പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

By Dijo Jackson

ടാറ്റ നെക്‌സോണില്‍ ഒരുങ്ങുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഇതുവരെ ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷന്‍ മാത്രമാണ് ലഭിച്ചിരുന്നത്. പിന്നീടൊരു ഘട്ടത്തില്‍ നെക്‌സോണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് എസ്‌യുവിയുടെ അവതരണ വേളയില്‍ കമ്പനി പറഞ്ഞതും. ഒടുവില്‍ ടാറ്റ വാഗ്ദാനം നിറവേറ്റി.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

നെക്‌സോണിന് വേണ്ടി പുറത്തുവിട്ട ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനും ടാറ്റ ഉള്‍പ്പെടുത്തി. അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്നും സൗജന്യമായി നെക്‌സോണ്‍ ഉടമകള്‍ക്ക് അപ്‌ഡേറ്റ് നേടാം.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

അരമണിക്കൂര്‍ കൊണ്ടു പുതിയ അപ്‌ഡേറ്റുകള്‍ കാറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇതാദ്യമായാല്ല നെക്‌സോണിന് വേണ്ടി പുതിയ അപ്‌ഡേറ്റുകള്‍ കമ്പനി പുറത്തിറക്കുന്നത്. എസ്‌യുവിക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകളെ ടാറ്റ അവതരിപ്പിച്ചിട്ട് നാളുകളേറെയായിട്ടില്ല.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് പിന്തുണയേകുന്ന സിലിക്കണ്‍ പാഡിംഗ് മുമ്പ് ലഭിച്ച സുരക്ഷാ അപ്‌ഡേറ്റുകളില്‍പ്പെടും. പ്രൊജക്ടര്‍ യൂണിറ്റുകളുമായി ഹെഡ്‌ലാമ്പുകളുടെ വയറിംഗ് ബന്ധപ്പെടാതിരിക്കാന്‍ വേണ്ടിയാണ് സിലിക്കണ്‍ പാഡിംഗ്.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

ബ്ലുടൂത്ത് പെയറിംഗ്, ടച്ച്‌സ്‌ക്രീന്‍ സംവിധാനങ്ങളില്‍ ഉടമകള്‍ ഉയര്‍ത്തിയ പരാതിയും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ കമ്പനി പരിഹരിച്ചു. കീ ഫോബിലെ പ്ലാസ്റ്റിക് ഹൗസിംഗ് മാറ്റാനും ടാറ്റ ഡീലര്‍ഷിപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

6.29 ലക്ഷം മുതലാണ് നെക്‌സോണ്‍ പെട്രോള്‍ മോഡലുകളുടെ വില. ഡീസല്‍ മോഡലുകള്‍ക്ക് 7.33 ലക്ഷം രൂപ മുതലും വിപണിയില്‍ വില ആരംഭിക്കും. മൊറാക്കന്‍ ബ്ലൂ, വെര്‍മോണ്ട് റെഡ്, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്‌ഗോ ഗ്രെയ്, കാര്‍ഗറി വൈറ്റ്, എത്‌ന ഓറഞ്ച് എന്നീ നിറങ്ങള്‍ നെക്‌സോണില്‍ ലഭ്യമാണ്.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

ഇതിനു പുറമെ മൊറാക്കന്‍ ബ്ലൂ - സിയാറ്റില്‍ സില്‍വര്‍, വെര്‍മോണ്ട് റെഡ് - സിയാറ്റില്‍ സില്‍വര്‍ നിറഭേദങ്ങളും എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

കണക്ട്‌നെക്‌സ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഹാര്‍മന്‍ ഓഡിയോ സംവിധാനം, മൂന്നു നിറങ്ങളൊരുങ്ങുന്ന ക്യാബിന്‍ എന്നിവ നെക്‌സോണിന്റെ അകത്തള വിശേഷങ്ങളാണ്.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ നിയന്ത്രിക്കാവുന്ന മിററുകള്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, സ്റ്റീയറിംഗിലുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ തുടങ്ങിയവ നെക്‌സോണിലെ പ്രത്യേകതകളില്‍പ്പെടും.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ടാറ്റ നെക്‌സോണിന് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ കിട്ടി

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ നെക്‌സോണില്‍ ഒരുങ്ങുന്നുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളും 108 bhp കരുത്തുത്പാദനം കുറിക്കും. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്. മാരുതി ബ്രെസ്സയോടാണ് വിപണിയില്‍ ടാറ്റ നെക്‌സോണിന്റെ മത്സരം.

Source: Tata Nexon Owners Group

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Nexon Gets Apple CarPlay. Read in Malayalam.
Story first published: Thursday, August 9, 2018, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X