ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

By Dijo Jackson

ഓഗസ്റ്റില്‍ ടാറ്റയും കാര്‍ വില കൂട്ടും. ഓഗസ്റ്റ് ഒന്നു മുതല്‍ ടാറ്റ കാറുകള്‍ക്ക് 2.2 ശതമാനം വില കൂടുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ വര്‍ഷമിത് മൂന്നാം തവണയാണ് ടാറ്റ കാറുകള്‍ക്ക് വില കൂടാന്‍ പോകുന്നത്. നികുതി വര്‍ധനവും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതുമെല്ലാം വിലവര്‍ധനയ്ക്കുള്ള കാരണമാണെന്നു കമ്പനി വ്യക്തമാക്കി.

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

കഴിഞ്ഞ ഏപ്രിലില്‍ 60,000 രൂപയോളമാണ് ടാറ്റ കാറുകള്‍ക്ക് വില കൂടിയത്. ഇതിന് മുമ്പ് ജനുവരിയില്‍ 25,000 രൂപയോളം മോഡലുകളെ അടിസ്ഥാനപ്പെടുത്തി ടാറ്റ വര്‍ധിപ്പിച്ചിരുന്നു.

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

2.2 ശതമാനം വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ടാറ്റ കാറുകള്‍ക്ക് 35,000 രൂപയോളം ഓഗസ്റ്റില്‍ വില കൂടും. മോഡലുകളെയും വകഭേദങ്ങളെയും അടിസ്ഥാനപ്പെടുത്തി വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

ഇന്ത്യയില്‍ നാനോ മുതല്‍ ഹെക്‌സ എസ്‌യുവി വരെ നീളും ടാറ്റയുടെ കാര്‍ നിര. നിലവില്‍ 2.36 ലക്ഷം മുതലാണ് നാനോയ്ക്ക് വില. ഫ്‌ളാഗ്ഷിപ്പ് ഹെക്‌സയ്ക്ക് 17.89 ലക്ഷം രൂപ മുതലും വില തുടങ്ങുന്നു.

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

ടാറ്റയുടെ ഹാച്ച്ബാക്ക് നിരയില്‍ നാനോ, ബോള്‍ട്ട്, ടിയാഗൊ എന്നീ മോഡലുകളാണുള്ളത്. സെഡാന്‍ നിരയില്‍ സെസ്റ്റ്, ടിഗോര്‍ മോഡലുകളും എസ്‌യുവി നിരയില്‍ സുമോ ഗോള്‍ഡ്, സഫാരി സ്റ്റോം, നെക്‌സോണ്‍, ഹെക്‌സ എന്നിങ്ങനെയുമാണ് ടാറ്റയുടെ കരുത്ത്.

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്ന് നേരത്തെ ഹോണ്ടയും പ്രഖ്യാപിച്ചിട്ടുണ്ട്. മോഡലുകളെയും വകഭേദങ്ങളെയും അടിസ്ഥാനപ്പെടുത്തി 10,000 മുതല്‍ 35,000 രൂപ വരെ വില ഹോണ്ട കാറുകള്‍ക്ക് കൂടും.

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ അമേസിനും വില കൂടുമെന്ന കാര്യം ഇതോടെ വ്യക്തം. നേരത്തെ ജൂണിലും രണ്ടു ശതമാനം വില വര്‍ധനവ് ഹോണ്ട നടപ്പിലാക്കിയിരുന്നു. ബ്രിയോയില്‍ തുടങ്ങും ഹോണ്ടയുടെ ഇന്ത്യന്‍ കാര്‍ നിര.

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

ബ്രിയോയും ജാസും മാത്രമാണ് നിരയിലെ ഹാച്ച്ബാക്കുകള്‍. സെഡാന്‍ നിരയില്‍ അമേസ്, സിറ്റി, അക്കോര്‍ഡ് ഹൈബ്രിഡ് മോഡലുകള്‍ കമ്പനിക്കുണ്ട്. WR-V കോമ്പാക്ട് എസ്‌യുവി, BR-V ക്രോസ്ഓവര്‍, CR-V എസ്‌യുവി മോഡലുകളോടെ ഹോണ്ട നിര പൂര്‍ണമാവുന്നു.

ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടുന്നു — ടിഗോറിനും ടിയാഗൊയ്ക്കും ഇനി ചെലവേറും

4.73 ലക്ഷം മുതല്‍ 43.21 ലക്ഷം രൂപ വരെയാണ് നിലവില്‍ ഹോണ്ട കാറുകളുടെ വിലനിലവാരം. നികുതി വര്‍ധനവ് കാരണം ഔഡി, മെര്‍സിഡീസ് ബെന്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പോലുള്ള ആഢംബര കാര്‍ നിര്‍മ്മതാക്കള്‍ ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Cars To Get Price Hike. Read in Malayalam.
Story first published: Saturday, July 21, 2018, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X