ടാറ്റ ഹാരിയറും എതിരാളികളും

By Staff

അങ്ങനെ ടാറ്റ ഹാരിയറിനെ അകമെയും പുറമെയും വാഹന പ്രേമികള്‍ കണ്ടു. ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ D8 ആര്‍ക്കിടെക്ച്ചറില്‍ നിന്നും ഉരുത്തിരിഞ്ഞ OMEGA അടിത്തറ കാഴ്ച്ചയില്‍ ഹാരിയറിന് വലിയ ആകാരയളവ് സമര്‍പ്പിക്കുന്നു. രൂപകല്‍പനയില്‍ മാത്രമല്ല, എഞ്ചിന്‍ സാങ്കേതികതയിലും സൗകര്യങ്ങളിലും സംവിധനങ്ങളിലും ലോകോത്തര നിലവാരം പുലര്‍ത്താന്‍ നിര്‍മ്മാതാക്കളായ ടാറ്റ ശ്രമിച്ചിട്ടുണ്ട്.

ടാറ്റ ഹാരിയറും എതിരാളികളും

കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിക്ക് കൂടിയാണ് ഹാരിയര്‍ എസ്‌യുവി തുടക്കമിടുക. ഇതുവരെ ഹെക്‌സയായിരുന്നു ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന മോഡലെങ്കില്‍ ഇനിയങ്ങോട്ടു ഹാരിയര്‍ ഈ പദവി അലങ്കരിക്കും.

ടാറ്റ ഹാരിയറും എതിരാളികളും

പുതിയ എസ്‌യുവിയുടെ വിവരങ്ങള്‍ മുഴുവന്‍ ടാറ്റ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ വിപണിയില്‍ ഏതെല്ലാം മോഡലുകള്‍ക്ക് ഹാരിയര്‍ ഭീഷണി ഉയര്‍ത്തുമെന്ന് പരിശോധിക്കാം —

Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

ടാറ്റ ഹാരിയറും എതിരാളികളും

ജീപ് കോമ്പസ്

ടാറ്റ ഹാരിയറിന്റെ വരവ് ജീപ് കോമ്പസിനെയാകും ഏറ്റവും കൂടുതല്‍ അലട്ടുക. വില അടിസ്ഥാനപ്പെടുത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് മോഡലുകള്‍ തമ്മിലുള്ള വിടവ് ഹാരിയര്‍ നികത്തും. 16 മുതല്‍ 21 ലക്ഷം രൂപയോളം ഹാരിയര്‍ മോഡലുകള്‍ക്ക് വില നിശ്ചയിക്കപ്പെടുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ടാറ്റ ഹാരിയറും എതിരാളികളും

വലുപ്പത്തില്‍ ഒട്ടുമിക്ക എതിരാളികളെയും ഹാരിയര്‍ മറികടക്കും. പറഞ്ഞുവരുമ്പോള്‍ കോമ്പസിന്റെ എഞ്ചിന്‍ തന്നെയാണ് ടാറ്റ ഹാരിയര്‍ പങ്കിടുന്നത്. ക്രൈയോട്ടെക്കെന്നു ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ 140 bhp കരുത്തും 350 Nm torque ഉം ഉറപ്പുവരുത്തും.

ടാറ്റ ഹാരിയറും എതിരാളികളും

ഇതേ എഞ്ചിനാണ് കോമ്പസില്‍ തുടിക്കുന്നതെങ്കിലും 170 bhp കരുത്തും 350 Nm torque ഉം ബേബി ജീപ്പിന് പരമാവധിയുണ്ട്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ തിളങ്ങുന്ന ഹെഡ്‌ലാമ്പുകളും സിഗ്നേച്ചര്‍ ഏഴു സ്ലാറ്റ് ഗ്രില്ലും കോമ്പസിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

ടാറ്റ ഹാരിയറും എതിരാളികളും

നിലവില്‍ ജീപ് കോമ്പസാണ് ഫിയറ്റ് ക്രൈസ്ലര്‍ ഇന്ത്യാ നിരയില്‍ ഏറ്റവും വില്‍പ്പനയുള്ള വാഹനം. 15 മുതല്‍ 25 ലക്ഷം രൂപ വരെയുള്ള എസ്‌യുവി മോഡലുകളില്‍ കോമ്പസിന് മോശമല്ലാത്ത പ്രചാരമുണ്ട്.

ടാറ്റ ഹാരിയറും എതിരാളികളും

എന്നാല്‍ എസ്‌യുവിക്ക് ഒരുവര്‍ഷം പഴക്കമുള്ളതിനാല്‍ വില്‍പ്പന കുറയുന്നതാണ് ഇപ്പോഴത്തെ ചിത്രം. ഹാരിയര്‍ കൂടി വില്‍പ്പനയ്ക്കു വന്നാല്‍ കോമ്പസ് പ്രതിരോധത്തിലാവുമെന്നാണ് സൂചന.

