ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

By Staff

പുതിയ ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക്. ജനുവരിയില്‍ വില്‍പ്പനയ്ക്കു വരുമെന്നിരിക്കെ ഡിസംബര്‍ 17 മുതല്‍ തിരഞ്ഞെടുത്ത ടാറ്റ ഡീലര്‍ഷിപ്പുകളില്‍ ഹാരിയര്‍ പ്രദര്‍ശനത്തിന് എത്തും. ഗുരുഗ്രാം, ബെംഗളൂരു, ദില്ലി, ലഖ്‌നൗ, അഹമ്മദാബാദ്, ഛണ്ഡീഗഡ്, പൂനെ, ഹൈദരാബാദ്, മുംബൈ, ചെന്നൈ, കൊച്ചി ഡീലര്‍ഷിപ്പുകളിലാണ് ഹാരിയര്‍ അണിനിരക്കുക.

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

2019 ജനുവരി അഞ്ച്, ആറ് തീയ്യതികളിലാണ് ഹാരിയറിനെ കൊച്ചിയിലേക്ക് ടാറ്റ കൊണ്ടുവരുന്നത്. എസ്‌യുവി കണ്ടു ബോധ്യപ്പെട്ടതിന് ശേഷം മാത്രം ബുക്ക് ചെയ്യാനിരിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ടാറ്റയുടെ നീക്കം. രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ ഹാരിയര്‍ പ്രീ-ബുക്ക് ചെയ്തവര്‍ക്കു മാത്രമായിരിക്കും എസ്‌യുവി കാണാന്‍ അവസരം.

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ഒരുക്കുന്ന ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഹാരിയര്‍. സസ്പെന്‍ഷനും ടെറെയ്ന്‍ റെസ്പോണ്‍സ് സംവിധാനവും തുടങ്ങി ലാന്‍ഡ് റോവര്‍ മോഡലുകളെ കഴിയുന്നിടത്തോളം അനുകരിക്കാന്‍ ഹാരിയര്‍ ശ്രമിക്കുന്നുണ്ട്.

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

നിരയില്‍ ഹെക്സയ്ക്കും മുകളിലാണ് ഹാരിയര്‍ തലയുയര്‍ത്തുക. എസ്‌യുവിയുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മീഡിയ ഡ്രൈവുകള്‍ കഴിഞ്ഞതോടെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ബാഹുല്യം അനുഭവപ്പെടുകയാണ്. ഹാരിയര്‍ കൊള്ളാമെന്നു എല്ലാവരും പറയുന്നു.

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

ജീപ് കോമ്പസും ഹ്യുണ്ടായി ക്രെറ്റയുമുള്ള ഇടത്തരം എസ്‌യുവി ശ്രേണിയില്‍ ടാറ്റ എസ്‌യുവി പുതിയ അളവുകോലുകള്‍ സൃഷ്ടിക്കും. പ്രീമിയം നിരയിലേക്കുള്ള കമ്പനിയുടെ നിര്‍ണ്ണായക ചുവുവെയ്പ്പാണിത്.

Most Read: കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

ഡിസ്‌കവറി സ്‌പോര്‍ടി ഉപയോഗിക്കുന്ന ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറാണ് ഹാരിയറിന്റെ OMEGA അടിത്തറയ്ക്ക് ആധാരം. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയ്ക്ക് ഹാരിയര്‍ തുടക്കം കുറിക്കും. സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങളില്‍ നിന്നും ഒരല്‍പ്പം വേറിട്ടാണ് ഹാരിയര്‍ നിലകൊള്ളുന്നത്.

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

ബമ്പറിലുള്ള ഹെഡ്‌ലാമ്പും ബോണറ്റിനോടു ചേര്‍ന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ക്രോം തിളക്കമുള്ള റൂഫ്ലൈനുമെല്ലാം ഹാരിയറിലേക്ക് ശ്രദ്ധക്ഷണിക്കും. നെക്‌സോണിലെ ഹ്യുമാനിറ്റി ലൈന്‍ ഹാരിയറിലേക്കും ടാറ്റ പകര്‍ത്തിയിട്ടുണ്ട്.

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

മോഡലിന്റെ പരുക്കന്‍ സ്വഭാവം വെളിപ്പെടുത്താന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയും. വിടര്‍ന്ന ഇതള്‍ പോലുള്ള ടെയില്‍ലാമ്പുകളും ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്.

Most Read: സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധം — ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

പുറംമോടിയില്‍ രണ്ടിടത്തു മാത്രമെ ഹാരിയര്‍ പതിഞ്ഞിട്ടുള്ളൂ. വകഭേദം സൂചിപ്പിക്കുന്ന ബാഡ്ജുകള്‍ ഹാരിയറിനില്ല. ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന മോഡലായതുകൊണ്ടു ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഫ്ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഒമ്പതു സ്പീക്കര്‍ ഓഡിയോ സംവിധാനം, പ്രൊജക്ടര്‍ പഡില്‍ ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഹാരിയറിലുണ്ട്.

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ടാറ്റ പ്രത്യേകം പരിഷ്‌കരിച്ച ഫിയറ്റ് എഞ്ചിനാണ് എസ്‌യുവിയില്‍. ക്രൈയോട്ടെക്കെന്ന് എഞ്ചിന്‍ യൂണിറ്റിനെ കമ്പനി വിശേഷിപ്പിക്കുന്നു. എഞ്ചിന്‍ 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

ജീപ് കോമ്പസിലും ഇതേ എഞ്ചിനാണ്. ആദ്യഘട്ടത്തില്‍ മാനുവല്‍ പതിപ്പ് മാത്രമെ ഹാരിയറിലുള്ളൂ. ഹ്യുണ്ടായിയില്‍ നിന്നും കടമെടുത്ത ഗിയര്‍ബോക്‌സുമായി അടുത്തവര്‍ഷം രണ്ടാംപാദം ഹാരിയര്‍ ഓട്ടോമാറ്റിക് വില്‍പ്പനയ്ക്കു വരുമെന്ന് വിവരമുണ്ട്.

അതേസമയം ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിക്കാന്‍ തത്കാലം ടാറ്റയ്ക്ക് ആലോചനയില്ല. 16 മുതല്‍ 21 ലക്ഷം രൂപ വരെയാകും ഹാരിയര്‍ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില.

Most Read Articles

Malayalam
English summary
The Tata Harrier SUV Will Be Showcased In Dealerships. Read in Malayalam.
Story first published: Saturday, December 15, 2018, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X