സ്വിഫ്റ്റ്, അമേസ്, യാരിസ്...; ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

അങ്ങനെ താളമേളങ്ങള്‍ കെട്ടടങ്ങി, 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് തിരശ്ശീല വീണു. പുതിയ അവതാരങ്ങളെ കാഴ്ചവെച്ചു സന്ദര്‍ശകരെ പിടിച്ചു നിര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ വീറും വാശിയോടെ മത്സരിക്കുന്ന ചിത്രമാണ് ഇക്കുറി എക്‌സ്‌പോയില്‍ കണ്ടത്. ക്യാമറ കണ്ണുകളെ വശീകരിക്കുന്നതില്‍ മാരുതിയും ഹോണ്ടയും, ഹ്യുണ്ടായിയും ടാറ്റയും, മഹീന്ദ്രയുമൊന്നും ഒട്ടും പിന്നിലായിരുന്നില്ല.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

എന്നാല്‍ ആരൊക്കെയാണ് എക്‌സ്‌പോയില്‍ കൂടുതല്‍ തിളങ്ങിയത്? ഒറ്റവാക്കില്‍ മറുപടി നല്‍കാന്‍ ബുദ്ധിമുട്ടായിരിക്കും. ആദ്യം സ്വിഫ്റ്റിനെ കാണണമോ, യാരിസിനെ കാണണമോ, അമേസിനെ കാണണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു സന്ദര്‍ശകര്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ പത്തു കാറുകളെ പരിശോധിക്കാം —

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

മാരുതി സ്വിഫ്റ്റ്

ഔദ്യോഗിക വരവിന് മുമ്പെ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ മാരുതി സ്വിഫ്റ്റാണ് എക്‌സ്‌പോയില്‍ താരത്തിളക്കം നേടിയ പ്രധാന അവതാരം. എക്‌സ്‌പോയില്‍ ഒരു ദിനം വൈകിയാണ് സ്വിഫ്റ്റ് അവതരിച്ചത്; ബൈക്കുകള്‍ക്കായി നീക്കിവെച്ച രണ്ടാം ദിനത്തില്‍ സ്വിഫ്റ്റിനെ അവതരിപ്പിച്ച മാരുതിയുടെ തന്ത്രം ഫലിച്ചു.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

സ്വിഫ്റ്റിന്റെ ഔദ്യോഗിക വരവിന് സാക്ഷ്യം വഹിക്കാന്‍ എക്‌സ്‌പോ ഒന്നടങ്കം മാരുതിയ്ക്ക് മുമ്പിലെത്തി! 4.99 ലക്ഷം രൂപ പ്രാരംഭവിലയിലാണ് സ്വിഫ്റ്റ് വന്നിരിക്കുന്നത്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

പക്വതയാര്‍ന്ന ഡിസൈന്‍ ശൈലിയും, സ്‌പോര്‍ടി മുഖഭാവവും സ്വിഫ്റ്റിന്റെ ഡിസൈന്‍ വിശേഷമാണ്. വീതിയേറിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, ഒഴുകിയിറങ്ങുന്ന മേല്‍ക്കൂര, പുതിയ ടെയില്‍ ലൈറ്റ്; സ്വിഫ്റ്റിനെ വര്‍ണിക്കാന്‍ ഇത്തവണ കാര്യങ്ങള്‍ ഒത്തിരി.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ആറു നിറങ്ങളിലും 12 വകഭേദങ്ങളിലുമാണ് സ്വിഫ്റ്റിന്റെ വരവ്. പഴയ സ്വിഫ്റ്റിനെക്കാളും 90 കിലോഗ്രാം ഭാരം വെട്ടിക്കുറച്ചാണ് പുതിയ സ്വിഫ്റ്റ് ഒരുങ്ങിയിരിക്കുന്നത്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഇക്കുറി സ്വിഫ്റ്റ് ഏറെ മുന്നിലാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ മാരുതി ലഭ്യമാക്കുന്നുണ്ട്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

മാരുതി ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റ്

പുതിയ സ്വിഫ്റ്റിനെ എക്‌സ്‌പോ പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ ഇത്തവണ മാരുതി കൊണ്ടുവരുമെന്നത് അവസാന നാളുകളിലാണ് രാജ്യം അറിഞ്ഞത്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

അതുകൊണ്ടു തന്നെ മാരുതിയുടെ മൈക്രോ എസ്‌യുവിയെ കാണാന്‍ പോകുമ്പോള്‍ മിക്കവര്‍ക്കും കൗതുകം ലേശം കൂടുതലായിരുന്നു. അടക്കവും ഒതുക്കവുമുള്ള മാരുതിയുടെ മൈക്രോ എസ്‌യുവി ആശയമാണ് ഫ്യൂച്ചര്‍ എസ്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

