ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

ടാറ്റ ഹെക്‌സയുടെ പുതിയ വകഭേദം, XM പ്ലസ് വിപണിയില്‍. 15.27 ലക്ഷം രൂപ വിലയില്‍ ഹെക്‌സ XM പ്ലസ് മോഡലിനെ ടാറ്റ പുറത്തിറക്കി. നിരയില്‍ ഇടത്തരം XM, ഉയര്‍ന്ന XT വകഭേദങ്ങള്‍ക്കിടയിലാണ് പുതിയ XM പ്ലസിനുള്ള സ്ഥാനം. XM മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഹെക്‌സ XM പ്ലസ് അവകാശപ്പെടുന്നത്.

ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, മൃദുത്വമേറിയ ഡാഷ്‌ബോര്‍ഡ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, എട്ടു വ്യത്യസ്ത നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് മുതലായവ പുതിയ ടാറ്റ ഹെക്‌സ് XM പ്ലസ് മോഡലിന്റെ വിശേഷങ്ങളാണ്.

ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

ചാര്‍ക്കോള്‍ ഗ്രെയ് നിറമുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് മോഡല്‍ ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും മുന്‍ ഫോഗ്‌ലാമ്പുകളും മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും ഹെക്‌സയുടെ പ്രത്യേകതകളില്‍പ്പെടും.

ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

വൈദ്യുത പിന്തുണയാല്‍ എസ്‌യുവിയുടെ മിററുകള്‍ ക്രമീകരിക്കാനും മടക്കിവെയ്ക്കാനും കഴിയും. പിന്‍ ക്യാമറയും പാര്‍ക്കിംഗ് സെന്‍സറുകളും ഹെക്‌സയുടെ ഫീച്ചര്‍ നിര സമ്പന്നമാക്കും. നിലവിലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ ഹെക്‌സ XM പ്ലസിലും.

ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

എഞ്ചിന് 154 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം.

Most Read: പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

മറ്റു ഹെക്‌സ വകഭേദങ്ങള്‍പോലെ പുതിയ XM പ്ലസിലും രണ്ടുവര്‍ഷ സ്റ്റാന്റേഡര്‍ഡ് വാറന്റി കമ്പനി നല്‍കും. ആവശ്യമെങ്കില്‍ ഹെക്‌സയില്‍ സണ്‍റൂഫ് ഘടിപ്പിക്കാനുള്ള സൗകര്യം ഡീലര്‍ഷിപ്പ് തലത്തില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്.

ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

വിപണിയില്‍ മഹീന്ദ്ര XUV500 എസ്‌യുവിയുടെ W9 വകഭേദമാണ് ടാറ്റ ഹെക്‌സ XM പ്ലസിന്റെ പ്രധാന എതിരാളി. വില പരിശോധിക്കുകയാണെങ്കില്‍ XUV500 W9 മോഡലിനെക്കാള്‍ 20,000 രൂപ ഹെക്‌സ XM പ്ലസിന് കുറവുണ്ട്.

Most Read: ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

നിലവില്‍ ഹെക്‌സയാണ് ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍. എന്നാല്‍ അടുത്തവര്‍ഷം ആദ്യപാദം ടാറ്റ ഹാരിയര്‍ ഹെക്‌സയില്‍ നിന്നും ഫ്‌ളാഗ്ഷിപ്പ് പട്ടം തട്ടിയെടുക്കും. കമ്പനിയുടെ പുതിയ ഒമേഗ അടിത്തറ ഉപയോഗിക്കുന്ന ഹാരിയര്‍ വാര്‍ത്താതലക്കെട്ടുകളില്‍ സ്ഥിരപ്രതിഷ്ടയായി മാറിക്കഴിഞ്ഞു.

ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പതിപ്പുകള്‍ ഹാരിയറിന് ടാറ്റ നല്‍കും. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകളുടെ വിപണിയാണ് ഏഴു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയുടെ ലക്ഷ്യം. 140 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിനായിരിക്കും ഹാരിയറില്‍ തുടിക്കുക.

Most Read Articles

Malayalam
English summary
Tata Hexa XM+ Variant Launched In India; Priced At Rs 15.27 Lakh. Read in Malayalam.
Story first published: Monday, October 8, 2018, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X