മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ടാറ്റ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിനെ ഈവര്‍ഷമാദ്യമാണ് ഇന്ത്യ കണ്ടത്. നിലവിലെ ടിയാഗൊ ഹാച്ച്ബാക്കിനെക്കാള്‍ പ്രീമിയം. ഹ്യുണ്ടായി i20, മാരുതി ബലെനോ മോഡലുകള്‍ക്ക് ടാറ്റ നല്‍കാന്‍ പോകുന്ന മറുപടിയാണ് 45X ഹാച്ച്ബാക്ക്. പ്രതിമാസം ബലെനോയും i20 -യും ചേര്‍ന്നുമാത്രം 30,000 യൂണിറ്റിന് മേലെയാണ് വില്‍പന കുറിക്കുന്നത്. ഇതേ പ്രീമിയം ശ്രേണിയില്‍ 45X ഹാച്ച്ബാക്കും മോശമല്ലാത്ത പങ്കു കൈയ്യാളുമെന്നു ടാറ്റ കണക്കുകൂട്ടുന്നു.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

രൂപഭാവത്തില്‍ ബലെനോയെയും i20 -യെയും നിസാരക്കാരനാക്കാന്‍ ടാറ്റ ഹാച്ച്ബാക്കിന് കഴിയുമെന്നു ഓട്ടോ എക്‌സ്‌പോയില്‍ ആരാധകര്‍ കണ്ടുകഴിഞ്ഞു. പരീക്ഷണയോട്ടത്തിന് ഇറങ്ങുന്ന 45X ഹാച്ച്ബാക്ക് ഈ വിശ്വാസം ഓരോ തവണയും ഊട്ടിയുറപ്പിക്കുകയാണ്.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞദിവസം പുറത്തുവന്ന ഹാച്ച്ബാക്കിന്റെ ചിത്രങ്ങളിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മോഡലിന്റെ അകത്തളത്തിലേക്കാണ് ഇത്തവണ ക്യാമറ ചെന്നെത്തിയത്. സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡാഷ്‌ബോര്‍ഡ് എന്നിവയെ കുറിച്ചുള്ള ഏകദേശ ധാരണ പുതിയ ചിത്രങ്ങള്‍ നല്‍കുന്നു.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

