ഇലക്ട്രിക് കാറുകളുമായി ടാറ്റ ഇന്ത്യയില്‍; ഇതാണ് പുതിയ ടിയാഗൊ ഇവിയും, ടിഗോര്‍ ഇവിയും

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

കാത്തിരിപ്പിനൊടുവില്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ വൈദ്യത പതിപ്പിനെ ഇന്ത്യയില്‍ ടാറ്റ കാഴ്ചവെച്ചു. യുകെയിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കേന്ദ്രത്തില്‍ നിന്നും ടാറ്റ വികസിപ്പിച്ച വൈദ്യുത വാഹന ടെക്‌നോളജിയിലാണ് ടിയാഗൊ ഇവി, ടിഗോര്‍ ഇവികള്‍ അണിനിരന്നിരിക്കുന്നത്.

ഇലക്ട്രിക് കാറുകളുമായി ടാറ്റ ഇന്ത്യയില്‍; ഇതാണ് പുതിയ ടിയാഗൊ ഇവിയും, ടിഗോര്‍ ഇവിയും

നടന്നു കൊണ്ടിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റയുടെ പുതിയ ഇലക്ട്രിക് അവതാരങ്ങള്‍ താരത്തിളക്കം നേടിക്കഴിഞ്ഞു. കാഴ്ചയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഒരുങ്ങുന്ന സാധാരണ ടിയാഗൊയ്ക്ക് സമാനമാണ് ടിയാഗൊ ഇവി.

ഇലക്ട്രിക് കാറുകളുമായി ടാറ്റ ഇന്ത്യയില്‍; ഇതാണ് പുതിയ ടിയാഗൊ ഇവിയും, ടിഗോര്‍ ഇവിയും

അതേസമയം പുതിയ ഹാച്ച്ബാക്കിന് ലഭിച്ച നീല ഡീക്കലുകളും ഗ്രില്ലില്‍ ഒരുങ്ങിയ ഇവി ബാഡ്ജിംഗും ഡിസൈന്‍ മാറ്റങ്ങളില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഗിയര്‍ സ്റ്റിക്കിന് പകരം ചെറിയ കൈപ്പിടിയാണ് അകത്തളത്തിലുള്ളത്.

ഇലക്ട്രിക് കാറുകളുമായി ടാറ്റ ഇന്ത്യയില്‍; ഇതാണ് പുതിയ ടിയാഗൊ ഇവിയും, ടിഗോര്‍ ഇവിയും

ഇത്രമാത്രമാണ് ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിന്‍ മോഡലുകളില്‍ നിന്നും ടിയാഗൊ, ടിഗോര്‍ ഇവികളെ വേറിട്ടു നിര്‍ത്തുന്നതും. അതേസമയം ഇവി മോഡലുകളുടെ പവര്‍ട്രെയിനിലാണ് യഥാര്‍ത്ഥ വ്യത്യാസം.

ഇലക്ട്രിക് കാറുകളുമായി ടാറ്റ ഇന്ത്യയില്‍; ഇതാണ് പുതിയ ടിയാഗൊ ഇവിയും, ടിഗോര്‍ ഇവിയും

ഇലക്ട്രിക ഇവിയില്‍ നിന്നുള്ള ഇലക്ട്രിക് ഡ്രൈവ് സംവിധാനത്തിലാണ് ടിയാഗൊ ഇവി, ടിഗോര്‍ ഇവി മോഡലുകളുടെ ഒരുക്കം. 40 bhp കരുത്തേകുന്ന ത്രീ-ഫെയ്‌സ് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് ഇരു ഇവികളിലും ഇടംപിടിക്കുന്നത്.

ഇലക്ട്രിക് കാറുകളുമായി ടാറ്റ ഇന്ത്യയില്‍; ഇതാണ് പുതിയ ടിയാഗൊ ഇവിയും, ടിഗോര്‍ ഇവിയും

അതേസമയം മോഡലുകളുടെ ഡ്രൈവിംഗ് റേഞ്ച്, ചാര്‍ജ്ജിംഗ് സമയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. ടാറ്റയുടെ സാനന്ദ് പ്ലാന്റില്‍ നിന്നുമാകും ടിഗോര്‍ ഇവി, ടിയാഗൊ ഇവി മോഡലുകള്‍ വിപണിയില്‍ എത്തുക.

ഇലക്ട്രിക് കാറുകളുമായി ടാറ്റ ഇന്ത്യയില്‍; ഇതാണ് പുതിയ ടിയാഗൊ ഇവിയും, ടിഗോര്‍ ഇവിയും

നേരത്തെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള EESL ന് കരാര്‍ പ്രകാരം 350 ടിഗോര്‍ ഇവികളെ ടാറ്റ നല്‍കിയിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ പുതിയ ടിഗോര്‍, ടിയാഗൊ ഇവികളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടാറ്റ.

ഇലക്ട്രിക് കാറുകളുമായി ടാറ്റ ഇന്ത്യയില്‍; ഇതാണ് പുതിയ ടിയാഗൊ ഇവിയും, ടിഗോര്‍ ഇവിയും

വരവില്‍ പത്തു ലക്ഷം രൂപയ്ക്ക് മേലെയാകും മോഡലുകളുടെ പ്രൈസ് ടാഗ്.

Most Read Articles

Malayalam
English summary
Tata Tiago EV And Tigor EV Showcased. Read in Malayalam.
Story first published: Monday, February 12, 2018, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X