ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

By Staff

ഹാരിയര്‍ അവതരിക്കുന്നതോടെ ടാറ്റയുടെ ഗമ കൂടും. പ്രീമിയം കാര്‍ നിര്‍മ്മാതാക്കളെന്ന വിശേഷണത്തില്‍ നിന്നും ടാറ്റ ഏറെ അകലെയല്ല. 2018 ഓട്ടോ എക്‌സ്‌പോയിലാണ് മേല്‍ത്തരം സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള കാറുകളെ കുറിച്ചു തങ്ങള്‍ ചിന്തിച്ചു തുടങ്ങിയെന്നു ടാറ്റ ഉറക്കെ പ്രഖ്യാപിച്ചത്.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

H5X കോണ്‍സെപ്റ്റ് എസ്‌യുവിയും 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കും കമ്പനിയുടെ തീരുമാനങ്ങള്‍ക്കു നേര്‍സാക്ഷ്യമായി. ഇതില്‍ H5X കോണ്‍സെപ്റ്റ് എസ്‌യുവിയാണ് വില്‍പനയ്ക്കു വരാന്‍പോകുന്ന ഹാരിയര്‍. കോണ്‍സെപ്റ്റ് എസ്‌യുവി സങ്കല്‍പ്പത്തോടു പരമാവധി ചേര്‍ന്നുനില്‍ക്കാന്‍ ഹാരിയറില്‍ ടാറ്റ ശ്രമിക്കുന്നുണ്ട്.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

എന്നാല്‍ ചെറിയ വ്യത്യാസങ്ങള്‍ എസ്‌യുവിയിലുണ്ടുതാനും. പുതിയ ടാറ്റ ഹാരിയറില്‍ ശ്രദ്ധേയമായ അഞ്ചു ഡിസൈന്‍ വൈഭവങ്ങള്‍ പരിശോധിക്കാം —

Most Read: ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, ഇനി ആവർത്തിക്കില്ല — വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

പുത്തന്‍ ഗ്രില്ല്

കോണ്‍സെപ്റ്റ് മോഡലിനെ അപേക്ഷിച്ചു ഹാരിയറിന് വലിയ വീതികൂടിയ ഗ്രില്ലാണ് ലഭിക്കുന്നത്. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുമായി ചേര്‍ന്നണയുന്ന ഗ്രില്ല് ടാറ്റ കാറുകള്‍ക്ക് ഇതുവരെയില്ലാത്ത അക്രമണോത്സുക ഭാവം സമ്മാനിക്കുന്നു.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

ഗ്രില്ലിന് നടുവില്‍ സമാന്യം വലുപ്പത്തില്‍ തന്നെ ടാറ്റ ലോഗോയും ഇടംപിടിച്ചിട്ടുണ്ട്. ബോണറ്റിനോളം ഉയരമുള്ള ബമ്പറാണ് എസ്‌യുവിയുടെ പ്രധാന സവിശേഷത. ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും ടര്‍ബ്ബോ ഇന്റര്‍കൂളറും ബമ്പറില്‍ തന്നെ. ഏറ്റവും താഴെയുള്ള സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് ഹാരിയറിന്റെ പൗരുഷം വെളിപ്പെടുത്തും.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

എല്‍ഇഡി ലൈറ്റുകള്‍

ആദ്യം സൂചിപ്പിച്ചതുപോലെ ബോണറ്റിലാണ് ഹാരിയറിന്റെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍. ഹെഡ്‌ലാമ്പുകളുടെ ചട്ടക്കൂടിനകത്തു ഫോഗ്‌ലാമ്പുകളും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. പിറകില്‍ കറുത്ത ഡിസൈന്‍ ഘടനയുടെ ഭാഗമായാണ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍. പുത്തന്‍ ടെയില്‍ലാമ്പ് ക്ലസ്റ്റര്‍ പിന്നഴകിനെ വരിഞ്ഞുകെട്ടിയ പ്രതീതിയാണ് നല്‍കുന്നത്.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

