന യാത്രക്കാര്‍ക്കു നാലും കുട്ടികള്‍ക്കു രണ്ടും സ്റ്റാര്‍ സുരക്ഷ ക്രാഷ് ടെസ്റ്റില്‍ എത്തിയോസ് ഉറപ്പുവരുത്തി. അപകടത്തിന്റെ ആഘാതം പൂര്‍ണ്ണമായും ചെറുക്കുന്ന ക്യാബിനാണ് മോഡലിന്റെ പ്രധാന വിശേഷമായി ഗ്ലോബല്‍ NCAP അധികൃതര്‍ ചൂണ്ടിക്കാട്ടിയത്.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

ഇരട്ട എയര്‍ബാഗുകള്‍ എത്തിയോസിലെ അടിസ്ഥാന ഫീച്ചറാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ അണിനിരക്കുന്ന എത്തിയോസില്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ടൊയോട്ട നല്‍കുന്നത്. 5.48 ലക്ഷം രൂപ മുതല്‍ എത്തിയോസ് പെട്രോള്‍ മോഡലുകള്‍ക്ക് വില ആരംഭിക്കുമ്പോള്‍, 6.76 ലക്ഷം രൂപ മുതലാണ് ഡീസല്‍ മോഡലുകള്‍ക്ക് വിപണിയില്‍ വില.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

ടാറ്റ നെക്‌സോണ്‍

നെക്‌സോണ്‍. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ടാറ്റയുടെ ഏക സമര്‍പ്പണം. വില്‍പ്പനയ്ക്കു വന്നിട്ടു ഒരുവര്‍ഷം കഴിയുന്നതേയുള്ളൂവെങ്കിലും വിപണിയില്‍ ശക്തമായ സാന്നിധ്യമായി നെക്‌സോണ്‍ മാറിക്കഴിഞ്ഞു. അടുത്തിടെ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടത്തോടെയാണ് ടാറ്റ നെക്‌സോണ്‍ പുറത്തുവന്നത്.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും നെക്സോണ്‍ ഉറപ്പുവരുത്തി. പ്രധാനമായും നെക്‌സോണിന്റെ ദൃഢതയാണ് ക്രാഷ് ടെസ്റ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇടിയുടെ ആഘാതം എഞ്ചിന്‍ കമ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗത്തു മാത്രമായി കേന്ദ്രീകരിക്കാന്‍ നെക്സോണിന് സാധിക്കുന്നുണ്ടെന്നു ഗ്ലോബല്‍ NCAP അധികൃതര്‍ വിലയിരുത്തി.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

ഡ്രൈവര്‍ ഉള്‍പ്പെടെ മുന്‍നിരയില്‍ ഇരിക്കുന്നവരുടെ തലയ്ക്കും കഴുത്തിനും മികവുറ്റ സുരക്ഷയേകാന്‍ നെക്സോണിന് കഴിഞ്ഞു. മതിയായ സംരക്ഷണം യാത്രക്കാരുടെ നെഞ്ചിനും നെക്സോണ്‍ കാഴ്ച്ചവെച്ചു.

Most Read: ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം നെക്സോണിലെ അടിസ്ഥാന ഫീച്ചറുകളാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ നെക്‌സോണിലുണ്ട്. 6.37 ലക്ഷം രൂപ മുതലാണ് ടാറ്റ നെക്‌സോണിന് വിപണിയില്‍ വില.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

ടാറ്റ സെസ്റ്റ്

വില്‍പ്പനയില്‍ പിന്നോക്കമാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നു പറഞ്ഞ ആദ്യ ടാറ്റ കാറാണ് സെസ്റ്റ്. 2016 -ല്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ തിളക്കത്തോടെയാണ് ടാറ്റയുടെ കോമ്പാക്ട് സെഡാന്‍ ശ്രദ്ധനേടിയത്. മുതിര്‍ന്ന യാത്രക്കാര്‍ക്കു നാലു സ്റ്റാറും കുട്ടികള്‍ക്കു രണ്ടു സ്റ്റാറും സുരക്ഷ ഫലപ്രദമായി ടാറ്റ സെസ്റ്റ് നല്‍കി.

സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകളും ഇരട്ട എയര്‍ബാഗുകളുമുള്ള സെസ്റ്റ് പതിപ്പാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്. അതേസമയം ഇടിയുടെ ആഘാതം പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ ക്യാബിന് കഴിയില്ലെന്നു ക്രാഷ് ടെസ്റ്റ് വെളിപ്പെടുത്തി. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഒരുങ്ങുന്ന സെസ്റ്റിന് 5.56 ലക്ഷം രൂപ മുതലാണ് വിപണിയില്‍ വില.

Most Read Articles

Malayalam
English summary
Top Safest Cars In India Under Rs 10 Lakh. Read in Malayalam.
Story first published: Monday, November 26, 2018, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X