എത്ര തിരക്കാണെങ്കിലും ഫ്യൂച്ചര്‍ എസിനെ കണ്ടാല്‍ ആരുമൊന്ന് നോക്കി പോകും. കുത്തനെയുള്ള വിന്‍ഡ്ഷീല്‍ഡും തിളക്കമാര്‍ന്ന ഓറഞ്ച് നിറവും ശ്രദ്ധ പിടിച്ചു പറ്റിയില്ലെങ്കില്ലേ അത്ഭുതമുള്ളു.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ പറ്റി മാരുതി ഒരക്ഷരം പോലും ഇതുവരെ മിണ്ടിയിട്ടില്ല. എന്തായാലും മൈക്രോ എസ്‌യുവിയുടെ നോട്ടം റെനോ ക്വിഡിലേക്കായിരിക്കും എന്നാണ് സൂചന.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ഹോണ്ട അമേസ്

എക്‌സ്‌പോയെ പിടിച്ചുകുലുക്കിയ അവതാരമാണ് പുതിയ രണ്ടാം തലമുറ ഹോണ്ട അമേസ്. ഹോണ്ടയില്‍ നിന്നും ഇത്രയ്‌ക്കൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. കണ്ടാല്‍ ഒരു മിനി സിറ്റിയാണ് പുതിയ അമേസ്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

കോണോട് കോണ്‍ ചേര്‍ന്നു നില്‍ക്കുന്ന ഹെഡ്‌ലൈറ്റുകളും ക്രോം ഗ്രില്ലും അമേസിന് കൂടുതല്‍ വ്യക്തിത്വം സമര്‍പ്പിച്ചിരിക്കുകയാണ്. C ആകൃതിയിലുള്ള ടെയില്‍ലൈറ്റുകളാണ് പുതിയ അമേസിന്റെ പിന്നാമ്പുറം കൈയ്യടക്കിയിരിക്കുന്നത്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ അമേസിന്റെയും വരവ്. അതേസമയം ഡീസല്‍ പതിപ്പില്‍ കരുത്തുത്പാദനം ഹോണ്ട വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

പുതിയ അമേസില്‍ വിശാലമായ അകത്തളം ഒരുങ്ങുന്നുണ്ടെന്നാണ് ഹോണ്ടയുടെ വാദം. ഡിസൈറിന്റെ തേരോട്ടത്തിന് കടിഞ്ഞാണിടാന്‍ പുതിയ അമേസിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ടാറ്റ H5X കോണ്‍സെപ്റ്റ് എസ്‌യുവി

ഇതേതാണ് ഈ ടാറ്റ? H5X കോണ്‍സെപ്റ്റ് എസ്‌യുവിയെ നോക്കി സന്ദര്‍ശകര്‍ മുഴുവന്‍ ചോദിച്ചു. പുതിയ ഇംപാക്ട് ഡിസൈന്‍ ഭാഷയെ വരച്ചുകാട്ടി ടാറ്റ അവതരിപ്പിച്ച H5X എസ്‌യുവി എക്‌സ്‌പോയില്‍ താരപരിവേഷം നേടി എന്നതില്‍ യാതൊരു സംശയവുമില്ല.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ലാന്‍ഡ് റോവറിന്റെ എല്‍ആര്‍ ചാസിയെ അടിസ്ഥാനപ്പെടുത്തിയുള്ള ടാറ്റയുടെ പുതിയ ഒമേഗ അടിത്തറയില്‍ നിന്നുമാണ് H5X എസ്‌യുവിയുടെ ഒരുക്കം.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ടാറ്റ 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക്

ടാറ്റ നിരയില്‍ പിറവിയെടുത്ത മറ്റൊരു വിസ്മയമാണ് 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്ക്. മാരുതി ബലെനോ, പുതിയ ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗണ്‍ പോളോ മോഡലുകള്‍ക്കുള്ള ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ ഉത്തരമാകും കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിന്റെ പ്രധാന ആകര്‍ഷണം. അതേസമയം നെക്‌സോണില്‍ നിന്നും കടമെടുത്ത ഹ്യുമാനിറ്റി ലൈന്‍ ഹാച്ച്ബാക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡും റൂഫില്‍ നിന്നുള്ള സ്‌പോയിലറും 45X ഹാച്ച്ബാക്കിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

മഹീന്ദ്ര TUV സ്റ്റിംഗര്‍ കോണ്‍സെപ്റ്റ്

എക്‌സ്‌പോയില്‍ മഹീന്ദ്ര ഇത്രയ്ക്കും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ല. ഒരൊറ്റ മോഡല്‍ കൊണ്ടു തന്നെ മഹീന്ദ്ര സന്ദര്‍ശകരുടെ മനസ് കീഴടക്കി. കണ്‍വേര്‍ട്ടബിള്‍ എസ്‌യുവി കോണ്‍സെപ്റ്റ് സ്റ്റിംഗറാണ് എക്‌സ്‌പോയെ അമ്പരപ്പിച്ച മറ്റൊരു താരം.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

