Just In
- 50 min ago സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- 1 hr ago വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- 2 hrs ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- 2 hrs ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
Don't Miss
- Sports IPL 2024: മുംബൈ ഇനിയും തോല്‍ക്കും, അപ്പോഴും ഹാര്‍ദിക് ചിരിക്കും! വിമര്‍ശിച്ച് സ്റ്റെയിന്
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Lifestyle ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- Movies ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്റോഡ് മികവുകാട്ടി പുതിയ വീഡിയോ
ഉടലെടുക്കാന്‍ പോകുന്ന ടാറ്റ ഹാരിയര്‍ തരംഗം ഫലപ്രദമായി എങ്ങനെ പ്രതിരോധിക്കാം? മറ്റു വാഹന നിര്‍മ്മാതാക്കള്‍ ചിന്തിച്ചുതുടങ്ങി. ലാന്‍ഡ് റോവര്‍ തനിമയുള്ള ഹാരിയര്‍ വന്നാല്‍ വിപണിയുടെ ശ്രദ്ധമുഴുവന്‍ അങ്ങോട്ടുപോകും. ഈ അവസരത്തില്‍ സ്പെഷ്യല്‍ എഡിഷനെയോ, പുത്തന്‍ മോഡലിനെയോ അവതരിപ്പിച്ചു പിടിച്ചുനില്‍ക്കാനായിരിക്കും മറ്റുള്ളവരുടെ ശ്രമം.
എന്തായാലും വിപണിയില്‍ ഹാരിയറിനുള്ള ഇടം സൃഷ്ടിക്കാനുള്ള ഒരുക്കങ്ങള്‍ ടാറ്റ തുടങ്ങി. ആരാധകരുടെ ആകാംഷ ഉയര്‍ത്തി എസ്യുവിയുടെ പുതിയ വീഡിയോ കമ്പനി പുറത്തുവിട്ടു. കഠിന പ്രതലങ്ങള്‍ മികവോടെ പിന്നിടുന്ന ഹാരിയറാണ് വീഡിയോയില്‍.
പരീക്ഷിച്ചു വിജയിച്ച പുത്തന്‍ OMEGARC അടിത്തറ ഏതുസന്ദര്‍ഭവും നേരിടാന്‍ പ്രാപ്തമാണെന്നു ടാറ്റ പറയുന്നു. ഇതിനോടകം 22 ലക്ഷം കിലോമീറ്റര്‍ ഹാരിയര്‍ വിജയകരമായി പരീക്ഷണയോട്ടത്തില്‍ പിന്നിട്ടെന്ന് കമ്പനി വ്യക്തമാക്കി.
ഓട്ടോ എക്സ്പോയില്‍ H5X എന്ന പേരില്‍ ടാറ്റ അവതരിപ്പിച്ച ഹാരിയര്‍ എസ്യുവി, അടുത്തവര്‍ഷം ജനുവരിയില്‍ യാഥാര്‍ത്ഥ്യമാകും. ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ കമ്പനി ഒരുക്കുന്നുണ്ട്.
Most Read: ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര - പ്രതീക്ഷകള്‍ എന്തെല്ലാം?
ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വന്‍സ്ഡ് ആര്‍കിടെക്ച്ചറാണ് (OMEGARC) ഹാരിയര്‍ ഉപയോഗിക്കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന വികസിപ്പിച്ച ഈ അടിത്തറ ഹാരിയറിന് അടിയുറച്ച ദൃഢത സമര്‍പ്പിക്കും.
പ്രശസ്ത ലാന്‍ഡ് റോവര്‍ D8 ആര്‍കിടെക്ച്ചറാണ് OMEGARC -ന് ആധാരം. ജാഗ്വാര്‍ I-പേസ്, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ് തുടങ്ങിയ മോഡലുകള്‍ വരുന്നത് D8 അടിത്തറയില്‍ നിന്നാണ്. അതേസമയം OMEGARC അടിത്തറയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ പ്രാദേശികമായി സമാഹരിച്ചു വിലനിയന്ത്രിച്ചു നിര്‍ത്താന്‍ ടാറ്റ നടപടിയെടുക്കും.
നഗരയാത്രകളിലും കഠിനമായ ഓഫ്റോഡ് പ്രതലങ്ങളിലും ഒരുപോലെ മികവുകാട്ടാന്‍ OMEGA അടിത്തറയിലുള്ള ഹാരിയറിന് കഴിയുമെന്നു ടാറ്റ ആവര്‍ത്തിക്കുന്നു. ശബ്ദവും വിറയലും മറ്റു അസ്വാരസ്യങ്ങളും പരമാവധി കുറയ്ക്കാന്‍ പ്രത്യേക പാനലുകള്‍ OMEGARC അടിത്തറയിലുണ്ട്.
ഹൈ-സ്ട്രെങ്ത് സ്റ്റീല്‍ നിര്‍മ്മിത ഷാസി എസ്യുവിയുടെ സുരക്ഷയെ കാര്യമായി സ്വാധീനിക്കും. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.
കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ ലഭിക്കുന്ന ആദ്യ മോഡലാകും ഹാരിയര്‍. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പതിപ്പുകള്‍ ഹാരിയറിന് ലഭിക്കും. അകത്തളത്തില്‍ ആഢംബരത്തിന് കുറവുണ്ടാകില്ലെന്ന് ക്യാമറ അടുത്തിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമാണ്.
Most Read: ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ
ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ അപ്ഹോള്‍സ്റ്ററി എന്നിവ അകത്ത് മുഖ്യാകര്‍ഷണങ്ങളായി മാറും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും ടാറ്റ ഹാരിയറില്‍ തുടിക്കുക. ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറിൽ പ്രതീക്ഷിക്കാം. മോഡലിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതേസമയം വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടി ഓള് വീല്‍ ഡ്രൈവ് ഘടന ഹാരിയറിന് വേണ്ടെന്നു ടാറ്റ തീരുമാനിച്ചേക്കാം. മോഡലിന് 13 മുതല്‍ 18 ലക്ഷം രൂപവരെ വില കരുതുന്നതിൽ തെറ്റില്ല.