പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

മുമ്പ് ജീപ് കോമ്പസ് വന്നപ്പോള്‍ ഹെക്‌സയുടെ നില പരുങ്ങലിലാകുമോയെന്നു ടാറ്റ ആശങ്കപ്പെട്ടിരുന്നു. ഹെക്‌സയ്ക്ക് സഞ്ചരിക്കാന്‍ 'കോമ്പസിന്റെ' ആവശ്യമില്ലെന്നു പരസ്യത്തിലൂടെ പറഞ്ഞ ടാറ്റ പുതിയ അങ്കത്തിന് തിരികൊളുത്തിയെന്നു വിചാരിച്ചെങ്കിലും ജീപ് പ്രതികരിച്ചില്ല. കാര്യങ്ങളൊക്കെ ശുഭമായി മുന്നോട്ടുനീങ്ങി.

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

എന്നാല്‍ ജീപ് കാണിച്ച മര്യാദ ടാറ്റയോടു ഫോര്‍ഡ് കാണിക്കുമോയെന്നു ഉറ്റുനോക്കുകയാണ് ഇപ്പോൾ ഏവരും. കാര്യമെന്തന്നല്ലേ? പുത്തന്‍ ആസ്‌പൈര്‍ വില്‍പനയ്‌ക്കെത്തി മണിക്കൂറുകള്‍ കഴിയുംമുമ്പെ ഫോര്‍ഡ് സെഡാനെ കളിയാക്കിയുള്ള പുതിയ പരസ്യവുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ടാറ്റ.

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

ഒക്ടോബര്‍ പത്തിന് അടിമുടി പരിഷ്‌കരിച്ച ടിഗോര്‍ വിപണിയില്‍ അവതരിക്കും. അതിനു മുന്നോടിയായി ടിഗോറിലേക്കു ശ്രദ്ധക്ഷണിക്കാനുള്ള ടാറ്റയുടെ കുശാഗ്രബുദ്ധിയാണ് പുതിയ പരസ്യം.

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

'Don't Just Aspire, Get Inspired' എന്ന ടാറ്റയുടെ പരസ്യവാചകം ഫോര്‍ഡിന്റെ കുറിക്കുതന്നെ കൊള്ളുകയാണ്. സ്‌പെഷ്യല്‍ എഡിഷന്‍ ടിഗോറായിരിക്കും ഒക്ടോബര്‍ പത്തിന് വരാനിരിക്കുന്നത്. പുറംമോടിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും സ്പെഷ്യല്‍ എഡിഷന്‍ ടിഗോറിന്റെ വിശേഷങ്ങളായി മാറും.

2017 -ല്‍ ടിയാഗൊ ഹാച്ച്ബാക്ക് വന്‍ഹിറ്റായതിന് പിന്നാലെയാണ് ടിഗോര്‍ സെഡാനെ ടാറ്റ ഇന്ത്യയില്‍ കൊണ്ടുവരുന്നത്. വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ടിയാഗൊയുടെയത്ര പ്രചാരം ടിഗോറിന് സെഡാന്‍ ശ്രേണിയില്‍ നേടാന്‍ സാധിക്കുന്നില്ല.

Most Read: പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം ഫോര്‍ഡ് ഫിഗൊയുടേത്

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

വരാന്‍പോകുന്ന ടിഗോര്‍ സ്പെഷ്യല്‍ എഡിഷന്‍ ഈ സ്ഥിതിവിശേഷത്തിന് മാറ്റംകുറിക്കുമെന്നു ടാറ്റ പ്രതീക്ഷിക്കുന്നു. നേരത്തെ ടിഗോറിന്റെ പ്രത്യേക പരിമിതകാല പതിപ്പിനെ കമ്പനി പുറത്തിറക്കിയിരുന്നു. ചുവപ്പിലും കറുപ്പിലും അണിഞ്ഞൊരുങ്ങിയ ടിഗോര്‍ ബസ് എഡിഷന്‍ സെഡാന് പതിവില്ലാത്ത സ്പോര്‍ടി ഭാവമാണ് സമര്‍പ്പിച്ചത്.

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

എന്തായാലും പുതിയ സ്പെഷ്യല്‍ എഡിഷന്‍ ടിഗോറിന്റെ എഞ്ചിനിലോ, സാങ്കേതിക മുഖത്തോ കമ്പനി കൈകടത്തില്ല. നിലവിലുള്ള 1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.05 ലിറ്റര്‍ റെവടോര്‍ഖ് മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ സ്പെഷ്യല്‍ എഡിഷനിലും തുടരും.

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

1.2 ലിറ്റര്‍ പെട്രോളിന് 85 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം 70 bhp കരുത്തും 140 Nm torque -മാണ് 1.05 ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലെയും മാനുവല്‍ ഗിയര്‍ബോക്സ്.

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആവശ്യമെങ്കില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. സമീപഭാവിയില്‍ ടിഗോറിന്റെ വൈദ്യുത പതിപ്പിനെയും ടാറ്റ വിപണിയില്‍ അവതരിപ്പിക്കും.

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി ആന്ധ്രാപ്രദേശില്‍ പ്രത്യേക ശാല സ്ഥാപിക്കുന്നതിന് കമ്പനി താത്പര്യം അറിയിച്ചിട്ടുണ്ട്. ടിഗോര്‍ ഇവിയായിരിക്കും ടാറ്റയില്‍ നിന്നും വില്‍പനയ്ക്കെത്തുന്ന ആദ്യ വൈദ്യുത കാര്‍.

Most Read: ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

FAME പദ്ധതിയുടെ രണ്ടാംഘട്ടം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സാഹചര്യങ്ങള്‍ ടിഗോര്‍ ഇവിക്ക് കൂടുതല്‍ ആനുകൂലമായി മാറും. 2018 ഓട്ടോ എക്സ്പോയിലാണ് ടിഗോര്‍ ഇവിയെ ടാറ്റ ആദ്യമായി കാഴ്ച്ചവെച്ചത്. 30 kW വൈദ്യുത മോട്ടോര്‍ ഉപയോഗിക്കുന്ന ടിഗോര്‍ ഇവിയില്‍ മുന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുക.

പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

ഒരു സ്പീഡ് മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലുണ്ടാവുകയുള്ളൂ. ഒറ്റ ചാര്‍ജ്ജില്‍ 130 കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന ടിഗോര്‍ ഇവിയുടെ പരമാവധി വേഗം മണിക്കൂറില്‍ 100 കിലോമീറ്ററാണ്.

Most Read Articles

Malayalam
English summary
Tata Tigor Teaser Video Takes A Dig At Ford Aspire. Read in Malayalam.
Story first published: Saturday, October 6, 2018, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X