ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

By Staff

ഓട്ടോ എക്‌സ്‌പോയില്‍ കണ്ട അതേരൂപം, അതേഭാവം; മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഹാരിയറിന്റെ പൂര്‍ണ്ണ ചിത്രങ്ങൾ ടാറ്റ പുറത്തുവിട്ടു. ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍. H5X എന്ന പേരില്‍ കോണ്‍സെപ്റ്റ് എസ്‌യുവിയായി പിറന്ന ഹാരിയര്‍, ഒടുവില്‍ യാഥാര്‍ത്ഥ്യമായി. കൃത്യം എട്ടുമാസം. പൂനെ ശാലയില്‍ നിന്നും ആദ്യ ഹാരിയര്‍ എസ്‌യുവിയെ ടാറ്റ ഔദ്യോഗികമായി പുറത്തിറക്കി.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ഹാരിയറിന്റെ പ്രീബുക്കിംഗ് തുടങ്ങിയ ടാറ്റ, അടുത്തവര്‍ഷം ജനുവരിയില്‍ എസ്‌യുവിയെ ഇന്ത്യയില്‍ വില്‍പനയ്ക്കു കൊണ്ടുവരും. ബുക്കിംഗ് തുക 30,000 രൂപ. ഹാരിയറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പുതിയ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

കേവലം ആറുമാസം കൊണ്ടു ഹാരിയറിനായി പ്രത്യേക അസംബ്ലി ലൈന്‍ പൂനെ ശാലയില്‍ ടാറ്റ സ്ഥാപിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പിന്തുണയാല്‍ ഏറ്റവും മികവുറ്റ സാങ്കേതികവിദ്യയാണ് ഹാരിയര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതെന്ന് ടാറ്റ പറയുന്നു.

Most Read: 87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ് — സംഭവം വൈറൽ

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

നൂറിലേറെ KUKA, ABB റോബോട്ടുകള്‍ ഹാരിയറുകളുടെ നിര്‍മ്മാണത്തിനായി മാത്രം പൂനെ ശാലയിലുണ്ട്. 'അഡ്വാന്‍സ് ഓട്ടോമേറ്റഡ് മാനുഫാക്ച്ചറിംഗ് ലൈന്‍' എന്ന പേരില്‍ പുതിയ അസംബ്ലി ലൈന്‍ അറിയപ്പെടും. പൂനെ ശാലയിലുള്ള ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയാണ് ഹാരിയറിന്റെ രൂപകല്‍പനയ്ക്ക് പിന്നില്‍.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ലാന്‍ഡ് റോവര്‍ L550 പ്ലാറ്റ്‌ഫോമില്‍ നിന്നും ഉരുത്തിരിഞ്ഞ ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചര്‍ (OMEGARC), ഹാരിയറിന് അടിത്തറ പാകും. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ് എസ്‌യുവികള്‍ പുറത്തുവരുന്നത് L550 അടിത്തറയില്‍ നിന്നാണ്.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ശ്രേണിയില്‍ മറ്റൊരു എസ്‌യുവിയും അവകാശപ്പെടാത്ത വിശാലത ഹാരിയര്‍ കാഴ്ച്ചവെക്കുമെന്നു ടാറ്റ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. H5X കോണ്‍സെപ്റ്റ് മോഡലില്‍ കണ്ടതുപോലെ വീതികൂടിയ വീല്‍ ആര്‍ച്ചുകളും ഭീമന്‍ ടയറുകളും ഹാരിയറിന്റെ പ്രൊഡക്ഷന്‍ പതിപ്പിലുണ്ട്.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ബോണറ്റിലെ 'അദൃശ്യമായ' വരകളും വലിയ വിന്‍ഡ്‌സ്‌ക്രീനും ഹാരിയറിന്റെ സവിശേഷതകളില്‍പ്പെടും. കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിക്കു കൂടിയാണ് ഹാരിയര്‍ തുടക്കം കുറിക്കുക.

