മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

പുതിയ ഹാരിയര്‍ എസ്‌യുവിക്കൊപ്പം ടാറ്റ കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം ഹാച്ച്ബാക്ക് 45X -ല്‍ വന്‍പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. മാരുതി ബലെനോയും ഹ്യുണ്ടായി എലൈറ്റ് i20 -യും കൊടികുത്തി വാഴുന്ന ശ്രേണിയില്‍ വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ 45X അടുത്തവര്‍ഷം അവതരിക്കും.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ഹെക്‌സ - ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്താവിന്റെ മനസറിഞ്ഞ് ടാറ്റ നിര്‍മ്മിക്കുന്ന പുതുതലമുറ കാറുകള്‍ വില കൊണ്ടും ഫീച്ചറുകളുടെ ധാരാളിത്തം കൊണ്ടും വിപണി കീഴടക്കുകയാണ്.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സ്വന്തം പാത വെട്ടിത്തുറന്ന് ടാറ്റ കൊയ്‌തെടുത്ത വിജയങ്ങളുടെ തനിയാവര്‍ത്തനമായിരിക്കും പുതിയ ഹാരിയറും 45X ഹാച്ച്ബാക്കും. പരീക്ഷണയോട്ടം നടത്തുന്ന 45X ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇതുവരെ ഇറക്കിയതില്‍ വെച്ച് ഏറ്റവും നീളം കൂടിയ ടാറ്റ ഹാച്ച്ബാക്കായിരിക്കും 45X. പുറത്തുവന്ന ചിത്രങ്ങളില്‍ ഇതനുഭവപ്പെടും. 4,253 mm നീളമുണ്ട് 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിന്. എന്നാല്‍ നികുതി ആനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഹാച്ച്ബാക്കിന്റെ നീളം നാലു മീറ്ററില്‍ ഒതുക്കാന്‍ കമ്പനി പരമാവധി ശ്രമിക്കും.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അതേസമയം വീല്‍ബേസില്‍ മാറ്റങ്ങള്‍ സംഭവിക്കില്ലെന്നു കരുതാം. 2,630 mm ആണ് മോഡലിന്റെ നിലവിലുള്ള വീല്‍ബേസ്. ഹ്യുണ്ടായി i20, ഹോണ്ട ജാസ്, മാരുതി സുസുക്കി ബലെനോ മോഡലുകളെക്കാള്‍ കൂടുതലാണിത്.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അകത്തളത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹാച്ച്ബാക്കിന്റെ പ്രീമിയം പരിവേഷത്തോടു നീതിപുലര്‍ത്താന്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും കമ്പനി സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

തുകലിനും തടിക്കും ഉള്ളില്‍ ക്ഷാമമുണ്ടാകില്ല. മുന്തിയയിനം സീറ്റ് അപ്‌ഹോള്‍സ്റ്ററി ഉയര്‍ന്ന വകഭേദങ്ങള്‍ അവകാശപ്പെടും. ഹാരിയറിന് ശേഷം കമ്പനിയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലാകും 45X.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഭാവികാല ഡിസൈനാണ് ഹാച്ച്ബാക്കിന്. രൂപകല്‍പനയില്‍ അങ്ങിങ്ങായി യൂറോപ്യന്‍ കാറുകളെ അനുകരിക്കാന്‍ 45X ഹാച്ച്ബാക്ക് ശ്രമിക്കുന്നുണ്ട്. മുന്നില്‍ നിന്നും ചാഞ്ഞൊഴുകുന്ന ആകാരം ഹാച്ച്ബാക്കിന്റെ പ്രധാന ആകര്‍ഷണീയതയാണ്.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഹെഡ്‌ലാമ്പുകളുടെയും ടെയില്‍ലാമ്പുകളുടെയും ശൈലിയില്‍ മൂര്‍ച്ച അനുഭവപ്പെടും. നെക്സോണിലെ ഹ്യുമാനിറ്റി ലൈനിനെ പ്രീമിയം ഹാച്ച്ബാക്കിലും ടാറ്റ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗ്രില്ലിനെയും ഹെഡ്‌ലാമ്പുകളെയും ഹ്യുമാനിറ്റി ലൈന്‍ ബന്ധിപ്പിക്കും.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഒരുപരിധി വരെ ടിയാഗൊ, ടിഗോര്‍ മോഡലുകളെ ഓര്‍മ്മപ്പെടുത്താന്‍ ബോണറ്റിന് കഴിയും. A പില്ലറില്‍ നിന്നും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന ഷൗള്‍ഡര്‍ ലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

കറുപ്പ് പശ്ചാത്തലം ഒരുങ്ങുന്ന മേല്‍ക്കൂര 45X -ന്റെ രൂപഭാവത്തെ കാര്യമായി സ്വാധീനിക്കും. ചാഞ്ഞുയര്‍ന്നു നില്‍ക്കുന്ന വിന്‍ഡ്ഷീല്‍ഡും മേല്‍ക്കൂരയില്‍ നിന്നും നീളുന്ന സ്പോയിലറും പിറകില്‍ എടുത്തുപറയണം.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ആല്‍ഫ എന്നറിയപ്പെടുന്ന കമ്പനിയുടെ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്ഫോമില്‍ (AMP) നിന്നാണ് 45X പുറത്തുവരിക. ഹാച്ച്ബാക്കിന്റെ ചെലവു ചുരുക്കുന്നതില്‍ ആല്‍ഫ അടിത്തറ നിര്‍ണായക പങ്കുവഹിക്കും.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ നെക്സോണില്‍ നന്നുള്ള ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ വരാന്‍ പോകുന്ന 45X -ല്‍ പ്രതീക്ഷിക്കാം. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

108 bhp കരുത്തും 260 Nm torque ഉം 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടും. രാജ്യത്തെ ഏറ്റവും കരുത്തേറിയ പ്രീമിയം ഹാച്ച്ബാക്കെന്ന വിശേഷണം ഈ എഞ്ചിന്‍ പതിപ്പുകള്‍ 45X -ന് ചാര്‍ത്തി നല്‍കും.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്. അതേസമയം 45X -ന് വേണ്ടി പ്രത്യേക ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ ടാറ്റ മോട്ടോര്‍സ് വികസിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സിന് പദ്ധതിയുണ്ട്.

മാരുതി ബലെനോയെ തകര്‍ക്കാന്‍ ടാറ്റ 45X, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കിയാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരുങ്ങുക. അതേസമയം ആദ്യവരവില്‍ പുതിയ ഗിയര്‍ബോക്സ് സംവിധാമുണ്ടാകുമോയെന്ന കാര്യം സംശയമാണ്.

Spy Image Source: TeamBHP

Most Read Articles

Malayalam
കൂടുതല്‍... #tata motors #Spy Pics
English summary
Tata's 45X Concept-Based Premium Hatchback Spotted Testing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X