ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ നില്‍പ്പും ഭാവവും ഇന്ത്യന്‍ കാര്‍ പ്രേമികള്‍ക്ക് മനഃപാഠമാണ്. പുറംമോടിയില്‍ ലാന്‍ഡ് റോവറിനെ ഓര്‍മ്മപ്പെടുത്തുന്ന ഹാരിയറില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ഒരു അഡാറ് ഐറ്റവുമായി ടാറ്റ വരുന്നുണ്ടെന്ന കാര്യം ഭൂലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

പരീക്ഷണയോട്ടത്തിന് ഇറങ്ങുന്ന ഹാരിയറുകള്‍ കാഴ്ച്ചക്കാരുടെ ആകാംക്ഷ അനുദിനം പടുത്തുയര്‍ത്തുകയാണ്. ടാറ്റയുടെ പുതിയ പ്രീമിയം എസ്‌യുവി വിപണിയില്‍ എന്നെത്തുമെന്നാണ് പ്രധാന ചോദ്യം. അടുത്തവര്‍ഷം ആദ്യപാദം ഹാരിയറിനെ ടാറ്റ ഇന്ത്യയില്‍ അവതരിപ്പിക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

എന്തായാലും മോഡലിനെ കുറിച്ചു അഭ്യൂഹങ്ങള്‍ ഇപ്പോഴുമുണ്ട് ഒരുപാട്. ഹാരിയറിന്റെ പുറംമോടി സംബന്ധിച്ച ഏകദേശ ധാരണ ലഭിച്ചെങ്കിലും അകത്തളത്തിലേക്ക് കണ്ണെത്തിക്കാന്‍ ക്യാമറയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ചിത്രങ്ങള്‍ ഈ പരിഭവം തീര്‍ക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

വരാന്‍ പോകുന്ന ഹാരിയറില്‍ പ്രീമിയം ഘടകങ്ങളായിരിക്കും പ്രധാന ആകര്‍ഷണം. എസ്‌യുവിയുടെ ഡാഷ്‌ബോര്‍ഡും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ് ക്യാമറയില്‍ പതിഞ്ഞത്. ലളിതമായ ശൈലിയാകും അകത്തളത്തില്‍ കമ്പനി പിന്തുടരുക. പുറത്തുവന്ന ചിത്രങ്ങള്‍ ഇതു പറഞ്ഞുവെയ്ക്കുന്നു.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മോണോടോണ്‍ ലൈറ്റിംഗ് സംവിധാനമാണ് ഒരുങ്ങുന്നത്. ഹെക്‌സയില്‍ കമ്പനി നല്‍കിയിട്ടുള്ളതിലും പ്രീമിയം പരിവേഷം ഹാരിയറിന്റെ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ അവകാശപ്പെടും. സ്പീഡോമീറ്ററിലും ആര്‍പിഎം ഡയലുകളിലും ക്രോം അലങ്കാരങ്ങള്‍ കാണാം.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയും ഇന്‍സ്ട്രമെന്റ് കണ്‍സോളിന്റെ ഭാഗമാണ്. ഇന്ധനനില, മൈലേജ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ ലഭ്യമാക്കും. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഒരുങ്ങുന്ന മോഡും ബട്ടണുകളും ഉപയോഗിച്ചു വിവിധ ഫംങ്ഷനുകള്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയില്‍ തെരഞ്ഞെടുക്കാം.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

ആധുനിക ശൈലിയാണ് എസ്‌യുവിയുടെ സ്റ്റീയറിംഗ് വീലിന്. കണ്‍ട്രോളുകള്‍ ഇരുവശത്തും ഒരുങ്ങുന്നു. ഇടതുഭാഗത്താണ് മ്യൂസിക്, ബ്ലുടൂത്ത്, ഫോണ്‍ കോള്‍ ബട്ടണുകള്‍. വലതുഭാഗത്തു ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകളും. പൂര്‍ണ്ണ കണക്ടിവിറ്റി ഓപ്ഷനുകള്‍ അവകാശപ്പെടുന്ന വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം സെന്റര്‍ കണ്‍സോളില്‍ പ്രതീക്ഷിക്കാം.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

കമ്പനിയുടെ ഏറ്റവും പുതിയ ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്‍ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ചറിലാണ് എസ്‌യുവി പുറത്തുവരിക. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട് ഒരുങ്ങുന്നതും ഇതേ അടിത്തറയില്‍ നിന്നാണ്.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

ഹാരിയറിന്റെ രൂപകല്‍പനയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഹാരിയറിന് വേണ്ടി ലാന്‍ഡ് റോവര്‍ അടിത്തറയെ ടാറ്റ തദ്ദേശീയമായി വികസിപ്പിക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിച്ച് ഹാരിയറിന്റെ വില നിയന്ത്രിച്ചു നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ജീപ് കോമ്പസില്‍ തുടിക്കുന്ന ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ ടാറ്റ ഉപയോഗിക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്. ഇന്ത്യയില്‍ 2.0 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന രണ്ടാമത്തെ മോഡലായി ടാറ്റ ഹാരിയര്‍ മാറും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ ഹാരിയറിന് ലഭിക്കുമെന്നാണ് വിവരം. ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്പോണ്‍ സംവിധാനം ഒരുങ്ങുന്ന ഓള്‍ വീല്‍ ഡ്രൈവ് ടാറ്റ എസ്‌യുവിയില്‍ മുഖ്യാകര്‍ഷണമായി മാറും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

ഇതിന് പുറമെ ഡിസ്‌കവറിയില്‍ ഇടംപിടിക്കുന്ന ഓള്‍ ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനും ഹാരിയര്‍ അവകാശപ്പെടും. എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെ കുറിച്ചു പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ കമ്പനി ചിന്തിക്കുകയുള്ളു.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയ്ക്കാണ് പുതിയ ഹാരിയര്‍ തുടക്കം കുറിക്കുക. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്‌യുവിക്കുണ്ട്. ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം എതിരാളികളാണെന്നു തുടക്കത്തിലെ ഹാരിയര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ടാറ്റ ഹാരിയര്‍, അകത്തള ചിത്രങ്ങള്‍ പുറത്ത്

ഇവര്‍ക്കു പുറമെ ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ വകഭേദങ്ങളുമായും റെനോ ക്യാപ്ച്ചറുമായും അഞ്ചു സീറ്റര്‍ ടാറ്റ ഹാരിയര്‍ മത്സരിക്കും. ഹാരിയറിനെ ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ ടാറ്റ ഒരുക്കുന്നുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക് തുടങ്ങിയ വമ്പന്മാരുമായിട്ടാകും ഏഴു സീറ്റ് മോഡല്‍ കൊമ്പുകോര്‍ക്കുക.

Spy Image Source: IAB

Most Read Articles

Malayalam
കൂടുതല്‍... #tata motors #Spy Pics
English summary
Tata Harrier Interior Spied — Instrument Cluster And Features Revealed. Read in Malayalam.
Story first published: Wednesday, August 1, 2018, 19:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X