നെക്‌സോണിലേതു പോലെ വലിയ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് 45X ഹാച്ച്ബാക്കിന് ലഭിക്കുന്നത്. വലുപ്പമുള്ള അനലോഗ് ഡയലുകള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ശ്രദ്ധയാകര്‍ഷിക്കും.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഡാഷ്‌ബോര്‍ഡിന് ഇരുവശത്തും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് താഴെയുമാണ് എസി വെന്റുകളുടെ സ്ഥാനം. സെന്റര്‍ കണ്‍സോളില്‍ തന്നെയാണ് ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകള്‍. പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലത്തിലാണ് ഡാഷ്‌ബോര്‍ഡിന്റെ ഒരുക്കം.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇതുവരെ ഇറക്കിയതില്‍ വെച്ച് ഏറ്റവും നീളം കൂടിയ ടാറ്റ ഹാച്ച്ബാക്കായിരിക്കും 45X. പുറത്തുവന്ന ചിത്രങ്ങളില്‍ ഇതനുഭവപ്പെടും. 4,253 mm നീളമുണ്ട് 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിന്. എന്നാല്‍ നികുതി ആനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഹാച്ച്ബാക്കിന്റെ നീളം നാലു മീറ്ററില്‍ ഒതുക്കാന്‍ കമ്പനി പരമാവധി ശ്രമിക്കും.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അതേസമയം വീല്‍ബേസില്‍ മാറ്റങ്ങള്‍ സംഭവിക്കില്ലെന്നു കരുതാം. 2,630 mm ആണ് മോഡലിന്റെ നിലവിലുള്ള വീല്‍ബേസ്. ഹ്യുണ്ടായി i20, ഹോണ്ട ജാസ്, മാരുതി സുസുക്കി ബലെനോ മോഡലുകളെക്കാള്‍ കൂടുതലാണിത്.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഹാരിയറിന് ശേഷം കമ്പനിയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലാകും 45X. ഭാവികാല ഡിസൈനാണ് ഹാച്ച്ബാക്കിന്. രൂപകല്‍പനയില്‍ അങ്ങിങ്ങായി യൂറോപ്യന്‍ കാറുകളെ അനുകരിക്കാന്‍ 45X ഹാച്ച്ബാക്ക് ശ്രമിക്കുന്നുണ്ട്.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മുന്നില്‍ നിന്നും ചാഞ്ഞൊഴുകുന്ന ആകാരം ഹാച്ച്ബാക്കിന്റെ പ്രധാന ആകര്‍ഷണീയതയാണ്. ഹെഡ്ലാമ്പുകളുടെയും ടെയില്‍ലാമ്പുകളുടെയും ശൈലിയില്‍ മൂര്‍ച്ച അനുഭവപ്പെടും. നെക്‌സോണിലെ ഹ്യുമാനിറ്റി ലൈനിനെ പ്രീമിയം ഹാച്ച്ബാക്കിലും ടാറ്റ പ്രതിഷ്ഠിച്ചിട്ടുണ്ട്.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഗ്രില്ലിനെയും ഹെഡ്ലാമ്പുകളെയും ഹ്യുമാനിറ്റി ലൈന്‍ ബന്ധിപ്പിക്കും. ഒരുപരിധി വരെ ടിയാഗൊ, ടിഗോര്‍ മോഡലുകളെ ഓര്‍മ്മപ്പെടുത്താന്‍ ബോണറ്റിന് കഴിയും. A പില്ലറില്‍ നിന്നും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന ഷൗള്‍ഡര്‍ ലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

കറുപ്പ് പശ്ചാത്തലം ഒരുങ്ങുന്ന മേല്‍ക്കൂര 45X -ന്റെ രൂപഭാവത്തെ കാര്യമായി സ്വാധീനിക്കും. ചാഞ്ഞുയര്‍ന്നു നില്‍ക്കുന്ന വിന്‍ഡ്ഷീല്‍ഡും മേല്‍ക്കൂരയില്‍ നിന്നും നീളുന്ന സ്‌പോയിലറും പിറകില്‍ എടുത്തുപറയണം.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ആല്‍ഫ എന്നറിയപ്പെടുന്ന കമ്പനിയുടെ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്‌ഫോമില്‍ (AMP) നിന്നാണ് 45X പുറത്തുവരിക. ഹാച്ച്ബാക്കിന്റെ ചെലവു ചുരുക്കുന്നതില്‍ ആല്‍ഫ അടിത്തറ നിര്‍ണായക പങ്കുവഹിക്കും. ടാറ്റ നെക്‌സോണില്‍ നന്നുള്ള ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ വരാന്‍ പോകുന്ന 45X -ല്‍ പ്രതീക്ഷിക്കാം.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque ഉം 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടും.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്തെ ഏറ്റവും കരുത്തേറിയ പ്രീമിയം ഹാച്ച്ബാക്കെന്ന വിശേഷണം ഈ എഞ്ചിന്‍ പതിപ്പുകള്‍ 45X -ന് ചാര്‍ത്തി നല്‍കും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. അതേസമയം 45X -ന് വേണ്ടി പ്രത്യേക ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ ടാറ്റ മോട്ടോര്‍സ് വികസിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സിന് പദ്ധതിയുണ്ട്.

മാരുതി ബലെനോയെ നിസാരക്കാരനാക്കുമോ ടാറ്റ 45X? — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുക. അതേസമയം ആദ്യവരവില്‍ പുതിയ ഗിയര്‍ബോക്‌സ് സംവിധാമുണ്ടാകുമോയെന്ന കാര്യം സംശയമാണ്.

Spy Image Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #tata motors #Spy Pics
English summary
Tata 45X Hatchback Spotted Testing In India — Interior Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X