ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു. ഡീലര്‍ഷിപ്പ് തലത്തില്‍ നെക്‌സോണ്‍ എഎംടിയുടെ ബുക്കിംഗ് ആരംഭിച്ചതായി ബംഗളൂരുവിലുള്ള ഔദ്യോഗിക ടാറ്റ ഡീലര്‍ഷിപ്പുകള്‍ സ്ഥിരീകരിച്ചു.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

അതേസമയം പുതിയ നെക്‌സോണ്‍ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. 11,000 രൂപയാണ് നെക്‌സോണ്‍ എഎംടിക്ക് മേല്‍ ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്ന ബുക്കിംഗ് തുക.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

മാര്‍ച്ച് ആദ്യ വാരത്തോടെ നെക്‌സോണ്‍ എഎംടി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുക്കുന്ന നിറത്തെ അടിസ്ഥാനപ്പെടുത്തി നെക്‌സോണ്‍ എഎംടിയുടെ കാത്തിരിപ്പു കാലാവധിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

പുതിയ 'എത്‌ന ഓറഞ്ച്' നിറത്തിലാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഓട്ടോമാറ്റിക്, മഹീന്ദ്ര TUV300 എഎംടി എന്നിവര്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് നെക്‌സോണ്‍ എഎംടി.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടിയെ ടാറ്റ ലഭ്യമാക്കും. XTA, XZA വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും നെക്‌സോണ്‍ എഎംടി ഒരുങ്ങുക. പുതിയ എഎംടി ഗിയര്‍ബോക്‌സ് ഒഴികെ മറ്റു കാര്യമായ മാറ്റങ്ങളൊന്നും എസ്‌യുവി അവകാശപ്പെടുന്നില്ല.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പരിവേഷങ്ങളിലാണ് നെക്സോണ്‍ എഎംടിയും എത്തുക.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

സാധാരണ നെക്സോണിലുള്ള ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനെ അടിസ്ഥാനപ്പെടുത്തിയാണ് എഎംടി ഗിയര്‍ബോക്സ് ഒരുങ്ങുന്നത്. തിരക്ക് നിറഞ്ഞ റോഡില്‍ ഡ്രൈവിംഗ് പിന്തുണയേകുന്ന ക്രീപ് മോഡും പുതിയ എഎംടി ഗിയര്‍ബോക്സിന്റെ ഭാഗമായി എസ് യു വിക്ക് ലഭിക്കും.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

ഇക്കോ, സിറ്റി, സ്പോര്‍ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് നെക്സോണ്‍ എഎംടിയില്‍ ലഭ്യമാവുക. ഡിസൈനില്‍ എടുത്തുപറയത്തക മാറ്റങ്ങളൊന്നും നെക്സോണ്‍ എഎംടി നേടിയിട്ടില്ല.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

ഡ്യൂവല്‍ എയര്‍ബാഗ്, എബിഎസ് എന്നിയ്ക്കൊപ്പമാണ് നെക്സോണ്‍ എഎംടിയുടെയും വരവ്. കുത്തനെയുള്ള കുന്നിന്‍ പ്രദേശങ്ങള്‍ കയറാന്‍ സഹായിക്കുന്ന ഹില്‍ അസിസ്റ്റ് ഫീച്ചറും പുതിയ ടാറ്റ നെക്സോണ്‍ എഎംടിയില്‍ ഇടംപിടിക്കും.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാനുവല്‍ പതിപ്പിലും 50,000 രൂപ വിലവര്‍ധനവ് നെക്‌സോണ്‍ എഎംടിയില്‍ പ്രതീക്ഷിക്കാം. 5.99 ലക്ഷം രൂപ മുതല്‍ 9.62 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ എസ്‌യുവി നിരയുടെ പ്രൈസ്ടാഗ്.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

നെക്‌സോണ്‍ എഎംടിയുടെ ഉയര്‍ന്ന പതിപ്പില്‍ പത്തു ലക്ഷം രൂപ പ്രൈസ്ടാഗ് ഒരുങ്ങാനാണ് സാധ്യത.

Most Read Articles

Malayalam
English summary
Tata Nexon AMT Bookings Open At Dealership Level. Read in Malayalam.
Story first published: Thursday, February 22, 2018, 15:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X