വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

By Staff

പുതുതലമുറ ടാറ്റ കാറുകളുടെ സുരക്ഷ വിപണിയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. പഴയതു പോലെയല്ല, സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ കാറുകള്‍ ഇപ്പോള്‍ ജര്‍മ്മന്‍ കാറുകളോടു വരെ പിടിച്ചുനില്‍ക്കുമെന്ന് ആരാധകര്‍ പറയാന്‍ തുടങ്ങി. ഈ അവകാശവാദം ശരിവെയ്ക്കുന്ന തരത്തിലാണ് ഓരോ അപകടത്തിലും ടാറ്റയുടെ കാറുകള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

ഭീകര അപകടത്തിലും പോറല്‍ പോലുമേല്‍ക്കാതെ പുറത്തുവരുന്ന യാത്രക്കാര്‍, നിര്‍മ്മാതാക്കളായ ടാറ്റയ്ക്കു നേരിട്ടു നന്ദി രേഖപ്പെടുത്തിയ സന്ദർഭങ്ങൾക്കും വാഹന പ്രേമികള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. അടുത്തിടെ അപകടത്തില്‍പ്പെട്ട നെക്‌സോണും ടാറ്റ വാഗ്ദാനം ചെയ്യുന്ന സുരക്ഷ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

സെപ്തംബറില്‍ ടാറ്റ പുറത്തിറക്കിയ നെക്‌സോണ്‍ ക്രേസ് പതിപ്പാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ സഞ്ചരിച്ച നെക്‌സോണിന് മുമ്പിലേക്ക് പശു കടന്നുകയറുകയായിരുന്നു. പശുവിനെ വെട്ടിച്ചു മാറ്റാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്.

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

സ്റ്റീയറിംഗ് പൊടുന്നനെ വെട്ടിച്ചു മാറ്റിയതിനാല്‍ എസ്‌യുവി റോഡില്‍ നിന്നും തെന്നിമാറി കൈവരിയിലേക്കു ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ അമിതവേഗം ഇടിയുടെ ആഘാതം വര്‍ധിപ്പിച്ചതായി ചിത്രങ്ങളില്‍ വ്യക്തം. അപകടത്തില്‍ മുഴുവനായി തകര്‍ന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ക്ക് പൂര്‍ണ്ണ സുരക്ഷയേകാന്‍ വാഹനത്തിന് കഴിഞ്ഞു.

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

നിസാര പരുക്കുകളോടെയാണ് ഡ്രൈവര്‍ പുറത്തിറങ്ങിയത്. കൈവരിയിലേക്കു ഇടിച്ചു കയറിയതിനെ തുടര്‍ന്ന് നെക്‌സോണിന്റെ ഇടതു മുന്‍ഭാഗത്താണ് ആഘാതം മുഴുവന്‍. അപകടത്തില്‍ സസ്‌പെന്‍ഷന്‍ തകര്‍ന്ന് മുന്‍ ടയര്‍ വേര്‍പ്പെട്ടു.

Most Read: പുതിയ എര്‍ട്ടിഗയ്ക്ക് കാലിടറില്ല, ഭാരത് NCAP ക്രാഷ് ടെസ്റ്റ് പാസാവുമെന്ന് മാരുതി തറപ്പിച്ച് പറയുന്നു

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

ഇടതു വീല്‍ ആര്‍ച്ച് നാമാവശേഷമായി. അതേസമയം വലിയ ആഘാതം ക്യാബിനിലേക്കു കടക്കുന്നത് പ്രതിരോധിക്കാന്‍ B പില്ലറുകള്‍ക്ക് സാധിച്ചെന്നത് ശ്രദ്ധേയം. കൂട്ടിയിടിയുടെ ആഘാതം മേല്‍ക്കൂര ഏറ്റുവാങ്ങുകയായിരുന്നു.

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

അപകടത്തെ തുടര്‍ന്ന് ഡ്രൈവറുടെ എയര്‍ബാഗ് പുറത്തുവന്ന നിലയിലാണ്. അപകടത്തില്‍ ഡാഷ്‌ബോര്‍ഡിന് യാതൊരു തകരാറും സംഭവിച്ചില്ല. ഇടിയുടെ ആഘാതം എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗത്തു മാത്രമായി കേന്ദ്രീകരിക്കാന്‍ നെക്‌സോണിന് ഏറെക്കുറെ കഴിഞ്ഞു.

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

അതേസമയം ഇരു വശത്തെയും മുന്‍ ഡോറുകള്‍ സാരമായി തകര്‍ന്നു. എന്തായാലും X1 അടിത്തറയില്‍ നിന്നും പുറത്തുവരുന്ന നെക്‌സോണ്‍ എസ്‌യുവി സുരക്ഷയുടെ കാര്യത്തില്‍ ഇവിടെ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല.

Most Read: ലാന്‍ഡ് റോവര്‍ ടെക്‌നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

നേരത്തെ ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം (Global NCAP) സംഘടിപ്പിച്ച പരിശോധനയില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും നെക്സോണ്‍ ഉറപ്പുവരുത്തിയിരുന്നു.

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

ഗ്ലോബല്‍ NCAP പുറത്തുവിട്ട ക്രാഷ് ടെസ്റ്റ് ഫലത്തില്‍ നെക്സോണ്‍ എസ്‌യുവിയുടെ ക്യാബിന്‍ ദൃഢതയേറെ പരാമര്‍ശിക്കപ്പെടുകയുണ്ടായി. ക്രാഷ് ടെസ്റ്റില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മുന്‍നിരയില്‍ ഇരിക്കുന്നവരുടെ തലയ്ക്കും കഴുത്തിനും മികവുറ്റ സുരക്ഷയേകാന്‍ നെക്സോണിന് കഴിഞ്ഞു.

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

യാത്രക്കാരുടെ നെഞ്ചിനും മതിയായ സംരക്ഷണം നല്‍കാന്‍ ടാറ്റ എസ്‌യുവിക്ക് സാധിച്ചിരുന്നു. ISOFIX ചൈല്‍ഡ് റെസ്ട്രെയിന്റ് സംവിധാനമുള്ള (CRS) അപൂര്‍വ്വം ഇന്ത്യന്‍ കാറുകളിലൊന്നാണ് നെക്സോണ്‍.

Most Read: സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം നെക്സോണിലെ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളാണ്.

Image Source: Facebook

Most Read Articles

Malayalam
English summary
Tata Nexon Involves In Horrific Accident. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X