കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന 10 എസ്‌യുവികള്‍

By Dijo Jackson

ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവി തരംഗം തുടരുന്നു. ജൂലായിലെ വില്‍പന കണക്കെടുപ്പില്‍ എസ്‌യുവികളും ക്രോസ്ഓവറുകളും അരങ്ങുനിറഞ്ഞു നില്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന എസ്‌യുവികളുടെ പട്ടികയില്‍ മൂന്നു മോഡലുകളുമായി മഹീന്ദ്രയും രണ്ടു മോഡലുകളുമായി മാരുതിയും തങ്ങളുടെ അപ്രമാദിത്വം ഒരിക്കല്‍കൂടി പറഞ്ഞുവെച്ചു.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

ആദ്യപത്തില്‍ ഹ്യുണ്ടായിക്കും ടൊയോട്ടയ്ക്കും ഫോര്‍ഡിനും ഹോണ്ടയ്ക്കും ടാറ്റയ്ക്കുമുണ്ട് ഓരോ മോഡലുകള്‍. 14,181 യൂണിറ്റ് വിറ്റുപോയ മാരുതി ബ്രെസ്സയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവി.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

ജൂണ്‍ വില്‍പനയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പിന്നിലായിരുന്നു മാരുതി ബ്രെസ്സയുടെ സ്ഥാനം. എന്നാല്‍ ബ്രെസ്സ ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ ജൂലായില്‍ ക്രെറ്റ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

10,423 കെറ്റകളെയാണ് കഴിഞ്ഞമാസം ഹ്യുണ്ടായി വിറ്റത്. അതേസമയം ലാഭവിഹിതം താരതമ്യം ചെയ്താല്‍ ക്രെറ്റയാണ് ബ്രെസ്സയെക്കാള്‍ മുന്നില്‍. ബ്രെസ്സയുടെ ഒരു യൂണിറ്റ് വിപണിയില്‍ വില്‍ക്കുമ്പോള്‍ മാരുതിക്ക് ലഭിക്കുന്ന ലാഭത്തെക്കാള്‍ കൂടുതലാണ് ക്രെറ്റയുടെ ഒരു യൂണിറ്റ് വില്‍ക്കുമ്പോള്‍ ഹ്യുണ്ടായി കുറിക്കുന്നത്.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

പതിവുപോലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആദ്യഅഞ്ചു എസ്‌യുവികളില്‍ മഹീന്ദ്ര ബൊലേറോ തലയുയര്‍ത്തി നില്‍പ്പുണ്ട്. ഇത്തവണ പട്ടികയില്‍ മൂന്നാമനാണ് ബൊലേറോ. കഴിഞ്ഞമാസം മഹീന്ദ്ര വിറ്റതാകട്ടെ 6,559 യൂണിറ്റ് ബൊലേറോകളെയും.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

തുടക്കത്തില്‍ മാരുതിയെ ആശങ്കപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ താളത്തിലേക്ക് എസ്-ക്രോസും തിരിച്ചുവന്നിരിക്കുകയാണ്. 5,308 യൂണിറ്റിന്റെ വില്‍പനയുമായി മാരുതി എസ്-ക്രോസാണ് എസ്‌യുവികളില്‍ നാലാമന്‍.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

മോഡലിന്റെ വില കുറയ്ക്കാനുള്ള മാരുതിയുടെ തീരുമാനം എസ്-ക്രോസിന്റെ പ്രചാരത്തില്‍ നിര്‍ണായകമായി. ജൂലായില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടും മോശമാക്കിയില്ല. 4,040 യൂണിറ്റ് വില്‍പനയാണ് ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് കുറിച്ചത്.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

സ്‌കോര്‍പിയോ, XUV500, TUV300 മോഡലുകള്‍ മഹീന്ദ്രയുടെ പ്രതീക്ഷ എന്നത്തേയുംപോലെ കാത്തു. സ്‌കോര്‍പിയോയുടെ 3,876 യൂണിറ്റ് വിപണിയില്‍ വിറ്റുപോയപ്പോള്‍ 2,766 യൂണിറ്റ്, 2,091 യൂണിറ്റുകളുടെ വില്‍പനയാണ് XUV500, TUV300 എസ്‌യുവികള്‍ കൈയ്യടക്കിയത്.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

നെക്‌സോണില്‍ 3,876 യൂണിറ്റ് വില്‍പന ടാറ്റയും WR-V ക്രോസ്ഓവറില്‍ 3,386 യൂണിറ്റ് വില്‍പന ഹോണ്ടയും കാഴ്ച്ചവെച്ചു. ഉയര്‍ന്ന വിലയുള്ള പ്രീമിയം എസ്‌യുവിയായിട്ടു കൂടി പതിനൊന്നാം സ്ഥാനത്ത് ടൊയോട്ട ഫോര്‍ച്യൂണറുണ്ട്. 1,856 ഫോര്‍ച്യൂണറുകളാണ് കഴിഞ്ഞമാസം മാത്രം ഇന്ത്യയില്‍ വിറ്റുപോയത്.

കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍

ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍ —

  • മാരുതി ബ്രെസ്സ
  • ഹ്യുണ്ടായി ക്രെറ്റ
  • മഹീന്ദ്ര ബൊലേറോ
  • മാരുതി എസ്-ക്രോസ്
  • ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്
  • കളംനിറഞ്ഞ് ബ്രെസ്സ, ചുവടുപിഴയ്ക്കാതെ ക്രെറ്റ — ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികള്‍
    • മഹീന്ദ്ര സ്‌കോര്‍പിയോ
    • ടാറ്റ നെക്‌സോണ്‍
    • ഹോണ്ട WR-V
    • മഹീന്ദ്ര XUV500
    • മഹീന്ദ്ര TUV300

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Top 10 Best Selling SUVs For July 2018. Read in Malayalam.
Story first published: Friday, August 10, 2018, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X