അലോയ് വീലുകള്‍

2018 ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയറിന് ഭീകരമുഖം സമര്‍പ്പിച്ചതില്‍ 21 ഇഞ്ച് അലോയ് വീലുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ എസ്‌യുവി ഹാരിയറായി രൂപന്തപ്പെടുമ്പോള്‍ ഈ ഭീകരത കാര്യമായില്ല. കാരണം എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിന് 17 ഇഞ്ച് / 18 ഇഞ്ച് അലോയ് വീലുകള്‍ മാത്രമെ ലഭിക്കുന്നുള്ളൂ.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

ഉയര്‍ന്ന ടയര്‍ അളവ് ഹാരിയറിന്റെ വില കൂട്ടും. വില നിര്‍ണ്ണായകമാവുന്ന ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്ന വില മോഡലിന്റെ പ്രചാരം കുറയ്ക്കുമോയെന്ന ഭയം ടാറ്റയ്ക്കുമുണ്ട്. ഇക്കാരണത്താല്‍ ചെറിയ അലോയ് വീലുകള്‍ നല്‍കിയാല്‍ മതിയെന്നു ടാറ്റ തീരുമാനിച്ചു.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

അതേസമയം ഹാരിയറിന്റെ അലോയ് വീല്‍ ശൈലിയില്‍ കാര്‍ പ്രേമികള്‍ തൃപ്തരല്ല. ഇതിനകം പല കോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

Most Read: കാര്യങ്ങള്‍ മഹീന്ദ്രയുടെ വഴിക്ക് തന്നെ, എര്‍ട്ടിഗയെ പിന്നിലാക്കി മറാസോ കുതിക്കുന്നു

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

പ്ലാസ്റ്റിക് ക്ലാഡിംഗ്

പുതിയ ഹാരിയര്‍ എസ്‌യുവിയെ മിനുസപ്പെടുത്തി കുറച്ചുകൂടി ഓമനത്വം നല്‍കാനാണ് ടാറ്റ ശ്രമിക്കുന്നത്. ടയറുകള്‍ക്ക് വലുപ്പം കുറഞ്ഞതുകൊണ്ടു വീല്‍ ആര്‍ച്ചുകളുടെയും രൂപംമാറി. പുറംമോടിയ്ക്ക് അടിവരയിട്ട പോലെ കടന്നുപോകുന്ന കറുത്ത വീല്‍ ആര്‍ച്ചുകള്‍ ഹാരിയറിന്റെ സ്‌പോര്‍ടി ഓഫ്‌റോഡ് പ്രതിച്ഛായ ഉയര്‍ത്തും.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂര

ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയര്‍ എസ്‌യുവിക്ക്. H5X കോണ്‍സെപ്റ്റ് എസ്‌യുവിയില്‍ ഇതായിരുന്നില്ല സ്ഥിതി. പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്കു ആവശ്യമായ ഹെഡ്‌റൂം ടാറ്റ കാഴ്ച്ചവെക്കും.

ഹാരിയറില്‍ ടാറ്റ നടത്തിയ അഞ്ചു ഡിസൈന്‍ കരവിരുതുകള്‍

കറുത്ത നിറമായിരിക്കും മേല്‍ക്കൂരയ്ക്ക്. ഹാരിയറിന് കോണ്‍ട്രാസ്റ്റ് ലുക്ക് നല്‍കുന്നതില്‍ തിളക്കമേറിയ കറുത്ത മേല്‍ക്കൂര നിര്‍ണ്ണായക പങ്കുവഹിക്കും. എസ്‌യുവിയുടെ C പില്ലറിന് കട്ടി കൂടുതലാണ്.

Most Read Articles

Malayalam
English summary
Top 5 Design Highlights Of The Tata Harrier SUV. Read in Malayalam.
Story first published: Friday, November 16, 2018, 14:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X