Just In
- 8 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 10 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 12 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
തീരുമാനമായി, ഇന്ത്യയില്‍ ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ മോഡലുകളെ സ്കോഡ സൃഷ്ടിക്കും
ഒടുവില്‍ തീരുമാനമായി. ഇന്ത്യയില്‍ ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ മോഡലുകളെ സ്കോഡ സൃഷ്ടിക്കും. രാജ്യത്തു ഫോക്സ്വാഗണ് ഗ്രൂപ്പ് തുടങ്ങിവെച്ച 'ഇന്ത്യ 2.0 പ്രൊജക്ട്' ചുമതല ഇനി സ്കോഡയ്ക്കാണ്. ഇക്കാര്യം ഫോക്സ്വാഗണ് ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുങ്ങുന്ന പുതിയ MQB A0-IN സബ് കോമ്പാക്ട് അടിത്തറയ്ക്ക് ചെക്ക് നിര്‍മ്മാതാക്കളായ സ്കോഡ നേതൃത്വം നല്‍കും.
വരും ഭാവിയില്‍ MQB അടിത്തറയില്‍ നിന്നുമാകും ഇന്ത്യന്‍ നിര്‍മ്മിത ഫോക്സ്വാഗണ് മോഡലുകള്‍ വില്പനയ്ക്കെത്തുക. 2020 -ല്‍ പുതിയ അടിത്തറയില്‍ നിന്നും ആദ്യ സ്കോഡ മോഡല്‍ വിപണിയില്‍ അവതരിക്കും. ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ മത്സരിക്കുന്ന പുതിയ എസ്യുവിയെയാണ് സ്കോഡ വിപണിയില്‍ കൊണ്ടുവരിക.
ചെക്ക് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ച വിഷന്‍ എക്സ് എസ്യുവി കോണ്‍സെപ്റ്റ് മോഡലിന് പ്രചോദനമേകും. 2018 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് വിഷന്‍ എക്സ് കോണ്‍സെപ്റ്റിനെ സ്കോഡ കാഴ്ചവെച്ചത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ മോഡലില്‍ ചെക്ക് നിര്‍മ്മാതാക്കള്‍ സ്വീകരിക്കും.
അകത്തളം വിശാലമായിരിക്കും, മോഡലില്‍ കൂടുതല്‍ റിയര്‍ സ്പേസും പ്രതീക്ഷിക്കാം. നീളമേറിയ വീല്‍ബേസാകും വിഷന്‍ എക്സ് കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെന്ന് നിര്‍മ്മാതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.
സ്കോഡയ്ക്ക് പുറമെ ഫോക്സ്വാഗണും വിഷന്‍ എക്സ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി പുതിയ എസ്യുവിയെ അവതരിപ്പിക്കുമെന്നാണ് വിവരം. ടി-റോക്കായിരിക്കും പുതിയ അടിത്തറയില്‍ ഇങ്ങോട്ടെത്തുക.
ഇരു കമ്പനികളുടെയും എസ്യുവികള് ഒരേ ബോഡി പാനലുകളും ഘടകങ്ങളും പങ്കിടും. ഇനി മുതല്‍ സ്കോഡയ്ക്കാണ് ഫോക്സ്വാഗണിന്റെ ചകാന് നിര്‍മ്മാണശാലയുടെ ചുമതല. ഇവിടെ വെച്ചു പുതിയ ഉത്പാദന നിരയ്ക്ക് സ്കോഡ രൂപംനല്‍കും.
നിലവിലുള്ള ഉത്പാദന നിരയ്ക്ക് സമാന്തരമായി പുതിയ MQB A0-IN എസ്യുവി പ്ലാറ്റ്ഫോമും സജീവമാവും. നിലവില്‍ സ്കോഡ റാപിഡ്, ഫോക്സ്വാഗണ് അമിയോ, പോളോ, വെന്റോ മോഡലുകള്‍ ചകാന് നിര്‍മ്മാണശാലയില്‍ നിന്നാണ് പുറത്തുവരുന്നത്.
ജനീവ മോട്ടോര്‍ ഷോ കണ്ട പുതുതലമുറ ഫാബിയയെും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കം സ്കോഡ നടത്തുന്നുണ്ട്. ഇന്ത്യന്‍ വരവില്‍ പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനെ ഫാബിയയില്‍ പ്രതീക്ഷിക്കാം.
പുതിയ 1.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാകും പുതിയ വെന്റോ, റാപിഡ് സെഡാനുകള്‍ വിപണിയില്‍ എത്തുക. ഇന്ധനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയാകും കാറുകളുടെ ഒരുക്കം.