ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

By Dijo Jackson

Recommended Video

Speeding Truck Loses Control On A Wet Road - DriveSpark

2018 ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അത്ഭുതങ്ങള്‍ കാട്ടുമെന്ന പ്രതീക്ഷയിലാണ് കാര്‍പ്രേമികള്‍. രണ്ടു വര്‍ഷം മുമ്പ് നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അണിനിരത്തിയ സീക്ക (ടിയാഗൊ), കൈറ്റ് (ടിഗോര്‍), നെക്‌സോണ്‍ മോഡലുകള്‍ വിപണിയില്‍ ഇന്ന് സൂപ്പര്‍ഹിറ്റുകളാണ്.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

ഓട്ടോ എക്‌സ്‌പോയില്‍ കണ്ടമാതിരി കോണ്‍സെപ്റ്റുകളെ അവതരിപ്പിക്കുന്നതില്‍ ടാറ്റയ്ക്ക് താത്പര്യമില്ല. ഇത് വിപണിയ്ക്ക് നല്ലവണ്ണം അറിയാവുന്ന കാര്യവുമാണ്.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

ചെയ്യാന്‍ സാധിക്കുന്നത് മാത്രമെ ടാറ്റ പറയുകയുള്ളൂവെന്നാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ കുറിച്ച് ആരാധകരുടെ അഭിപ്രായം. ഇതേ പ്രതീക്ഷ വാനോളമുയര്‍ത്തിയാണ് പുത്തന്‍ ടാറ്റ കാറുകളുടെ വരവ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

ഇത്തവണ മൂന്ന് പുതിയ മോഡലുകള്‍ ടാറ്റ നിരയില്‍ പിറവിയെടുക്കും. ടാറ്റ മോട്ടോര്‍സ് ആഗോള തലവന്‍ ഗ്വെന്തര്‍ ബൂഷെക്കാണ് പുതിയ മൂന്ന് മോഡലുകളുടെ വരവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലാണ് മൂന്ന് മോഡലുകളും വരിക. ടാറ്റ Q501, ടാറ്റ H5, ടാറ്റ X451 എന്നീ കോഡ്‌നാമങ്ങളിലാണ് നിലവില്‍ മോഡലുകള്‍ അറിയപ്പെടുന്നത്.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

പുതുതലമുറ സഫാരിയായാകും പുത്തന്‍ ടാറ്റ Q501 അവതാരമെടുക്കുക. ജീപ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവര്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് ഏഴു സീറ്റര്‍ പരിവേഷത്തിലുള്ള H5 എസ്‌യുവി.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

വിപണിയില്‍ മാരുതി ബലെനോയോടും ഹ്യുണ്ടായി എലൈറ്റ് i20 യോടും കൊമ്പുകോര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് X451.

ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുതിയ മോഡലുകളുടെ ഔദ്യോഗിക പേരുകള്‍ ടാറ്റ വെളിപ്പെടുത്തും. നിലവില്‍ മോഡലുകളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

എന്നാല്‍ സഫാരി സ്റ്റോമിന് പകരക്കാരനായാണ് പുതിയ Q501 എസ്‌യുവി അവതരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും പ്രീമിയം ശ്രേണികളിലേക്ക് ടാറ്റയുടെ കണ്ണുകള്‍ പതിഞ്ഞുവെന്ന് വ്യക്തം.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

പുതിയ H5 എസ്‌യുവിയും, X451 ഹാച്ച്ബാക്കും ടാറ്റയുടെ പ്രീമിയം സമര്‍പ്പണങ്ങളാകും. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ L550 അടിത്തറയില്‍ നിന്നുമാണ് പുതിയ ടാറ്റ എസ്‌യുവികള്‍ ഒരുങ്ങുക.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

രൂപത്തിലും ഭാവത്തിലും തികച്ചും വ്യത്യസ്തമായ സമീപനമാകും പുതിയ എസ്‌യുവികളില്‍ ടാറ്റ സ്വീകരിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനിലാകും പുതിയ H5 എസ്‌യുവിയുടെ വരവ്.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

ടാറ്റ X451 ഹാച്ച്ബാക്ക്

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് ഓട്ടോ എക്‌സ്‌പോയില്‍ താരത്തിളക്കം നേടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വരവിന് മുമ്പെ ബലെനോയാണ് എതിരാളിയെന്ന് X451 പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ എഞ്ചിനുകളെ പ്രീമിയം ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം. നെക്‌സോണ്‍ എസ്‌യുവിയിലും ഇതേ എഞ്ചിനുകളാണ് ഒരുങ്ങുന്നത്. ബലെനോയ്ക്ക് പുറമെ ഹ്യുണ്ടായി i20, ഹോണ്ട ജാസ് എന്നിവരും പ്രീമിയം ഹാച്ച്ബാക്കിന്റെ എതിരാളികളാണ്.

ഉറപ്പിച്ചു, ഇത്തവണ ടാറ്റ വരുന്നത് മൂന്ന് മോഡലുകളുമായി; ബലെനോയും കോമ്പസും കരുതിയിരുന്നോളൂ!

ടാറ്റ എല്‍സിവി

പുതിയ കാറുകള്‍ക്ക് പുറമെ പാസഞ്ചര്‍ വാഹന ശ്രേണിയിലും പുതിയ മോഡലിനെ ടാറ്റ അവതരിപ്പിക്കും. വാണിജ്യ വാഹന നിര വിപുലപ്പെടുത്തുകയും ടാറ്റ പ്രധാന ലക്ഷ്യമാണ്. നിലവില്‍ ടാറ്റ എയ്‌സാണ് വാണിജ്യ വാഹന ശ്രേണിയില്‍ ആധിപത്യം കൈയ്യടക്കി വെച്ചിട്ടുള്ളത്.

Trending On DriveSpark Malayalam:

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ഒരു കൈയ്യില്‍ ബൊലേറോ; തെലുഗു സൂപ്പര്‍സ്റ്റാറിനെ 'ട്രോളി' ആനന്ദ് മഹീന്ദ്ര, പ്രതിഷേധം അണപ്പൊട്ടുന്നു!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
English summary
Tata Motors To Showcase H5 SUV, Premium Hatchback And New LCV. Read in Malayalam.
Story first published: Wednesday, January 17, 2018, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X