H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്

By Dijo Jackson

ടാറ്റ H5X വിപണിയില്‍ അറിയപ്പെടുക ഹാരിയര്‍ എന്ന പേരില്‍. ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം അടക്കിവാഴുന്ന പ്രീമിയം എസ്‌യുവി ഗണത്തില്‍ തലയുയര്‍ത്താന്‍ കാത്തുനില്‍ക്കുന്ന പുതിയ അഞ്ചു സീറ്റര്‍ എസ്‌യുവിയെ ഹാരിയര്‍ എന്നായിരിക്കും ടാറ്റ വിളിക്കുക. പരുന്തു വിഭാഗത്തില്‍പ്പെടുന്ന ഹാരിയര്‍ പക്ഷിയാണ് പേരിനുള്ള പ്രചോദനം.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

വരുംദിവസങ്ങളില്‍ H5X എസ്‌യുവിയുടെ പുതിയ പേര് ടാറ്റ ഔദ്യോഗികമായി വെളിപ്പെടുത്തും. മുമ്പ് കമ്പനി കാഴ്ചവെച്ച കൈറ്റ് 3, കൈറ്റ് 5 മോഡലുകളാണ് ഇന്നു വില്‍പനയ്‌ക്കെത്തുന്ന ടിയാഗൊയും ടിഗോറും. ഇന്ത്യന്‍ വിപണിയില്‍ ഹാരിയര്‍ എന്ന പേര് പുത്തനാണെങ്കിലും രാജ്യാന്തര വിപണികളില്‍ ടൊയോട്ടയ്ക്കാണ് ഈ പേരിനുള്ള അവകാശം.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ടൊയോട്ട ഹാരിയര്‍ എസ്‌യുവികള്‍ അണിനിരക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആഗോളനിരയില്‍ ടൊയോട്ട കാഴ്ചവെക്കുന്ന ഇടത്തരം എസ്‌യുവിയാണ് ഹാരിയര്‍.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

എന്തായാലും ഇന്ത്യയില്‍ ടാറ്റ ഹാരിയര്‍ എസ്‌യുവിക്ക് നിയമതടസങ്ങള്‍ നേരിടേണ്ടി വരില്ല. ടൊയോട്ട ഹാരിയര്‍ ഇന്ത്യയില്‍ ഇല്ലാത്തതു തന്നെ കാരണം. അടുത്തവര്‍ഷം ആദ്യപാദം ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. 14 മുതല്‍ 18 ലക്ഷം രൂപ വരെ എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം എതിരാളികളാണെന്നു തുടക്കത്തിലെ ഹാരിയര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവര്‍ക്കു പുറമെ ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ വകഭേദങ്ങളുമായും റെനോ ക്യാപ്ച്ചറുമായും അഞ്ചു സീറ്റര്‍ ടാറ്റ ഹാരിയര്‍ മത്സരിക്കും.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

ഹാരിയറിനെ ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ ടാറ്റ ഒരുക്കുന്നുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക് തുടങ്ങിയ വമ്പന്മാരുമായിട്ടാകും ഏഴു സീറ്റ് മോഡല്‍ കൊമ്പുകോര്‍ക്കുക.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

പുതിയ എസ്‌യുവിയെ കൊണ്ടുവരുന്നതിന് മുമ്പ് രാജ്യത്തെ ഡീലര്‍ഷിപ്പുകള്‍ക്ക് കൂടുതല്‍ പ്രീമിയം മുഖം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ടാറ്റ ഹാരിയറിന്റെ രൂപകല്‍പനയില്‍ ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

പുതിയ ഡിസ്‌കവറി സ്പോര്‍ടിന്റെ അടിത്തറ തന്നെയാണ് വരാന്‍ പോകുന്ന ടാറ്റ എസ്‌യുവിക്കും. എന്നാല്‍ ഇന്ത്യന്‍ സാഹചര്യം മുന്‍നിര്‍ത്തി അടിത്തറയില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണിത്.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

മോണോകോഖ് ഷാസിയായിരിക്കും പുതിയ മോഡലിന്. ജീപ് കോമ്പസ് പുറത്തുവരുന്ന രഞ്ജന്‍ഗോണ്‍ നിര്‍മ്മാണശാലയില്‍ നിന്നാകും ഹാരിയറിനെ ടാറ്റ നിര്‍മ്മിക്കുക. ടാറ്റയുടെയും ഫിയറ്റിന്റെയും സംയുക്ത നിര്‍മ്മാണശാലയാണിത്.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

ജീപ് കോമ്പസില്‍ തുടിക്കുന്ന ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ ടാറ്റ ഉപയോഗിക്കും. എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ ഹാരിയറിന് ലഭിക്കുമെന്നാണ് വിവരം. ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്പോണ്‍ സംവിധാനം ഒരുങ്ങുന്ന ഓള്‍ വീല്‍ ഡ്രൈവ് ടാറ്റ എസ്‌യുവിയില്‍ മുഖ്യാകര്‍ഷണമായി മാറും.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

ഇതിന് പുറമെ ഡിസ്‌കവറിയില്‍ ഇടംപിടിക്കുന്ന ഓള്‍ ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനും ഹാരിയര്‍ അവകാശപ്പെടും. എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെ കുറിച്ചു പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ കമ്പനി ചിന്തിക്കുകയുള്ളു.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

2018 ഓട്ടോ എക്സ്പോയില്‍ കോണ്‍സെപ്റ്റ് മോഡലായാണ് H5X -നെ ടാറ്റ കാഴ്ചവെച്ചത്. അഞ്ചു മാസങ്ങള്‍ക്കിപ്പുറം ഉത്പാദന സജ്ജമായ എസ്‌യുവി നിരത്തിലൂടെ ഓടുമ്പോള്‍ കാര്‍ പ്രേമികളുടെ പ്രതീക്ഷ പതിന്മടങ്ങു വര്‍ധിക്കുകയാണ്.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

പതിവു പോലെ ടാറ്റ വാക്കുപാലിച്ചെന്നു ഇവര്‍ പറയുന്നു. ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയ്ക്ക് പുതിയ ഹാരിയര്‍ തുടക്കം കുറിക്കും. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,740 mm.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

മുമ്പെങ്ങും ടാറ്റ കാറുകളില്‍ കണ്ടിട്ടില്ലാത്ത പാരമ്പര്യമാണ് ഹാരിയറിന്. വീതി കുറഞ്ഞ് മൂര്‍ച്ചയേറി നില്‍ക്കുന്ന ഹെഡ്‌ലാമ്പുകളും ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയും ഭീമന്‍ വീല്‍ ആര്‍ച്ചുകളും ടയറുകളും എസ്‌യുവിയുടെ മികവും മിഴിവും എടുത്തുകാണിക്കും.

H5X അല്ല, 'ഹാരിയര്‍' എന്ന പേരില്‍ ടാറ്റ എസ്‌യുവി വിപണിയിലേക്ക്; വരവ് അടുത്തവര്‍ഷം

മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന സ്പോയിലറും ഹാരിയറില്‍ പരാമര്‍ശിക്കണം. നെക്സോണില്‍ കണ്ട ഹ്യുമാനിറ്റി ഹാരിയറിലും തുടരും. വലിഞ്ഞുനീണ്ട ശൈലിയായിരിക്കും എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്ക്. റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ, മാരുതി എസ്-ക്രോസ് എന്നിവരുമായും ടാറ്റ ഹാരിയര്‍ മത്സരിക്കും.

Source: AutocarIndia

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata H5X To Be Named As Tata Harrier — Launch In 2019. Read in Malayalam.
Story first published: Monday, July 9, 2018, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X