മഹീന്ദ്രയുടെ mHawk ഡീസല്‍ നിരയില്‍ നിന്നുള്ള എഞ്ചിനിലാണ് TUV സ്റ്റിംഗറിന്റെ ഒരുക്കം. 140 bhp കരുത്തും 320 Nm torque ഉം TUV സ്റ്റിംഗര്‍ പരമാവധി ഉത്പാദിപ്പിക്കും. കണ്‍വേര്‍ട്ടബിള്‍ എസ് യുവിക്ക് ആവശ്യക്കാരേറെയുണ്ടെങ്കില്‍ TUV സ്റ്റിംഗര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് മഹീന്ദ്രയുടെ നിലപാട്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ഹ്യുണ്ടായി എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ്

5.34 ലക്ഷം രൂപയ്ക്ക് എക്‌സ്‌പോയില്‍ അവതരിച്ച പ്രീമിയം ഹാച്ച്ബാക്ക് ഹ്യുണ്ടായി എലൈറ്റ് i20 യും താരത്തിളക്കത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റുകള്‍, പുതിയ ഡ്യവല്‍ ടോണ്‍ റിയര്‍ ബമ്പര്‍, വലിഞ്ഞിറങ്ങിയ ടെയില്‍ ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ എലൈറ്റ് i20 യുടെ വിശേഷങ്ങള്‍.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

1.4 ലിറ്റര്‍ പെട്രോള്‍ പതിപ്പിനെ ഇക്കുറി പൂര്‍ണായും ഹാച്ച്ബാക്ക് കൈവെടിഞ്ഞു എന്നതും ശ്രദ്ധേയം. ഇനി 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പുകളില്‍ മാത്രമാണ് എലൈറ്റ് i20 ലഭ്യമാവുക.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

1.2 ലിറ്റര്‍ എഞ്ചിന്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി നല്‍കുന്നുണ്ട്. വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം ഇടംപിടിക്കുന്നത്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

കിയ എസ്പി കോണ്‍സെപ്റ്റ്

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയയുടെ വരവിനും ഇക്കുറി ഓട്ടോ എക്‌സ്‌പോ വേദിയായി. എക്‌സ്‌പോയില്‍ കിയ അവതരിപ്പിച്ച എസ്പി കോണ്‍സെപ്റ്റ് പ്രതീക്ഷിച്ചതിലും പ്രചാരം നേടി.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

കിയയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ടൈഗര്‍ നോസ് ഗ്രില്ലിലാണ് എസ്പി കോണ്‍സെപ്റ്റിന്റെ ഒരുക്കം. എല്‍ഇഡി ലൈറ്റുകള്‍ കണ്ടാല്‍ കോണ്‍സെപ്റ്റ് ഒരല്‍പം ഫ്യൂച്ചറിസ്റ്റിക് അല്ലേയെന്ന സംശയം തോന്നാം.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

എന്നാല്‍ എസ്പി കോണ്‍സെപ്റ്റിന്റെ പിന്‍ഭാഗം സാധാരണ എസ്‌യുവികള്‍ക്ക് സമാനമാണ്. അടുത്തവര്‍ഷം കിയ ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയിലേക്ക് കടക്കും.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

ടൊയോട്ട യാരിസ്

ഇന്ത്യയില്‍ ടൊയോട്ടയ്ക്ക് എക്‌സിക്യൂട്ടീവ് സെഡാന്‍ ഇല്ലെന്ന പരാതി പരിഹരിച്ചിരിക്കുകയാണ് യാരിസ്. ഹോണ്ട സിറ്റി മാരുതി സിയാസ് മോഡലുകള്‍ക്ക് ഭീഷണി മുഴക്കി എത്തിയ യാരിസ് സെഡാനും എക്‌സ്‌പോയില്‍ താരത്തിളക്കം നേടിയ അവതാരമാണ്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

107 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനിലാണ് യാരിസിന്റെ വരവ്. മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളെ യാരിസില്‍ ടൊയോട്ട ലഭ്യാക്കും. ഡിസൈനില്‍ പുലര്‍ത്തുന്ന ലാളിത്യവും ഡീസല്‍ എഞ്ചിന്റെ അഭാവവും യാരിസിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

മെര്‍സിഡീസ് മെയ്ബാക്ക് S650

ആഢംബരത്തിന് അന്നും ഇന്നും മെര്‍സിഡീസ് എസ് ക്ലാസ് ലിമോസീനുകള്‍ ലോകപ്രശസ്തമാണ്. ഇതേ ആഢബര പ്രൗഢിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് പുതിയ മെര്‍സിഡീസ് മെയ്ബാക്ക് S650.

സ്വിഫ്റ്റ്, അമേസ്, യാരിസ്...;ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ കാറുകള്‍

2.73 കോടി രൂപയാണ് പുതിയ മെയ്ബാക്ക് S650 യുടെ പ്രൈസ്ടാഗ്. 621 bhp കരുത്തും 1,000 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റര്‍ V12 ട്വിന്‍ ടര്‍ബ്ബോ എഞ്ചിനാണ് മെര്‍സിഡീസ് മെയ്ബാക്ക് S650 യുടെ പവര്‍ഹൗസ്.

2018 ഓട്ടോ എക്സ്പോ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Most Read Articles

Malayalam
കൂടുതല്‍... #auto news #Auto Expo 2018
English summary
Best Cars At Auto Expo 2018. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X