സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

By Staff

സ്‌കോഡ കൊഡിയാക്കിന് ഇന്ത്യയില്‍ വിലകുറഞ്ഞു. പ്രാരംഭ കൊഡിയാക്ക് സ്‌റ്റൈല്‍ വകഭേദത്തിന് ഒരുലക്ഷം രൂപ സ്‌കോഡ വെട്ടിക്കുറച്ചു. ഇനി മുതല്‍ 33.83 ലക്ഷം രൂപയാണ് സ്‌കോഡ കൊഡിയാക്ക് സ്‌റ്റൈല്‍ വകഭേദത്തിന് ഷോറൂം വില. ഉത്സവകാലം തീരുന്നതുവരെ മാത്രമെ വിലക്കുറവ് നിലനില്‍ക്കുകയുള്ളൂ. ഏതാനും ദിവസംമുമ്പാണ് കൊഡിയാക്കിന് ഏറ്റവും ഉയര്‍ന്ന ലൊറന്‍ & ക്ലെമന്റ് വകഭേദത്തെ സ്‌കോഡ നല്‍കിയത്.

സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

ഒരുലക്ഷം രൂപ കുറഞ്ഞെങ്കിലും വില താരതമ്യം ചെയ്താല്‍ സ്‌കോഡ കൊഡിയാക്ക് സ്‌റ്റൈലിന് ഇപ്പോഴും ഏറ്റവും ഉയര്‍ന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ മോഡലിനെക്കാള്‍ 87,000 രൂപ കൂടുതലാണ്. ലൊറന്‍ ആന്‍ഡ് ക്ലെമന്റ് മോഡല്‍ വരുന്നതിന് മുമ്പ് സ്റ്റൈല്‍ വകഭേദം മാത്രമെ കൊഡിയാക്കില്‍ ലഭ്യമായിരുന്നുള്ളൂ.

സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, ടെയില്‍ലൈറ്റുകള്‍ എന്നിങ്ങനെ ഫീച്ചറുകളിലും സൗകര്യങ്ങളിലും ധാരാളിത്തം പുലര്‍ത്തിയാണ് സ്‌കോഡ കൊഡിയാക്ക് സ്‌റ്റൈല്‍ വകഭേദം വിപണിയില്‍ എത്തുന്നത്.

Most Read: എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

ഹെഡ്‌ലാമ്പുകളും വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളും ഓട്ടോമാറ്റിക്കായി തന്നെ കൊഡിയാക്കില്‍ പ്രവര്‍ത്തിക്കും. പിന്‍ ബമ്പറിന് താഴെ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ടെയില്‍ഗേറ്റു തുറക്കാന്‍ കഴിയും (പിന്‍ ബമ്പറിന് താഴെ കാലു നീട്ടിയാല്‍ മാത്രം മതി).

സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

അകത്തളത്തില്‍ ഇരട്ടനിറമാണ് കൊഡിയാക്കിന്. മൂന്നു സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പാനരോമിക് സണ്‍റൂഫ് എന്നിവയെല്ലാം അകത്തള വിശേഷങ്ങളില്‍പ്പെടും. കൊഡിയാക്കിലെ മുന്‍നിര സീറ്റുകള്‍ (ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെട) വൈദ്യുത പിന്തുണയോടെ 12 വിധത്തില്‍ ക്രമീകരിക്കാം.

സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. പത്തു സ്പീക്കറുകളുള്ള ക്യാന്റണ്‍ ഓഡിയോ സംവിധാനവും കൊഡിയാക്കില്‍ എടുത്തുപറയണം.

Most Read: ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

ഒമ്പതു എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി കൊഡിയാക്ക് സ്റ്റൈലിലുണ്ട്.

സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

2.0 ലിറ്റര്‍ ടര്‍ബ്ബോച്ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് കൊഡിയാക്കിന്റെ ഇരു വകഭേദങ്ങളിലും. എഞ്ചിന്‍ 148 bhp കരുത്തും 340 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡാണ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ്.

സ്‌കോഡ കൊഡിയാക്കിന് ഒരുലക്ഷം രൂപ കുറഞ്ഞു

അതേസമയം കൊഡിയാക്കിലെ ഈ ഫീച്ചറുകളില്‍ ഒട്ടുമിക്കവയും ടൊയോട്ട ഫോര്‍ച്യൂണറില്‍ കാണാം. ഒപ്പം എഞ്ചിന്‍ കരുത്തില്‍ ഫോര്‍ച്യൂണറാണ് കൊഡിയാക്കിനെക്കാള്‍ മുന്നില്‍. ഫോര്‍ച്യൂണറിലുള്ള 2.7 ലിറ്റര്‍ എഞ്ചിന് 174 bhp കരുത്തും 450 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഫോര്‍ച്യൂണറിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kodiaq Gets A Price Cut; Cheaper By Rs 1 Lakh. Read in Malayalam.
Story first published: Saturday, November 10, 2018, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X