ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം ഒരുപോലെ കളംനിറഞ്ഞു നില്‍ക്കുന്ന പ്രീമിയം എസ്‌യുവി ശ്രേണിയില്‍ വാഹന നിര്‍മ്മാതാക്കള്‍ക്കെല്ലാം ഒരു കണ്ണുണ്ട്. എങ്ങുനിന്നോ വന്ന ജീപ് കോമ്പസ് ഒരൊറ്റ രാത്രികൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ വെന്നിക്കൊടി പാറിച്ചത്. പ്രീമിയം എസ്‌യുവികള്‍ വാങ്ങാന്‍ രാജ്യത്തു ആളുണ്ടെന്ന് കഴിഞ്ഞ ഒരുവര്‍ഷമായി കോമ്പസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

പ്രചാരത്തിന്റെ കാര്യത്തില്‍ മഹീന്ദ്ര XUV500 -യും ഒട്ടും പിന്നിലല്ല. എന്നാല്‍ ജീപ് കോമ്പസ്, മഹീന്ദ്ര XUV500, ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ വകഭേദങ്ങള്‍ കൊണ്ടു അവസാനിക്കും വിപണിയിലെ പ്രീമിയം എസ്‌യുവി അന്വേഷണം. ഈ തുറന്ന അവസരം മുന്നില്‍ കണ്ടാണ് ടാറ്റ H5X, നിസാന്‍ കിക്ക്‌സ്, മാരുതി വിറ്റാര പോലുള്ള എസ്‌യുവികള്‍ ഇങ്ങോട്ടു വരാനൊരുങ്ങുന്നത്.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇവരെ കൂടാതെ ഫോക്‌സ്‌വാഗണും സ്‌കോഡയും കിയയും പ്രീമിയം എസ്‌യുവി പോരില്‍ ഒരുകൈനോക്കും. എന്നാല്‍ ആരോടും പറയാതെ ഇന്ത്യന്‍ നിരത്തില്‍ CHR എസ്‌യുവിയുമായി പരീക്ഷണയോട്ടം നടത്തുന്ന ടൊയോട്ടയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടൊയോട്ട CHR -നെ ഇന്ത്യയില്‍ കണ്ടതു മുതല്‍ കാര്‍ പ്രേമികള്‍ ആവേശത്തിലാണ്. ബെംഗളൂരുവില്‍ നിന്നാണ് ചിത്രങ്ങള്‍. 2016 ജനീവ മോട്ടോര്‍ ഷോയില്‍ പിറന്ന CHR എസ്‌യുവിയെ രാജ്യാന്തര വിപണികളില്‍ ടൊയോട്ട വില്‍പനയ്ക്ക് എത്തിക്കുന്നുണ്ട്.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

TNGA അടിത്തറയില്‍ നിന്നാണ് എസ്‌യുവിയുടെ ഒരുക്കം. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍കിടെക്ചര്‍ എന്നാണിതിന്റെ പൂര്‍ണരൂപം. പുതിയ കൊറോള കഴിഞ്ഞാല്‍ ഇന്ത്യയില്‍ അണിനിരക്കാന്‍ പോകുന്ന രണ്ടാമത്തെ TNGA കാറായിരിക്കും CHR.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

4,360 mm നീളവും 1,795 mm വീതിയും 1,565 mm ഉയരവും ടൊയോട്ട CHR എസ്‌യുവിക്കുണ്ട്. 2,640 mm വീല്‍ബേസും 180 mm ഗ്രൗണ്ട്ക്ലിയറന്‍സും എസ് യുവിയുടെ രൂപം പൂര്‍ണമാക്കും. 'കൂപ്പെ ഹൈ റൈഡര്‍' എന്നതിന്റെ ചുരുക്കപ്പേരാണ് CHR.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം പരിവേഷമുള്ള അഞ്ചു സീറ്റര്‍ ടൊയോട്ട CHR ഇന്ത്യയില്‍ ജീപ് കോമ്പസിനും ഹ്യുണ്ടായി ട്യൂസോണിനും ഒത്ത എതിരാളിയാണ്. വരവ് യാഥാര്‍ത്ഥ്യമായാല്‍ ടൊയോട്ട നിരയില്‍ ഫോര്‍ച്യൂണറിന് താഴെ CHR സ്ഥാനം കൈയ്യടക്കും.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

മുന്നോട്ടു കുതിച്ചു ചാടാന്‍ നില്‍ക്കുന്ന മൃഗത്തിന്റെ ശൈലിയാണ് എസ്‌യുവിക്ക്. ചിറക് വിടര്‍ത്തിയ പോലുള്ള ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡി യൂണിറ്റുകളാണ് ഒരുങ്ങുന്നത്. ഗ്രില്ലില്‍ രണ്ടു ഘടനകള്‍ കാണാം. ഭീമന്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴില്‍ 18 ഇഞ്ച് അലോയ് വീലുകളാണുള്ളത്.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

C പില്ലറിലുള്ള പിന്‍ ഡോര്‍ ഹാന്‍ഡിലുകള്‍ എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷകളില്‍പ്പെടും. അകത്തളത്തില്‍ തുകലിന് യാതൊരു ക്ഷാമവും അനുഭവപ്പെടില്ല. തുകലില്‍ പൊതിഞ്ഞാണ് സ്റ്റീയറിംഗ് വീലും ഗിയര്‍ഷിഫ്റ്റ് നോബും.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് എസി, 4.2 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ CHR എസ്‌യുവിയുടെ അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനം ആഗോള വിപണികളില്‍ അണിനിരക്കുന്ന മോഡലിലുണ്ട്.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

പ്രീ-കൊളീഷന്‍ സംവിധാനം, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ അലേര്‍ട്ട്, സ്റ്റീയറിംഗ് കണ്‍ട്രോള്‍, റോഡ് സൈന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എസ്‌യുവിയില്‍ സജ്ജമാണ്.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ CHR രാജ്യത്തു അണിനിരക്കാനാണ് സാധ്യത. ഏറ്റവും പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മോഡലില്‍ മുഖ്യവിശേഷമായി മാറും. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് ടൊയോട്ട CHR വിദേശ വിപണികളില്‍ വില്‍പനയ്ക്ക് എത്തുന്നത്.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

148 bhp കരുത്തും 193 Nm torque ഉം പരമാവധിയുള്ള എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്സാണ് കമ്പനി നല്‍കുന്നതും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളും CHR -ല്‍ ലഭ്യമാണ്.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

CHR എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാനുള്ള ആലോചനകള്‍ തുടങ്ങിയതായി ടൊയോട്ട സ്ഥിരീകരിച്ചു കഴിഞ്ഞു. ആദ്യം സൂചിപ്പിച്ചതു പോലെ ഇന്ത്യന്‍ നിരയില്‍ ഫോര്‍ച്യൂണറിന് കീഴിലായിരിക്കും CHR -ന്റെ സ്ഥാനം.

ജീപ് കോമ്പസിന് ഭീഷണി മുഴക്കി ടൊയോട്ട CHR — ആദ്യ ചിത്രങ്ങള്‍ പുറത്ത്

മത്സരം മുന്‍നിര്‍ത്തി മോഡലിന്റെ വില പരമാവധി കുറയ്ക്കാന്‍ ടൊയോട്ട ശ്രമിക്കും. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലനിലവാരം CHR -ന് കരുതുന്നതില്‍ തെറ്റില്ല.

Spy Image Source: AutocarIndia

Most Read Articles

Malayalam
കൂടുതല്‍... #toyota #Spy Pics
English summary
Toyota C-HR Spied Testing In India. Read in Malayalam.
Story first published: Saturday, July 7, 2018, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X