Most Read: ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ബോണറ്റിനോടു ചേര്‍ന്ന നേര്‍ത്ത എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹാരിയറിന് ആധുനിക മുഖച്ഛായയാണ് പകരുന്നത്. ഗ്രില്ലിന് താഴെ ബമ്പറിലാണ് ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും. കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പരുക്കന്‍ ശൈലിക്ക് അടിവര നൽകുന്നുണ്ട്.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

വശങ്ങളില്‍ ഊതിപെരുപ്പിച്ച വീല്‍ ആര്‍ച്ചുകള്‍ ശ്രദ്ധയാകര്‍ഷിക്കും. വിന്‍ഡോലൈനിലൂടെ കടന്നുപോകുന്ന ക്രോം ആവരണം എസ്‌യുവിയുടെ ആകാരം എടുത്തുകാണിക്കും. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയറിന്. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്ക് വീതികുറവാണ്. മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന സ്‌പോയിലറും ഷാര്‍ക്ക് ഫിന്‍ ആന്റീനയും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പിന്നഴകിന് ചന്തം ചാര്‍ത്തും.

അഞ്ചു പേര്‍ക്കിരിക്കാവുന്ന വിധമാണ് ഹാരിയറിന്റെ സീറ്റിംഗ് ഘടന. പിന്‍നിര യാത്രക്കാര്‍ക്ക് പ്രത്യേകം എസി വെന്റുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം. ഇരട്ട എയര്‍ബാഗുകള്‍, സണ്‍റൂഫ്, HD ഡിസ്‌പ്ലേയോടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയെല്ലാം വരവില്‍ ഹാരിയറിന് മുതല്‍ക്കൂട്ടായി മാറും.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കുറിച്ച നെക്സോണിനെ പോലെ സുരക്ഷയ്ക്ക് പുതിയ അളവുകോലുകള്‍ സൃഷ്ടിക്കാന്‍ ഹാരിയറിനും കഴിയുമെന്നു ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

2.0 ലിറ്റര്‍ ക്രൈയോട്ടെക് ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറില്‍. ജീപ് കോമ്പസിലുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ തന്നെയാണിത്. എഞ്ചിന്‍ യൂണിറ്റിന് ടാറ്റ പുതിയ പേരുനല്‍കിയെന്നുമാത്രം. 140 bhp കരുത്തു സൃഷ്ടിക്കാന്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കഴിയും.

Most Read: നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സാധ്യതകള്‍ ഹാരിയറില്‍ പ്രതീക്ഷിക്കാം. ഹ്യുണ്ടായിയില്‍ നിന്നായിരിക്കും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കമ്പനി കടമെടുക്കുക. ശ്രേണിയിലെ മത്സരം കണക്കിലെടുത്ത് സംവിധാനങ്ങളിലും സൗകര്യങ്ങളിലും ധാരാളിത്തം പുലര്‍ത്താന്‍ ടാറ്റ പ്രത്യേകം ശ്രമിക്കും.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ഹാരിയറിന്റെ ഓഫ്‌റോഡ് ശേഷി ടാറ്റ ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ ലാന്‍ഡ് റോവറിന്റെ വിഖ്യാത ടെറെയ്ന്‍ റെസ്പോണ്‍സിന് സമാനമായ സംവിധാനം മോഡലിന് ലഭിക്കുമോയെന്നറിയാന്‍ വിപണിക്ക് ആകാംഷയുണ്ട്.

ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

എന്തായാലും ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറില്‍ കമ്പനി സാധ്യമാക്കും. 16 മുതല്‍ 22 ലക്ഷം രൂപവരെ ഹാരിയറിന് വില ഒരുങ്ങും. അടുത്തവര്‍ഷം ജനുവരിയോടെ ഹാരിയറിനെ വില്‍പനയ്ക്ക് കൊണ്ടുവരാനാണ് ടാറ്റയുടെ നീക്കം.

Most Read Articles

Malayalam
English summary
Tata Harrier Production Begins In India — First SUV Rolls Out Of Pune Plant. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X