പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

By Staff

ദേശീയ തലസ്ഥാന മേഖലയില്‍ (NCR) പഴയ വാഹനങ്ങള്‍ ഓടുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ദേശീയ തലസ്ഥാന മേഖലയില്‍ കടക്കുന്നത് കോടതി നിരോധിച്ചു.

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാന്‍ ഗതാഗത വകുപ്പിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധമായ അറിയിപ്പ് ഗതാഗത വകുപ്പ് ഉടന്‍ പുറത്തിറക്കും. ദേശീയ തലസ്ഥാന മേഖലയില്‍ അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെയും പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും പട്ടിക കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗതാഗത വകുപ്പും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Most Read: ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

പൊതുജനങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണത്തെ കുറിച്ചു പരാതിപ്പെടാന്‍ തക്കതായ സംവിധാനം സമൂഹമാധ്യമങ്ങളില്‍ ഏര്‍പ്പെടുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് ദീപ്ക ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി കല്‍പ്പിച്ചത്.

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

നേരത്തെ ദേശീയ ഹരിത ട്രിബ്യൂണലും രാജ്യതലസ്ഥാനത്ത് ഇത്തരം വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ദില്ലി, ഗാസിയാബാദ്, ഫരിയാബാദ്, ഗുരുഗ്രാം, റോഹ്ത്തക്, ബഹാദുര്‍ഗ്, സോനിപ്പത്ത്, മീറട്ട് തുടങ്ങിയ പധാന നഗരങ്ങള്‍ ദേശീയ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടും.

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

നേരത്തെ ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള നിര്‍മ്മാതാക്കളുടെ ഹര്‍ജി സുപ്രീം കോടതി തള്ളുകയുണ്ടായി. രാജ്യത്തു അപകടകരമാംവിധം അന്തരീക്ഷ മലിനീകരണം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങളുടെ വില്‍പന കോടതി പൂര്‍ണ്ണമായി നിരോധിച്ചു.

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബിഎസ് VI വാഹനങ്ങള്‍ മാത്രമെ 2020 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുകയുള്ളൂ. വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ്.

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

എഞ്ചിനില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അടിസ്ഥാനപ്പടുത്തി വാഹനങ്ങള്‍ ബിഎസ് ശ്രേണിയില്‍ തരംതിരിക്കപ്പെടുന്നു. 2016 -ലാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്.

Most Read: ടാറ്റയ്ക്ക് ടിയാഗൊ ഇവിയെങ്കില്‍ മാരുതിക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്ക്, കാഴ്ച്ചക്കാരനാവുമോ മഹീന്ദ്ര?

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

രാജ്യത്തെ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ബിഎസ് V ഒഴിവാക്കി നേരെ ബിഎസ് VI നിര്‍ദ്ദേശങ്ങളിലേക്കു കടക്കാനാണ് കേന്ദ്ര തീരുമാനം. നിലവില്‍ ബിഎസ് IV വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്.

പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

എന്തായാലും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിഎസ് VI എഞ്ചിനുകളിലേക്കു വാഹന നിര്‍മ്മാതാക്കള്‍ക്ക് എത്രയുംപെട്ടെന്നു ചേക്കേറണ്ടതായി വരും. 1991 മുതല്‍ക്കാണ് വാഹന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായി നടപ്പിലാകാന്‍ തുടങ്ങിയത്.

Most Read Articles

Malayalam
English summary
Supreme Court Orders To Ban 15-Year-Old Petrol And 10-Year-Old Diesel Vehicles. Read in Malayalam.
Story first published: Wednesday, October 31, 2018, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X