ടാറ്റ ഹാരിയറും എതിരാളികളും

ഹ്യുണ്ടായി ക്രെറ്റ

ഹ്യുണ്ടായി ക്രെറ്റയുടെ ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളും ടാറ്റ ഹാരിയറുമായി നേരിട്ടു മത്സരിക്കും. രൂപത്തിലും ഭാവത്തിലും ക്രെറ്റയെക്കാള്‍ പതിന്മടങ്ങ് വലുപ്പമുണ്ട് ഹാരിയറിന്. വില അടിസ്ഥാനപ്പെടുത്തിയാല്‍ ക്രെറ്റയുടെ വിപണി കൂടി പിടിക്കാന്‍ ഹാരിയറിന് സാധിക്കും.

ടാറ്റ ഹാരിയറും എതിരാളികളും

അതേസമയം എസ്‌യുവി ശ്രേണിയില്‍ ക്രെറ്റയെ അട്ടിമറിക്കാന്‍ നാളിതുവരെയാര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് ഹ്യുണ്ടായിയുടെ ആശ്വാസം. ക്രെറ്റയിലുള്ള 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 126 bhp കരുത്തു സൃഷ്ടിക്കും.

Most Read: പുതിയ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന്നു

ടാറ്റ ഹാരിയറും എതിരാളികളും

പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ അണിനിരക്കുന്ന ക്രെറ്റയില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭ്യമാണ്. ഹാരിയറില്‍ മാനുവല്‍ ഡീസല്‍ എഞ്ചിന്‍ മാത്രമെ കമ്പനി നല്‍കുന്നുള്ളൂ. 15.03 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ക്രെറ്റ വകഭേദത്തിന് വിപണിയില്‍ വില.

ടാറ്റ ഹാരിയറും എതിരാളികളും

ഹ്യുണ്ടായി ട്യൂസോണ്‍

ഹ്യുണ്ടായിയുടെ ഏറ്റവും വില കൂടിയ എസ്‌യുവി ട്യൂസോണിനും ഹാരിയര്‍ ഭീഷണി മുഴക്കും. അകത്തള വിശാലതയായാലും ആകാരയളവായാലും ട്യൂസോണിനെയും ലാന്‍ഡ് റോവര്‍ തനിമയുള്ള ഹാരിയര്‍ പിന്നിലാക്കും. എന്നാല്‍ ഹാരിയറിനെക്കാള്‍ പ്രീമിയം വിലയിലാണ് ട്യൂസോണ്‍ വില്‍പ്പനയ്ക്കു വരുന്നത്.

ടാറ്റ ഹാരിയറും എതിരാളികളും

18.64 ലക്ഷം മുതല്‍ 26.85 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എസ്‌യുവിയുടെ വിലസൂചിക. ട്യൂസോണില്‍ തുടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 182 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കാനാവും. ട്യൂസോണിന് ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പും ഹ്യുണ്ടായി സമര്‍പ്പിക്കുന്നുണ്ട്.

ടാറ്റ ഹാരിയറും എതിരാളികളും

മാത്രമല്ല മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും മോഡലില്‍ ലഭ്യമാണ്. ഇക്കാരണത്താല്‍ കരുത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായി ട്യൂസോണിനാണ് ഹാരിയറുമായുള്ള മത്സരത്തില്‍ മേല്‍ക്കൈ.

Most Read: അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4, സുരക്ഷയില്‍ ഫോര്‍ച്യൂണറിന് സമാനം

ടാറ്റ ഹാരിയറും എതിരാളികളും

മഹീന്ദ്ര XUV500

ഏഴു സീറ്റര്‍ XUV500 -യെക്കാളും വലുപ്പം ഹാരിയര്‍ അവകാശപ്പെടുമെന്നതാണ് ഏറ്റവും രസകരമായ കാര്യം. അഞ്ചു പേര്‍ക്കു മാത്രമെ ടാറ്റ ഹാരിയറില്‍ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. XUV500 -യുടെ പ്രാരംഭ ഡീസല്‍ മോഡലിന് 12.39 ലക്ഷം രൂപയാണ് വിപണിയില്‍ വില. ഏറ്റവും ഉയര്‍ന്ന XUV500 മോഡലിന് വില 19.05 ലക്ഷം രൂപയും.

ടാറ്റ ഹാരിയറും എതിരാളികളും

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഇരട്ട പുകക്കുഴലുകള്‍, റൂഫ് റെയിലുകള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇരട്ട HVAC, റീഡിങ്ങ് ലാമ്പുകള്‍, പവര്‍ വിന്‍ഡോ, റിമോട്ട് ടെയില്‍ഗേറ്റ് ഓപ്പണിങ്ങ്, ലാപ്‌ടോപ് ഹോള്‍ഡറുള്ള ഗ്ലോവ് ബോക്‌സ്, പൂര്‍ണമായും മടക്കാവുന്ന രണ്ട് - മൂന്ന് നിര സീറ്റുകള്‍ എന്നിങ്ങനെ സൗകര്യങ്ങളുടെ കാര്യത്തില്‍ XUV500 ഒട്ടും പിന്നിലല്ല.

ടാറ്റ ഹാരിയറും എതിരാളികളും

ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ അണിനിരക്കുന്ന XUV500 -യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata Harrier Rivals. Read in Malayalam.
Story first published: Wednesday, December 5, 2018, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X