ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട് വന്നു, ഇപ്പോള്‍ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

By Dijo Jackson

എര്‍ട്ടിഗ സ്‌പോര്‍ടിന് പിന്നാലെ ഇഗ്നിസ് സ്‌പോര്‍ടുമായി സുസുക്കി. 2018 ഗെയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പുതിയ ഇഗ്നിസ് സ്‌പോര്‍ട് കോണ്‍സെപ്റ്റ് മോഡലിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. പേരു സൂചിപ്പിക്കുന്നതുപോലെ അക്രമണോത്സുകത തെളിഞ്ഞ സ്‌പോര്‍ടി ഭാവമാണ് സുസുക്കി രൂപകല്‍പന ചെയ്ത പുതിയ ഇഗ്നിസ് സ്‌പോര്‍ട് കോൺസെപ്റ്റിന്.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

ഇന്തോനേഷ്യന്‍ വിപണിയില്‍ ഇഗ്നിസ് സ്‌പോര്‍ട് നിലവില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്. കറുത്ത ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, സ്‌കിഡ് പ്ലേറ്റ്, പിന്‍ സ്‌പോയിലര്‍ എന്നിവയടങ്ങുന്ന സമ്പൂര്‍ണ്ണ സ്‌പോര്‍ടി ഹാച്ച്ബാക്കാണ് ഇഗ്നിസ് സ്‌പോര്‍ട്.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

ഇഗ്നിസ് സ്‌പോര്‍ടിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായാകും പുതിയ ഇഗ്നിസ് സ്‌പോര്‍ട് കോണ്‍സെപ്റ്റ് വിപണിയില്‍ അവതരിക്കുക. സാധാരണ ഇഗ്നിസ് സ്‌പോര്‍ടിനെക്കാളും കൂടുതല്‍ പക്വത പുതിയ മോഡല്‍ കാഴ്ച്ചവെക്കും.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

പ്രാരംഭ ഇഗ്നിസ് വകഭേദമാണ് സുസുക്കി ഇഗ്നിസ് സ്‌പോര്‍ട് കോണ്‍സെപ്റ്റിന് ആധാരം. ഇക്കാരണത്താല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും മോഡലിനില്ല. പുറംമോടിയ്ക്ക് കറുപ്പാണ് നിറം.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

വശങ്ങളില്‍ വീതിയേറിയ ചുവന്ന സ്‌പോര്‍ടി വരകള്‍ കാണാം. സൈഡ് സ്‌കേര്‍ട്ടുകള്‍ക്കും സ്‌കിഡ് പ്ലേറ്റുകള്‍ക്കും നിറം ചുവപ്പാണ്. പതിവു ക്രോം ഗ്രില്ലിന് പകരം എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളാണ് റേഡിയേറ്റര്‍ ഗ്രില്ലില്‍ ഇടംപിടിക്കുന്നത്.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി ഭാവത്തോടു ചേര്‍ന്നുനില്‍ക്കാന്‍ പിറകിലെ ചുവന്ന സ്‌പോയിലറിനും കഴിയുന്നുണ്ട്. 15 ഇഞ്ച് അലോയ് വീലുകളിലാണ് ഹാച്ച്ബാക്ക് ഒരുങ്ങുന്നത്. പുറംമോടിയ്ക്ക് സമാനമായി അകത്തളത്തിലും കറുപ്പു നിറത്തിനാണ് പ്രാതിനിധ്യം.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

ഓഡിയോ സംവിധാനവും പ്രത്യേക സീറ്റ് അപ്‌ഹോള്‍സ്റ്ററിയും സുസുക്കി ഇഗ്നിസ് സ്‌പോര്‍ട് കോണ്‍സെപ്റ്റിന്റെ വിശേഷങ്ങളില്‍പ്പെടും. ഏറ്റവും ഉയര്‍ന്ന ഇഗ്നിസ് വകഭേദങ്ങള്‍ക്ക് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, കീലെസ് എന്‍ട്രി തുടങ്ങിയ മേല്‍ത്തരം ഫീച്ചറുകള്‍ കമ്പനി നല്‍കുന്നുണ്ട്.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

രൂപഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും ഹാച്ചാബക്കിന്റെ എഞ്ചിന്‍ നിലവിലേതു തന്നെ. ഇഗ്നിസ് സ്‌പോര്‍ട് കോണ്‍സെപ്റ്റിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 81.8 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

ഇഗ്നിസ് സ്‌പോര്‍ടിനെ ഇന്ത്യയില്‍ മാരുതി അവതരിപ്പിക്കാനുള്ള സാധ്യതയും ഈ അവസരത്തില്‍ തള്ളിക്കളയാനാകില്ല. നേരത്തെ സുസുക്കി കാഴ്ച്ചവെച്ച എര്‍ട്ടിഗ സ്‌പോര്‍ട് കാര്‍ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുറംമോടിയില്‍ സുസുക്കി വരുത്തിയ മാറ്റങ്ങളാണ് 2018 എര്‍ട്ടിഗ സ്‌പോര്‍ടിന്റെ പ്രധാന സവിശേഷത. അതേസമയം പുതിയ മോഡല്‍ പെര്‍ഫോര്‍മന്‍സ് കേന്ദ്രീകൃതമല്ല.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

ഒന്നിലധികം സ്‌റ്റൈലിംഗ് കിറ്റുകള്‍ എംപിവിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗ്രില്ലിന് കറുപ്പ് പശ്ചാത്തലമാണ്. ഇരുണ്ട ഹെഡ്‌ലാമ്പുകള്‍ (സ്‌മോക്ക്ഡ്), പരിഷ്‌കരിച്ച അലോയ് വീലുകള്‍, ബോഡി കിറ്റ്, റൂഫ് സ്‌പോയിലര്‍, അണ്ടര്‍ബോഡി സ്‌പോയിലര്‍ എന്നിവയെല്ലാം എര്‍ട്ടിഗ സ്‌പോര്‍ടിന്റെ മാറ്റങ്ങളില്‍പ്പെടും.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

വീതികുറഞ്ഞ ടയറുകളാണ് എംപിവിയില്‍ ഒരുങ്ങുന്നത്. എര്‍ട്ടിഗ് സ്‌പോര്‍ടിന് സാധാരണ എര്‍ട്ടിഗയെക്കാളും ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണ്. 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീല്‍ ഓപ്ഷന്‍ എംപിവിയിലുണ്ട്.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്‌ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുവന്നവര, ക്രോം അലങ്കാരം എന്നിവയും മോഡലിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍പ്പെടും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകളിലാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍. മെറ്റാലിക് ബ്രൗണ്‍ നിറശൈലിയിലാണ് എര്‍ട്ടിഗ സ്‌പോര്‍ടിനെ കമ്പനി അവതരിപ്പിച്ചത്.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

നിലവിലുള്ള 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് എര്‍ട്ടിഗ സ്‌പോര്‍ടിലും. എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ സ്‌പോര്‍ടില്‍ ലഭ്യമാണ്.

ആദ്യം എര്‍ട്ടിഗ സ്‌പോര്‍ട്, ഇപ്പോള്‍ ഇതാ പുതിയ ഇഗ്നിസ് സ്‌പോര്‍ടും

സുസുക്കിയുടെ SVHS മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണയും മോഡലിന് ലഭിക്കും. സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്, വിറ്റാര എസ് മോഡലുകളിലുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ പുതിയ എര്‍ട്ടിഗ സ്‌പോര്‍ടില്‍ സുസുക്കി നല്‍കിയില്ലെന്നത് ശ്രദ്ധേയം.

Image Source: OTO, Rushlane

Most Read Articles

Malayalam
കൂടുതല്‍... #suzuki
English summary
Suzuki Ignis Sport Concept Unveiled At 2018 Indonesia International Auto Show. Read in Malayalam.
Story first published: Monday, August 6, 2018, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X