ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

By Dijo Jackson

ഏപ്രില്‍ മാസം മുതല്‍ ടാറ്റ കാറുകളുടെ വില കൂടും. 2018 ഏപ്രില്‍ ഒന്നു മുതല്‍ മുഴുവന്‍ കാറുകളുടെയും വില കൂട്ടുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ പ്രഖ്യാപിച്ചു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി അറുപതിനായിരം രൂപ വരെ കാര്‍ വില വര്‍ധിക്കും.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാര്‍ വില കൂട്ടാന്‍ കാരണമെന്ന് ടാറ്റ അറിയിച്ചു. ഓരോ മോഡലുകള്‍ക്കും എത്രത്തോളം വില വര്‍ധിക്കുമെന്ന കാര്യത്തില്‍ ടാറ്റ വ്യക്തത വരുത്തിയിട്ടില്ല.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

എന്നാല്‍ കാറുകളുടെ നിലവിലെ വിലയില്‍ മാറ്റമുണ്ടാകുമെന്ന് ടാറ്റ കൂട്ടിച്ചേര്‍ത്തു. അതേസമയം മാര്‍ച്ച് മാസം ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് കാറുകളില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ഇതിന് പുറമെ കേവലം ഒരു രൂപയ്ക്ക് ടിയാഗൊ, ടിഗോര്‍, ഹെക്സ, സെസ്റ്റ്, സഫാരി സ്റ്റോം മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ നേടാം. 2018 മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

'സ്‌ക്രാച്ച് ആന്‍ഡ് വിന്‍' പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയ്ക്ക് മേലെയുള്ള സമ്മാനങ്ങള്‍ നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. മാര്‍ച്ച് മാസം കാറുകളില്‍ ടാറ്റ നല്‍കുന്ന ഓഫറുകള്‍ —

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ടാറ്റ ടിയാഗൊ - 28,000 രൂപ വരെ വിലക്കിഴിവ്

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടാറ്റ കാറാണ് ടിയാഗൊ. മാര്‍ച്ച് മാസം ടിയാഗൊ ഹാച്ച്ബാക്കില്‍ 28,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവ് നേടാം. വിപണിയില്‍ റെനോ ക്വിഡാണ് ടിയൊഗോയുടെ മുഖ്യ എതിരാളി.

Recommended Video

Auto Expo 2018: Tata Tamo Racemo & Racemo+- Details, Specifications - DriveSpark
ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ ടാറ്റ ടിയാഗൊ ലഭ്യമാണ്. 84 bhp കരുത്തും 114 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുമ്പോള്‍, 69 bhp കരുത്തും 140 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ പരമാവധി ടിയാഗൊയ്ക്ക് ഏകുക.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ടിയാഗൊയുടെ പെട്രോളില്‍ എഎംടി പതിപ്പിനെയും ടാറ്റ അണിനിരത്തുന്നുണ്ട്.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ടാറ്റ ടിഗോര്‍ - 32,000 രൂപ വരെ വിലക്കിഴിവ്

ടിയാഗൊയ്ക്ക് ശേഷം ടാറ്റ നിരയില്‍ എത്തിയ അവതാരം. സ്റ്റൈല്‍ബാക്ക് എന്നാണ് ടിഗോറിനെ ടാറ്റ വിശേഷിപ്പിക്കുന്നത്. സെഡാന്റെ ആകര്‍ഷകമായ പിന്‍ അഴകാണ് ഇതിന് കാരണം.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

32,000 രൂപ വരെയാണ് മാര്‍ച്ച് മാസം ടാറ്റ ടിഗോറില്‍ ലഭ്യമായ വിലക്കിഴിവ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ടിഗോര്‍ വിപണിയില്‍ എത്തുന്നുണ്ട്.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ടിഗോറിലുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും. 69 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ടാറ്റ സെസ്റ്റ് - 65,000 രൂപ വരെ വിലക്കിഴിവ്

65,000 രൂപ വരെയാണ് കോമ്പാക്ട് സെഡാന്‍ സെസ്റ്റില്‍ ടാറ്റ ലഭ്യമാക്കുന്ന വിലക്കിഴിവ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ സെസ്റ്റ് ഒരുങ്ങുന്നുണ്ട്. സെസ്റ്റിലുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 140 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പെട്രോള്‍ പതിപ്പില്‍ ഒരുങ്ങുന്നത്. അതേസമയം രണ്ട് ട്യൂണിംഗ് നിലയിലാണ് 1.3 ലിറ്റര്‍ ഡീസല്‍ സെസ്റ്റിന്റെ ഒരുക്കം.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

75 bhp - 190 Nm torque, 89 bhp - 200 Nm torque എന്നിങ്ങനെയാണ് ഡീസല്‍ പതിപ്പിന്റെ കരുത്തുത്പാദനം. എഫ്-ട്രോണിക് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനും 89 bhp കരുത്തേകുന്ന ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ടാറ്റ നല്‍കുന്നുണ്ട്.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ടാറ്റ സഫാരി സ്റ്റോം - 80,000 രൂപ വരെ വിലക്കിഴിവ്

80,000 രൂപയുടെ വിലക്കിഴിവാണ് മാര്‍ച്ച് മാസം സഫാരി സ്റ്റോമില്‍ ടാറ്റ ഒരുക്കിയിട്ടുള്ളത്. രണ്ട് വ്യത്യസ്ത ട്യൂണിംഗ് നിലയിലുള്ള 2.2 ലിറ്റര്‍ എഞ്ചിനിലാണ് സഫാരിയുടെ വരവ്. 148 bhp കരുത്തും 320 Nm torque ഉം സഫാരിയുടെ താഴ്ന്ന പതിപ്പ് ഉത്പാദിപ്പിക്കും. ഉയര്‍ന്ന പതിപ്പാകട്ടെ 154 bhp കരുത്തും 400 Nm torque മാണ് കാഴ്ചവെക്കുന്നത്.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ടാറ്റ ഹെക്‌സ - ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്

ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഹെക്‌സയില്‍ ഒരു ലക്ഷം രൂപ വരെയാണ് ഈ മാര്‍ച്ച് മാസം വിലക്കിഴിവ്. 154 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ VARICOR 400 ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

ഇതിന് പുറമെ 148 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കുന്ന കുറഞ്ഞ ട്യൂണിംഗ് പതിപ്പിനെയും ഹെക്‌സയില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്.ഓള്‍-വീല്‍-ഡ്രൈവും, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓപ്ഷനലായി ഹെക്‌സയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ; 60,000 രൂപ വരെ വിലവര്‍ധിക്കും

19 ഇഞ്ച് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് ടോപ് വേരിയന്റ് ഹെക്‌സയുടെ വിശേഷങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Motors Hike Prices Of its Entire Passenger Vehicle Lineup. Read in Malayalam.
Story first published: Tuesday, March 20, 2018, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X