പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ കാർ വാങ്ങുമ്പോൾ അതിന്റെ സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ച് ഇന്ത്യൻ ഉപഭോക്താക്കൾ ബോധവാന്മാരായിരുന്നില്ല അല്ലെങ്കിൽ ചുരുക്കം ചിലർക്ക് മാത്രമേ അതിനെപ്പറ്റി അറിവുണ്ടായിരുന്നുള്ളു എന്ന് പറയാം. പക്ഷേ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്.
കാർ സുരക്ഷയെ കുറിച്ച് നിർമ്മാതാക്കളെക്കാൾ ഉപഭോക്താക്കൾക്ക് അറിവുണ്ടായിരിക്കുന്നു. വർധിച്ച് വരുന്ന റോഡപകടങ്ങളാണ് ഇത്തരത്തിൽ ഉപഭോക്താക്കളെ ചിന്തിക്കാൻ പ്രേരിപ്പച്ചതെന്ന് പറയാം. അടുത്തിടെ ഗ്ലോബൽ NCAP 25 കാറുകളുടെയും അവയുടെ വകഭേദങ്ങൾക്കുമിടയിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. "സേഫർ കാർ ഫോർ ഇന്ത്യ" എന്ന ക്യാമ്പയിനിൽ, 10 ലക്ഷം രൂപയിൽ താഴെയുള്ള കാറുകളിലെ സുരക്ഷ സജ്ജീകരണങ്ങളിൽ മുന്നിട്ടു നിന്ന അഞ്ചെണ്ണം താഴെ നൽകുന്നു.

പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

1.ടാറ്റ നെക്സൺ (5/5)

ഗ്ലോബൽ NCAP നടത്തിയ ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിങ്ങോടെയാണ് ടാറ്റ നെക്സൺ എസ് യുവി മുന്നിലെത്തിയത്. നേരത്തേ നാല് സ്റ്റാർ നേടിയിട്ടുണ്ടെങ്കിലും 2019 മോഡലിലെ സീറ്റ് ബെൽറ്റ് റിമൈൻഡർ സവിശേഷതയാണ് നെക്സണിന്റെ റേറ്റിങ്ങ് കൂട്ടാൻ കാരണമായത്.

പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

കുട്ടികളുടെ സുരക്ഷ ക്രമീകരണത്തിൽ 3 സ്റ്റാറും മുതിർന്നവരുടെ സുരക്ഷ ക്രമീകരണത്തിൽ 5 സ്റ്റാറും നെക്സൺ സ്വന്തമാക്കി. മുതിർന്നവരുടെ സുരക്ഷ ക്രമീകരണത്തിലെ നെക് പ്രൊട്ടക്ഷൻ നെക്സണിന്റെ പ്രത്യേകതയാണ്. നെക്സണിന്റെ ബോഡി ഷെൽ ഉറപ്പുള്ളതാണെന്ന് ടെസ്റ്റിൽ വ്യക്തമായി. രണ്ട് എയർബാഗുകളോട് കൂടിയ നെക്സൺ എബിഎസ് നിലവാരത്തിലും ഒട്ടും പുറകിലല്ല.

Most Read: സ്വപ്‌ന തുടക്കം, ഇന്ത്യന്‍ ബൈക്കുകളില്‍ തിളങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650

പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

2. മഹീന്ദ്ര മറാസോ (4/5)

ആദ്യ ഇന്ത്യൻ നിർമ്മിത MPV -യോട് കൂടിയ മഹീന്ദ്ര മറാസോ നാല് സ്റ്റാർ റേറ്റിങ്ങോടെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഇരട്ടഎയർബാഗുകൾ, എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ പ്രത്യേകതകൾ. മുതിർന്നവരുടെ സുരക്ഷ ക്രമീകരണത്തിൽ 4 സ്റ്റാറും കുട്ടികളുടെ സുരക്ഷ ക്രമീകരണത്തിൽ 2 സ്റ്റാറും സ്വന്തമാക്കി.

പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

3.ടൊയോട്ട എത്തിയോസ് ലിവ (4/5)

2016 -ലെ ഗ്ലോബൽ NCAP ടെസ്റ്റിൽ നാല് സ്റ്റാർ റേറ്റിങ്ങാണ് നേടിയിരുന്നു. മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിൽ നടത്തിയ ഫ്രണ്ട് ടെസ്റ്റിൽ മികച്ച രീതിയിലുള്ള പ്രകടനമാണ് എത്തിയോസ് ലിവ കാഴ്ച വച്ചത്. മുമ്പിലെ ഇരട്ടഎയർബാഗുകൾ, എബിഎസ്, EBD,ISOFIX എന്നിവ പ്രത്യേകതകൾ.

പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

4. ടാറ്റ സെസ്റ്റ് (4/5)

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ടാറ്റ സെസ്റ്റ് സെഡാൻ നാല് സ്റ്റാർ റേറ്റിങ്ങാണ് കരസ്ഥമാക്കിയത്. കുട്ടികളുടെ സുരക്ഷ ക്രമീകരണത്തിൽ 2 സ്റ്റാറും സ്വന്തമാക്കിയ സെസ്റ്റ് സുരക്ഷ ക്രമീകരണത്തിൽ 4 സ്റ്റാറും നേടി.

പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

എബിഎസ്, EBD ഉൾപ്പെടെയുള്ള സെസ്റ്റിന് ഇരട്ടഎയർബാഗും സീറ്റ് ബെൽറ്റ് റിമൈൻഡറും ഉണ്ട്. കോർണർ സ്റ്റെബിലിറ്റി കൺട്രോൾ സവിശേഷതയാണ്.

പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

5. മാരുതി സുസുക്കി വിറ്റാര ബ്രെസ (4/5)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള എസ് യുവി ആയ മാരുതി സുസുക്കി വിറ്റാര ബ്രെസ 4 സ്റ്റാർ നേടിയാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ചത്.

Most Read:വരൂ മീര മിനിയെ പരിചയപ്പെടാം, നാനോയുടെ പൂർവികൻ

പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

ക്രാഷ് ടെസ്റ്റിൽ യാത്രക്കാരുടെ തലയ്ക്കും തോളുകൾക്കും നേരിയ തോതിലുള്ള പരിക്ക് പറ്റാൻ സാധ്യതയുണ്ട് എന്ന് കണ്ടെത്തിയത് പോരായ്മയാണ്. ഇരട്ടഎയർബാഗ്, എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ സവിശേഷതകൾ.

Most Read Articles

Malayalam
English summary
top safest cars under rupees 10 lakh: read in malayalam
Story first published: Monday, December 24, 2018, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X