ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

പാരിസ് മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി പുതിയ കൊഡിയാക്ക് RS -നെ സ്‌കോഡ വെളിപ്പെടുത്തി. കമ്പനി ഉപയോഗിച്ചിട്ടുള്ളതില്‍വെച്ചു ഏറ്റവും കരുത്തുറ്റ ഡീസല്‍ എഞ്ചിനാണ് സ്‌കോഡ കൊഡിയാക്ക് RS -ല്‍. സാധാരണ കൊഡിയാക്ക് എസ്‌യുവിയെക്കാള്‍ പക്വതയും അക്രമണോത്സുകതയും കൊഡിയാക്ക് RS അവകാശപ്പെടും.

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

കരുത്തുകൂടിയ RS പതിപ്പാണെന്നറിയിക്കാന്‍ പുറംമോടിയില്‍ ആവശ്യമായ മാറ്റങ്ങള്‍ സ്‌കോഡ വരുത്തിയിട്ടുണ്ട്. എസ്‌യുവിയുടെ മുന്‍ പിന്‍ ഭാഗങ്ങള്‍ കമ്പനി പരിഷ്‌കരിച്ചു. പ്രത്യേക vRS ബ്രാന്‍ഡിംഗ് പതിപ്പിച്ച കറുത്തുതിളങ്ങുന്ന ഗ്രില്ലാണ് മാറ്റങ്ങളില്‍ മുഖ്യം.

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

പുതുതായി രൂപകല്‍പന ചെയ്ത 20 ഇഞ്ച് അലോയ് വീലുകള്‍ സ്‌കോഡ കൊഡിയാക്ക് RS -ന്റെ നില്‍പിനെ കാര്യമായി സ്വാധീനിക്കുന്നു. അകത്തളത്തില്‍ പതിവിന് വിപരീതമായി അലക്കാന്തറ സീറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് ഒരുങ്ങുന്നത്.

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

തുകലിന്റെ പ്രഭാവമുള്ള ഡോര്‍ ഘടനകള്‍, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റെയിന്‍ലെസ്റ്റ് സ്റ്റീല്‍ പെഡലുകള്‍ തുടങ്ങിയ കൊഡിയാക്ക് RS -ന്റെ വിശേഷങ്ങളില്‍പ്പെടും. ഇന്‍സ്ട്രമെന്റ് പാനലില്‍ കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളുടെ അധിനിവേശം കാണാം.

Most Read: ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

കറുത്തനിറം വരമ്പിടുന്ന മേല്‍ക്കൂരയും എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷതയാണ്. ഏറെക്കുറെ കൊഡിയാക്കിന്റെ ഡാഷ്‌ബോര്‍ഡ് ശൈലി തന്നെയാണ് കൊഡിയാക്ക് RS -നും. വിര്‍ച്വല്‍ കോക്ക്പിറ്റ് സംവിധാനമാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത.

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

ആര്‍പിഎം, വേഗം മുതലായ വിവരങ്ങള്‍ വിര്‍ച്വല്‍ കോക്ക്പിറ്റിന്റെ ഭാഗമായി നടുവിലുള്ള ഡിസ്‌പ്ലേയില്‍ തെളിയും. ഫ്‌ളാറ്റ് ബോട്ടം ഘടനയുള്ള സ്റ്റീയിറിംഗ് വീലാണ് കൊഡിയാക്ക് RS -ന് ലഭിക്കുന്നത്. അഞ്ചു, ഏഴു സീറ്റര്‍ പരിവേഷങ്ങളില്‍ സ്‌കോഡ കൊയിഡാക്ക് RS വിപണിയിലെത്തും.

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

ഇരട്ട ടര്‍ബ്ബോയോടുള്ള 2.0 ലിറ്റര്‍ ഡയറക്ട ഇഞ്ചക്ഷന്‍ ഡീസല്‍ എഞ്ചിനാണ് കൊഡിയാക്ക് RS -ല്‍. ഡീസല്‍ എഞ്ചിന്‍ 236 bhp കരുത്തും 500 Nm torque -ഉം പരമാവധി സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗംതൊടാന്‍ കൊഡിയാക്ക് RS -ന് ഏഴു സെക്കന്‍ഡുകള്‍ മതി.

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

മണിക്കൂറില്‍ 220 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സുള്ള കൊഡിയാക്ക് RS -ല്‍ ഓള്‍ വീല്‍ ഡ്രൈവ്, ഡയനാമിക് സൗണ്ട് ബൂസ്റ്റ്, അഡാപ്റ്റീവ് ഷാസി കണ്‍ട്രോള്‍, ആറു ഡ്രൈവിംഗ് മോഡുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നുണ്ട്.

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

വിശ്വപ്രസിദ്ധ നേബഗ്രിങ് ട്രാക്കില്‍ 9:20:84 എന്ന ലാപ് റെക്കോഡ് സ്‌കോഡയുടെ പുതിയ ഏഴു സീറ്റര്‍ മോഡല്‍ കുറിച്ചുകഴിഞ്ഞു. നിലവില്‍ സ്‌കോഡ RS കുടുംബത്തിലെ രണ്ടാമത്തെ അവതാരമാണ് കൊഡിയാക്ക് RS. ഒക്ടാവിയ RS ആണ് ആദ്യത്തേത്.

Most Read: ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

രാജ്യാന്തര വിപണിയില്‍ വില്‍പനയ്ക്ക് വരുന്നതിന് പിന്നാലെ കൊഡിയാക്ക് RS -നെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള ആലോചനകള്‍ ചെക്ക് നിര്‍മ്മാതാക്കള്‍ ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kodiaq RS Revealed Ahead Of Paris Debut. Read in Malayalam.
Story first published: Tuesday, October 2, 2018, 16:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X