ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

By Staff

തുടര്‍ച്ചയായി മൂന്നുവര്‍ഷത്തെ കുതിപ്പിന് ശേഷം കാര്‍ വിപണി ഒരല്‍പം കിതയ്ക്കുകയാണ് 2018 -ല്‍. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ 6.4 ശതമാനം വിൽപന വളർച്ച മാത്രമെ കാര്‍ വിപണിയ്ക്ക് കൈവരിക്കാനായുള്ളൂ. 2015 -ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

മെയ്, ജൂണ്‍ ഒഴികെ ബാക്കി മാസങ്ങളിലെല്ലാം വില്‍പന ശരാശരിയില്‍ മാത്രമായി ഒതുങ്ങി. 2020 വരെ തല്‍സ്ഥിതി തുടരുമെന്നാണ് വിലയിരുത്തല്‍. അടുത്തവര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പും ബിഎസ് IV വാഹനങ്ങളുടെ വിലക്കും കാര്‍ വില ഉയര്‍ത്തിയേക്കും.

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

വില്‍പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഈ വര്‍ഷം രണ്ടാംപാദം മുതല്‍ മാരുതി സുസുക്കിയ്ക്കു പോലും കാര്യമായ വളര്‍ച്ചയില്ല. അതേസമയം നെക്‌സോണ്‍, ടിയാഗൊ മോഡലുകളുടെ പിന്‍ബലത്തില്‍ 32 ശതമാനം വളര്‍ച്ച ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ കൈയ്യടക്കി.

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

ഹാരിയറും 45X ഉം വിപണിയില്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ ടാറ്റയുടെ വില്‍പന ഇനിയും കുതിക്കുമെന്ന കാര്യമുറപ്പ്. ടാറ്റയ്ക്കു പുറമെ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡും ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ച്ചയുടെ പാതയിലാണ്. 15 ശതമാനം വളര്‍ച്ചാനിരക്ക് ഫോര്‍ഡ് കുറിക്കുന്നു.

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

ഫ്രീസ്റ്റൈല്‍, ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ ഫോര്‍ഡിന്റെ മുന്നേറ്റത്തില്‍ പങ്കായം തുഴയുകയാണ്. താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് ടൊയോട്ടയ്ക്കായി ഇന്നോവ കാഴ്ച്ചവെക്കുന്നത്.

Most Read: ഒരിക്കൽ ഡീസല്‍ കാറില്‍ പിഴച്ചു, ഇനി ആവർത്തിക്കില്ല — വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കെടുപ്പില്‍ 11 ശതമാനം വളര്‍ച്ച ഇന്നോവയുടെ പിന്‍ബലത്തില്‍ ടൊയോട്ട രേഖപ്പെടുത്തി. മഹീന്ദ്രയുടെ കാര്യമെടുത്താല്‍ മറാസോയാണ് നിലവില്‍ പ്രധാന പോരാളി. ചുരുങ്ങിയ സമയംകൊണ്ടു എര്‍ട്ടിഗയെ പിന്നിലാക്കാന്‍ മറാസോ എംപിവിക്ക് കഴിഞ്ഞു.

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

രണ്ടുശതമാനം വില്‍പന വളര്‍ച്ചയാണ് ഇക്കാലയളവില്‍ മഹീന്ദ്ര കൈയ്യടക്കുന്നത്. അതേസമയം ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാനും ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിനും ഈ വര്‍ഷം ഇന്ത്യയില്‍ ചുവടുതെറ്റി.

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 29 ശതമാനം ഇടിവാണ് നിസാന് സംഭവിച്ചത്. ഫോക്‌സ്‌വാഗണിന് 26 ശതമാനം വില്‍പന ഇടിഞ്ഞു. സ്‌കോഡയാണ് വില്‍പന ഇടിവു സംഭവിച്ച മറ്റൊരു സുപ്രധാന കാര്‍ നിര്‍മ്മാതാവ്. 25 ശതമാനം വില്‍പന ഇടിവു സ്‌കോഡയെ തേടിയെത്തി.

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

ഡാറ്റ്‌സന്‍ 20 ശതമാനവും ഹോണ്ട 16 ശതമാനവും വില്‍പനയില്‍ പിന്നോക്കം പോയി. റെനോ, എഫ്‌സിഎ, മാരുതി സുസുക്കി എന്നിവര്‍ക്കു യഥാക്രമം 14 ശതമാനം, 10 ശതമാനം, ആറു ശതമാനം വില്‍പന ഇടിവു സംഭവിച്ചു. ഒരു ശതമാനമാണ് ഹ്യുണ്ടായിയുടെ വില്‍പന കുറഞ്ഞത്.

Most Read: പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

ഉയര്‍ന്ന പലിശനിരക്ക്, ഇന്ധനവിലയിലെ ചാഞ്ചാട്ടം, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയെല്ലാം കാര്‍ വില്‍പന കുറയാന്‍ കാരണമായി. അതേസമയം 2020 ഏപ്രിലിന് മുമ്പ് ബിഎസ് IV വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചേക്കും.

Source: Auto Punditz

Most Read Articles

Malayalam
English summary
Tata Motors 2018 Sales Growth Higher Than Maruti. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X